Updated on: 11 July, 2023 3:50 PM IST
Breakfast option for blood pressure patients

ഹൈപ്പർടെൻഷൻ ഇക്കാലത്ത് വളരെ സാധാരണമാണ്. ശാരീരിക വ്യായാമത്തിന്റെ അഭാവവും, അമിതമായ ഫാസ്റ്റ് ഫുഡ് ഉപഭോഗവും, ഭക്ഷണ നിയന്ത്രണമില്ലാത്തതും തുടങ്ങി മോശം ജീവിത ശീലങ്ങളാണ് ഇതിന്റെ പ്രധാന കാരണം. ഉയർന്ന രക്തസമ്മർദ്ദം അഥവാ 'സൈലന്റ് കില്ലർ' എന്നും അറിയപ്പെടുന്ന ഈ രോഗാവസ്ഥയെ ഒരിക്കലും ചെറുതായി കാണരുത്. കാരണം, ഇത് തുടക്കത്തിൽ പ്രാരംഭ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പുറത്ത് വരുന്നു.

ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന ചില പ്രധാന ഘടകങ്ങൾ ശാരീരിക നിഷ്‌ക്രിയത്വം, ഉപ്പ് അടങ്ങിയ ഭക്ഷണക്രമം, കൊഴുപ്പുള്ള ഭക്ഷണങ്ങൾ, മദ്യത്തിന്റെയും പുകയിലയുടെയും ഉപഭോഗം, മറ്റ് വിട്ടുമാറാത്ത ജീവിതശൈലി രോഗങ്ങൾ എന്നിവയാണ്. രക്താതിസമർദ്ദം ആദ്യകാലങ്ങളിൽ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും, കുറച്ച് സമയത്തിന് ശേഷം രക്തക്കുഴലുകൾ ചുരുങ്ങുന്നത് പോലുള്ള പ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കുന്നു. ഇത് ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്, ഇത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും, ഹൃദയം, വൃക്ക എന്നിവയുടെ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

രക്തസമർദ്ദമുള്ളവർക്ക് കഴിക്കാൻ അനുയോജ്യമായ പ്രഭാതഭക്ഷണങ്ങൾ:

രാവിലെ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനും അമിതവണ്ണമുണ്ടാവുന്നതിനുമുള്ള മറ്റൊരു കാരണമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

1. ഓട്സ്:

ഓട്‌സ് ആരോഗ്യകരമായ നാരുകളുടെ ഒരു സമ്പന്നമായ ഉറവിടമാണ്, മാത്രമല്ല ഇത് കഴിക്കുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയം ആരോഗ്യകരമായും, നല്ല രീതിയിൽ പ്രവർത്തിക്കാനും സഹായിക്കുന്ന ഒരു പ്രഭാതഭക്ഷണമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഇരുമ്പ്, വിറ്റാമിൻ ബി, മഗ്നീഷ്യം തുടങ്ങി ഒട്ടനവധി ധാതുക്കൾ ഓട്‌സിലടങ്ങിയിട്ടുണ്ട്. രാവിലെ ഒരു ബൗൾ ഓട്‌സ് കഴിക്കുന്നത്, രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഓട്‌സ് മീലിൽ വളരെയധികം പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുക, പകരം കുറച്ച് തേനോ, പഴങ്ങളോ ചേർക്കുക.

2. തൈര്:

ആരോഗ്യമുള്ള ഹൃദയത്തിന് ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ തൈര് നൽകുന്നു. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ശരിയായ അളവിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ആവശ്യമാണ്. രാവിലെ കൊഴുപ്പ് രഹിത തൈരിൽ ബദാം അല്ലെങ്കിൽ കശുവണ്ടിപ്പരിപ്പ് ചേർത്ത് കഴിക്കാം. 

3. ഡ്രൈ ഫ്രൂട്ട്സ്:

നട്‌സിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഓട്‌സ്, ഫ്രൂട്ട് ബൗൾ മുതലായ പല പ്രഭാത വിഭവങ്ങളിലും ഡ്രൈ ഫ്രൂട്ട്സ് ചേർക്കാം.

4. സോയ മിൽക്ക്:

സോയ മിൽക്ക് വളരെ മികച്ച ഒരു പ്രഭാതഭക്ഷണമാണ്. സോയ മിൽക്കും, കൊഴുപ്പ് നീക്കിയ പാലും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

5. വാഴപ്പഴവും സരസഫലങ്ങളും:

വാഴപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച ഒരു ഉറവിടമാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇവ സോഡിയം രഹിതവുമാണ്. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും, രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നതിനാൽ അവ പ്രഭാതഭക്ഷണത്തിൽ ആരോഗ്യ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ബെറികളിൽ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തെ ആരോഗ്യകരവും ശക്തവുമാക്കാൻ സഹായിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരുവില്ലാത്ത, മൃദുലമായ ചർമ്മത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കാം

Pic Courtesy: Pexels.com

English Summary: Breakfast option for blood pressure patients, know more!
Published on: 11 July 2023, 03:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now