Updated on: 2 January, 2021 6:45 PM IST

ക്ഷേത്രങ്ങളിലും മറ്റും പൂജയ്ക്ക് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ആണ് കർപ്പൂരം. രൂക്ഷഗന്ധമുള്ള കർപ്പൂരം എളുപ്പം തീ പിടിക്കുന്ന വസ്തുവാണ്. എല്ലാവരും ചിന്തിക്കുന്നതുപോലെ പോലെ  പൂജക്ക് മാത്രം ഉപയോഗിക്കുന്ന ഒരു വസ്തുവല്ല ഇത്‌. വളരെയധികം ഔഷധഗുണമുള്ള ഒരു പദാർത്ഥമാണ് കർപ്പൂരം.

 

50 വർഷത്തോളം പഴക്കമുള്ള കർപ്പൂര മരങ്ങളിൽ നിന്നാണ് മെഴുകുപോലുള്ള കർപ്പൂര എണ്ണ ഉൽപാദിപ്പിക്കുന്നത്. കർപ്പൂര മരത്തിൻറെ തൊലികൾ നീരാവി ഉപയോഗിച്ച് വാറ്റി എടുത്താണ് കർപ്പൂര എണ്ണ ഉണ്ടാക്കുന്നത്.

കർപ്പൂരത്തിൻറെ ജന്മദേശം ശരിക്കും ജപ്പാനാണ്. എന്നാൽ ഇന്ന് ഏഷ്യവൻകരയിൽ മുഴുവൻ കർപ്പൂരം മരങ്ങൾ വളരുന്നുണ്ട്. ഏറ്റവും കൂടുതൽ കർപ്പൂരമരങ്ങൾ ഇന്തോനേഷ്യയിൽ ആണെന്ന് പറയപ്പെടുന്നു.

 

മതപരമായ ചടങ്ങുകളിൽ കൂടാതെ മരുന്ന് നിർമാണത്തിനും കർപ്പൂരം വളരെയധികം ഉപയോഗിക്കുന്നുണ്ട്. ആയുർവേദത്തിലും അലോപ്പതിയിലും ഔഷധങ്ങൾ നിർമ്മിക്കുന്നതിന് കർപ്പൂരം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നാം ഉപയോഗിക്കുന്ന വേപറബുകളിലും വേദനസംഹാരികൾ ആയ ഓയിൽ മെന്റുകളിലും കർപ്പൂരം ധാരാളമായി ഉപയോഗിക്കുന്നു. ചർമത്തിലെ ചൊറിച്ചിൽ മാറ്റാനും വേദനകൾ മാറ്റാനും കർപ്പൂര എണ്ണകൾക്ക് കഴിയും.ഇതുകൂടാതെ പ്രാണികളെയും കീടങ്ങളെയും വീട്ടിനകത്തു നിന്നും തുരത്താൻ കർപ്പൂരം നല്ലൊരു ഉപാധിയാണ്.

ചർമത്തിന്റെ ചുവപ്പു കളർ  ഇല്ലാതാക്കാനും വേദനയും വീക്കവും  ഇല്ലാതാക്കാനും  കർപ്പൂരം ഉപയോഗിക്കാറുണ്ട്. നാഡികളിൽ മരവിപ്പ്  ശരീരത്തിലുള്ള തരിപ്പ് തുടങ്ങിയവക്കും കർപ്പൂരം  ഔഷധത്തിന്റെ ഗുണം ചെയ്യുന്നു. ചർമം തിണർത്തു  ചുവപ്പു കളർ ആകുന്നത് തടയാൻ  കർപ്പൂര എണ്ണ വെള്ളത്തിൽ കലർത്തി തേച്ചു കൊടുത്താൽ മതി. നഖങ്ങളിൽ ഉണ്ടാകുന്ന ഫംഗസിനെ തുരത്താനും കർപ്പൂര എണ്ണ അടങ്ങിയ ബാമുകൾക്ക് സാധിക്കും.

 

കുട്ടികളെ ബാധിക്കുന്ന കരപ്പൻ എന്ന അസുഖത്തിന് പുരട്ടാനുള്ള ലോഷനുകളിൽ കർപ്പൂരം പ്രധാനപ്പെട്ട ഒരു ചേരുവയാണ്. സുഖകരമായ ഉറക്കത്തിനും കർപ്പൂര എണ്ണ ഉപയോഗിക്കാറുണ്ട്. തല വെക്കുന്ന സ്ഥലത്ത് ഒന്നോ രണ്ടോ തുള്ളി കർപ്പൂര എണ്ണ ഒഴിക്കുകയാണ് ചിലർ ചെയ്യാറുള്ളത്.

തൊണ്ടവേദനയും ചുമയ്ക്കും നാം സാധാരണ ഉപയോഗിക്കുന്ന വേപോറബുകളിൽ കർപ്പൂരം ധാരാളം ഉപയോഗിച്ചിട്ടുണ്ട്. തൊണ്ട വീക്കവും കരകരപ്പ് ഇല്ലാതാക്കാൻ കർപ്പൂരത്തിന് ഒരു പ്രത്യേക കഴിവുണ്ട്. 

 

തലമുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് കർപ്പൂര എണ്ണ സാധാരണ ഉപയോഗിക്കുന്ന ഓയിലിനോടൊപ്പം തലയോടിൽ പുരട്ടുന്നത് നല്ലതാണ്. കർപ്പൂരത്തിന് തലയോട്ടിയിൽ ഉള്ള രക്തപ്രവാഹം വർധിപ്പിക്കാൻ കഴിയും എന്നുള്ളതാണ് ഇതിന് കാരണം. കർപ്പൂര എണ്ണ തലയോട്ടിയിൽ തേയ്ക്കുന്നത്‌ പേൻ ശല്യം  കുറയ്ക്കാനും കാരണമാകും.

English Summary: Camphor has many uses
Published on: 02 January 2021, 01:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now