Updated on: 28 May, 2021 3:06 PM IST
Can we eat egg shells?

മുട്ട തോടുകൾ ഭക്ഷ്യയോഗ്യവും കാൽസ്യത്തിന്റെ മികച്ച ഉറവിടവുമാണ്. മുട്ടതോടുകൾ ഭക്ഷ്യയോഗ്യമാണെന്ന് മാത്രമല്ല,  അവയ്ക്ക് പലതരം ഉപയോഗങ്ങളുമുണ്ട്. 

കാലിത്തീറ്റ, വളം, കമ്പോസ്റ്റ് എന്നിവയിലെല്ലാം ഇവ ഒരു ഘടകമായി ഉപയോഗിക്കുന്നു.

മുട്ട തോടുകളുടെ 95% ഭാഗം കാൽസ്യം കാർബണേറ്റ് അടങ്ങിയതാണ്. ബാക്കിയുള്ള 5% പ്രോട്ടീനുകളും മറ്റ് ധാതുക്കളും ചേർന്നതാണ്.

മുട്ട തോടുകളുടെ ആരോഗ്യ ഗുണങ്ങൾ

  1. മുട്ടത്തോട് കാൽസ്യത്തിന്റെ മികച്ച ഉറവിടം

മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയ മിനറലാണ് കാൽസ്യം, ഇതിൽ 99% അസ്ഥികളിലും പല്ലുകളിലുമാണ്.

മനുഷ്യന്റെ ആരോഗ്യത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമായ ഒരു പോഷകമാണ് കാൽസ്യം. അസ്ഥികളെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങളിലൊന്ന്.

  1. അസ്ഥികളെ ശക്തിപ്പെടുത്താൻ മുട്ടത്തോടുകൾ സഹായിക്കുന്നു

ഒരു കാൽസ്യം സപ്ലിമെന്റായി നാം കഴിക്കുന്ന മുട്ടത്തോട് പൊടിച്ചത് വളരെ പ്രയോജനകരവുമായ ഫലങ്ങളാണ് കാണിക്കുന്നത്.

പ്രായം കൂടുന്നതിനനുസരിച്ച് അസ്ഥികളുടെയും ശക്തി ക്ഷയിക്കുന്നു. ആർത്തവവിരാമം നേരിടുന്ന  സ്ത്രീകളിൽ കാണുന്ന Osteoporosis അല്ലെങ്കിൽ osteopenia മൂലം അസ്ഥിക്ഷയം സംഭവിക്കുന്നു.  ഈ നഷ്ടത്തെ നേരിടാൻ കൂടുതൽ കാൽസ്യം ആവശ്യമാണ്. ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിലും, Osteoporosis/Osteopenia രോഗികളിലും നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്, കോഴിമുട്ട തോടിൽ നിന്ന് ലഭ്യമാകുന്ന കാൽസ്യം കഴിക്കുന്നത് ഇടുപ്പിന്റെയും നട്ടെല്ലിന്റെയും അസ്ഥി നിർമ്മാണത്തിൽ ഏറെ ഗുണം ചെയ്യുന്നുവെന്നാണ്. ആർത്തവവിരാമം നേരിടുന്ന സ്ത്രീകളെക്കുറിച്ചുള്ള മറ്റൊരു പഠനത്തിൽ, കാർബണേറ്റിനേക്കാൾ, മുട്ടത്തൊടിലടങ്ങിയിരിക്കുന്ന കാൽസ്യം, എല്ലുകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

  1. മുട്ടത്തോട് സന്ധിവേദനയ്ക്ക് പരിഹാരം

Osteoarthritis മായി ബന്ധപ്പെട്ട ലക്ഷണങ്ങൾക്കും സന്ധി വേദനയ്ക്കും മുട്ടത്തോടിന് തൊട്ടു താഴെയുള്ള നനുത്ത പാട നല്ലതാണെന്ന് ചില പഠനങ്ങൾ കാണിക്കുന്നു. ഈ പാട പ്രധാനമായും കൊളാജൻ പ്രോട്ടീൻ അടങ്ങിയതാണ്. എന്നിരുന്നാലും, സന്ധിയുടെ ആരോഗ്യത്തിൽ egg membrane സപ്ലിമെന്റേഷന്റെ ഫലപ്രാപ്തി നിർണ്ണയിക്കാൻ ഈ മേഖലയിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്.

എഗ്ഷെൽ പൊടി ഒരു കാൽസ്യം സപ്പ്ളിമെന്റായി ഉപയോഗിക്കാം

വെളിയിൽ നിന്ന് കാൽസ്യം സപ്ലിമെന്റ് വാങ്ങുന്നതിനേക്കാൾ നല്ലത് റോളിംഗ് പിൻ, അരിപ്പ എന്നിവ ഉപയോഗിച്ച് വീട്ടിൽ തന്നെ മുട്ടത്തോടിൻറെ പൊടി ഉണ്ടാക്കുന്നതാണ്.  ഈ പൊടി ബ്രെഡ്, പിസ്സ, പാസ്ത എന്നിങ്ങനെ വിവിധ വിഭവങ്ങളിലേക്ക് ചേർക്കാം. 

വിനാഗിരി, നാരങ്ങ, ഓറഞ്ച് ജ്യൂസ് എന്നിവയിലെല്ലാം മുട്ടത്തോടിൻറെ  പൊടി ലയിക്കുന്നു.

English Summary: Can we eat egg shells? Is it good for our health?
Published on: 28 May 2021, 02:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now