Updated on: 8 December, 2022 9:55 PM IST
Can Cancer Be Hereditary?

നമ്മളെല്ലാം വളരെയധികം ഭയക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍.  ചില ഫാമിലികളിൽ പാരമ്പര്യമായി ഒന്നിൽ കൂടുതൽ ആളുകളിൽ ക്യാൻസർ കാണപ്പെടാറുണ്ട്.  ഇതിനെ കുറിച്ച് പല പഠനങ്ങളും  നടന്നുവരുന്നുണ്ട്. എന്നാല്‍ ഈ രോഗത്തെ കുറിച്ച് ആളുകളില്‍ ഇപ്പോഴും പല ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.   ക്യാന്‍സര്‍ രോഗം പൊതുവേ പാരമ്പര്യ രോഗമല്ല എങ്കിലും ചില ക്യാന്‍സറുകള്‍ പാരമ്പര്യ സ്വാഭാവം കാണിക്കാറുണ്ട്.

വന്‍കുടലിലെ അര്‍ബുദം, സ്തനാര്‍ബുദം, അണ്ഡാശയ ക്യാന്‍സര്‍, തുടങ്ങിയവയാണ് പാരമ്പര്യമായി കൈമാറാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  എന്നാൽ ഇത് നിർബന്ധമായും മാതാപിതാക്കളിൽ നിന്ന് മക്കൾള്‍ക്ക് വരണമെന്നില്ല.  കുടുംബത്തില്‍ ഈ രോഗം ഇല്ലാത്ത ഒരാളേക്കാള്‍ നേരിയ സാധ്യത കൂടുതല്‍ എന്നു മാത്രമാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ജലദോഷം മുതൽ ക്യാൻസർ വരെ ഇല്ലാതാക്കുന്ന പുളിവെണ്ട

മ്യൂട്ടേഷൻ സംഭവിച്ച BRCA 1 അല്ലെങ്കിൽ BRCA 2 എന്നീ ജീനുകളുള്ള സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്. 40 വയസ്സു കഴിഞ്ഞാൽ സ്ത്രീകൾ നിർബന്ധമായും മാമോഗ്രാം ചെയ്യണം. ബന്ധുക്കളിലാർക്കെങ്കിലും സ്തനാർബുദം ഉണ്ടായിട്ടുണ്ടെങ്കിൽ prophylactic mastectomy എന്ന ടെസ്റ്റ് ചെയ്യണമെന്നും യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച് നടത്തിയ പഠനത്തില്‍ പറയുന്നു.

പാരമ്പര്യ സാധ്യതയുളളതിനാല്‍ അത്തരക്കാര്‍ കൃത്യമായ പരിശോധനകള്‍ കൊണ്ടും (മാമോഗ്രഫി,  സ്തനപരിശോധന) ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും രോഗ നിര്‍ണ്ണയം നടത്താവുന്നതാണ്. നേരത്തെ കണ്ടെത്തിയാല്‍ ക്യാന്‍സര്‍ രോഗം ചികിത്സിച്ചുമാറ്റാവുന്നതാണ്.

English Summary: Can Cancer Be Hereditary?
Published on: 08 December 2022, 09:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now