പച്ചയ്ക്കും പാകം ചെയ്‌തും ഭക്ഷിക്കാവുന്ന ഒരു പച്ചക്കറിയാണ് കാരറ്റ്. കാരറ്റ് കൊണ്ട് സാലഡ്, ജ്യൂസ്, കാരറ്റ് ഹൽവ തുടങ്ങി സ്വാദിഷ്ടമായ പല വിഭവങ്ങളും ഉണ്ടാക്കാവുന്നതാണ്. പൊതുവെ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണിത്. കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാരറ്റ് ഒന്ന് വീതം ദിവസവും പച്ചയ്ക്ക് കഴിച്ചാൽ ഈ ഗുണങ്ങൾ നേടാം
കാരറ്റ് കഴിക്കേണ്ട വിധം
കണ്ണിൻ്റെ ആരോഗ്യം മികച്ചതാക്കാൻ കാരറ്റ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇതിലെ വൈറ്റമിൻ എ നിങ്ങളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വൈറ്റമിൻ എയുടെ ഗുണം ലഭിക്കണമെങ്കിൽ തീർച്ചയായും ക്യാരറ്റിനൊപ്പം ആരോഗ്യകരമായ കൊഴുപ്പുകൾ കഴിക്കണമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. വിറ്റാമിൻ എ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ, അത് ശരീരം ആഗിരണം ചെയ്യേണ്ടതുണ്ട്. കാരറ്റിനൊപ്പം തേങ്ങ കഴിക്കുന്നത് ഇതിന് പരിഹാരമാണെന്ന് വിദഗ്ദ്ധർ പറയുന്നു തേങ്ങയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, ഇത് വിറ്റാമിൻ എയുടെ ഉപയോഗത്തിന് സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ വൈറ്റമിൻ എ കൃത്യമായി ലഭിക്കാൻ ഇത് വളരെയധികം സഹായിക്കും. കാരറ്റ് ഹൽവ, പായസം എന്നിവയിലെല്ലാം നാടൻ നെയ്യ് ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
കാരറ്റിന്റെ ആരോഗ്യ ഗുണങ്ങൾ
- മികച്ച ദഹനത്തിന് വളരെ നല്ലതാണ് കാരറ്റ്. ദൈനംദിന ഭക്ഷണക്രമത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാരറ്റ് നല്ലതാണ്. പ്രമേഹ രോഗികൾക്ക് കാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
- കാരറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- ചർമ്മം തിളങ്ങാൻ കാരറ്റ് ജ്യൂസായും അല്ലാതെയും കഴിക്കാവുന്നതാണ്. ഒരു കാരറ്റ് വീതം ദിവസവും കഴിക്കുന്നത് ചർമ്മത്തെ മൃദുവാക്കാനും ആരോഗ്യത്തോടെ പരിപാലിക്കാനും സഹായിക്കും.
- അമിതഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും കാരറ്റ് അവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം.