Updated on: 20 October, 2021 4:52 PM IST
Cashew Milk Benefits

കാഷ്യു മില്‍ക്ക് അഥവാ കശുവണ്ടി പാല്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, മറ്റ് ഗുണം തരുന്ന പ്ലാന്റ് ഘടകങ്ങള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് കാഷ്യു മില്‍ക്ക്. കശുവണ്ടി പാല്‍ മിക്ക പാചകങ്ങളിലും പശുവിന്‍ പാലിന് പകരം ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്.

കശുവണ്ടി പാലിന്റെ പ്രധാന ആരോഗ്യ ഗുണങ്ങള്‍

പോഷകങ്ങളാല്‍ സമ്പന്നമാണ്

കശുവണ്ടി പാലില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.

ഈ പാനീയത്തിലെ ഭൂരിഭാഗം കൊഴുപ്പും വരുന്നത് അപൂരിത ഫാറ്റി ആസിഡുകളില്‍ നിന്നാണ്, ഇത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും മറ്റ് ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

കടയില്‍ നിന്ന മേടിക്കുന്ന കശുവണ്ടി പാലില്‍ സാധാരണയായി വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്, നമ്മള്‍ വീട്ടില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ചില പോഷകങ്ങള്‍ കടയില്‍ നിന്ന് മേടിക്കുന്നതിന് ഉണ്ട്. അവയില്‍ കൊഴുപ്പും പ്രോട്ടീനും നല്‍കുന്നുണ്ട്, എന്നാല്‍ ഫൈബര്‍ ഉള്‍പ്പെടുന്നില്ല. കൂടാതെ, കടയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളില്‍ എണ്ണകള്‍, പ്രിസര്‍വേറ്റീവുകള്‍, എന്നിവ അടങ്ങിയിരിക്കാം.

വീട്ടിലെ കശുവണ്ടി പാല്‍ ഫില്‍ട്ടര്‍ ചെയ്യുന്നില്ലാത്തതിനാല്‍, അവയില്‍ നാരുകളുടെ അളവ് കൂടുതലാണ്. അവയില്‍ ധാരാളം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ന്യൂറോണ്‍ പ്രവര്‍ത്തനം, ഹൃദയ ആരോഗ്യം, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കല്‍ തുടങ്ങിയ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകും

ആന്റിഓക്സിഡന്റുകളായ ലുട്ടീന്‍, സിയാക്‌സാന്റിന്‍ എന്നിവ കശുവണ്ടിയില്‍ ധാരാളമുണ്ട്. ഫ്രീ റാഡിക്കലുകള്‍ എന്നറിയപ്പെടുന്ന തന്മാത്രകള്‍ ഉല്‍പാദിപ്പിക്കുന്ന സെല്ലുലാര്‍ നാശത്തില്‍ നിന്ന് ഈ സംയുക്തങ്ങള്‍ നിങ്ങളുടെ കണ്ണുകളെ സംരക്ഷിച്ചേക്കാം.

ലുട്ടീന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്റെ (എഎംഡി) അപകടസാധ്യത കുറയ്ക്കുവാന്‍ സാധിക്കും.

കശുവണ്ടി പാല്‍ പാചകക്കുറിപ്പ്

നിങ്ങള്‍ക്ക് കടയില്‍ നിന്നും കശുവണ്ടി പാല്‍ വാങ്ങി പണം ചിലവഴിക്കേണ്ടതില്ല, ഇത് വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം. ലളിതമായി ഇത് എങ്ങനെ വീട്ടില്‍ തന്നെ തയ്യാറാക്കാം ?

1 കപ്പ് കശുവണ്ടി രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക, തുടര്‍ന്ന് അത് കഴുകിക്കളയുക

ബ്ലെന്‍ഡറില്‍, കശുവണ്ടിയും 4 കപ്പ് വെള്ളവും നിങ്ങള്‍ക്ക് മധുരം വേണമെങ്കില്‍ പഞ്ചസാര ആവശ്യത്തിന് ചേര്‍ക്കുക

നല്ല സ്പീഡില്‍ അടിച്ചെടുക്കുക

പാത്രത്തില്‍ ഒഴിച്ചതിനുശേഷം തണുപ്പിക്കുക. ശേഷം ഉപയോഗിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ

കശുവണ്ടി ഇഷ്ടാനുസരണം കഴിക്കാമോ

കശുവണ്ടി ഒന്ന്; ഗുണങ്ങൾ പലവിധം.

English Summary: Cashew Milk Benefits
Published on: 20 October 2021, 04:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now