ഭാരതത്തിലുടനീളം കാണുന്ന ഒരു സസ്യമാണ് ആവണക്ക്. കുപ്പത്തൊട്ടിയില്‍, റോഡരികില്‍, തുറസ്സായ സ്ഥലത്ത് അങ്ങനെ എല്ലായിടത്തും ആവണക്ക് വളരും .ആവണക്ക് രണ്ടുവിധമുണ്ട്, വെളുത്താവണക്ക,് ചുവന്നാവണക്ക് . വെളുത്താവണക്ക് എന്നാല്‍ ഇലയും തണ്ടും പച്ചയായിരിക്കും. ഒരു ചാര നിറത്തില്‍ ഒരു പൊടിപടലം കാണാം. ഇക്കാരണത്താലാകാം ഇതിനെ വെളുത്താവണക്ക് എന്നു പറയുന്നത്. വെള്ള ആവണക്ക് ആണ് ഔഷധാവശ്യങ്ങൾക്ക് കൂടുതലും ഉപയോഗിച്ച് വരുന്നത്. 4മീറ്റർ വരെ ഉയരം വെക്കുന്ന ചെടിയിൽ നിറയെ പൂക്കളും കായ്കളും ഉണ്ടായിരിക്കും. ആവണക്കെണ്ണയെ പറ്റി അറിയാത്തവർ ഉണ്ടാവില്ലല്ലോ ഈ ചെടിയുടെ വിത്ത് ആട്ടിയെടുത്തു എണ്ണ ഉണ്ടാക്കുന്നു.
ഇല, വേര്, എണ്ണ എന്നിവയാണ് ഔഷധങ്ങൾക്ക് ഉപയോഗിച്ച് വരുന്നത്. പല ആധുനിക വ്യവസായ ഉത്പന്നങ്ങൾ ഉണ്ടാക്കുവാനും ആവണക്കെണ്ണഉപയോഗിക്കുന്നു. ഒരു ഉത്തമ വാത സംഹാരിയാണ്.ആവണക്ക് വാദസംബന്ധിയായ എല്ലാവിധ ഔഷധങ്ങളിലും ഔഷധങ്ങളിലും ചേരുവയാണ്.സന്ധിവേദനക്ക് ഇലചൂടാക്കി വെച്ചുകെട്ടുന്നത് ആശ്വാസപ്രദമാണ്. വിത്ത് അരച്ചിടുന്നത് കുരു (പരു)പൊട്ടാൻ സഹായിക്കുന്നു.കരിനൊച്ചിയിലനീരും ആവണക്കെണ്ണയും ചേർത്ത് കഴിക്കുന്നത് നട്ടെല്ലുരോഗങ്ങൾക് വളരെ ഗുണപ്രദമാണ്, പ്രത്യേകിച്ചും നടുവേദനക്കു 15ദിവസം ഇത് കഴിക്കുന്നത് വളരെ വിശേഷമാണ്. ആർത്തവക്രമീകരണത്തിനും, പല്ലുവേദനക്കും, നീരിനുമെല്ലാം ആവണക്ക് ഒരു പ്രത്യൗഷധമാണ്.
സിദ്ധ വൈദ്യത്തില്‍ ആവണക്ക് കുരുവിനെ മുത്ത് എന്ന് വിളിക്കുന്നു .നിരവധി ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുമ്പോള്‍ അതിന് പ്രഭാവം കൂടുന്നു.എണ്ണക്കുരു എന്ന നിലയില്‍ വ്യാപകമായി ഇന്ത്യയില്‍ പലസ്ഥലത്തും കൃഷിചെയ്തുവരുന്ന ഇത് 2-4 മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന കുറ്റിച്ചെടിയാണ്. മുള്ളുള്ള പുറം തോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായും നടാനും ഉപയോഗിക്കുന്നത്. വിത്തില്‍ നിന്ന് 35-40% എണ്ണ ലഭിക്കും.
വാതരോഗങ്ങള്‍ക്കുള്ള ഉത്തമഔഷധം എന്ന നിലയില്‍ സംസ്കൃതത്തില്‍ വാതാരി എന്ന പേരുണ്ട് ഈ സസ്യത്തിന്. ഇതിന്റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്. വിഷമയമായതിനാല്‍ പിണ്ണാക്ക് വളമായി മാത്രമേ ഉപയോഗിക്കുകയുള്ളൂ. സോപ്പ്, പെയിന്റ്, മഷി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്. സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം. കരിനൊച്ചിലയുടെ നീരില്‍ ആവണക്കെണ്ണ ഒഴിച്ച് ഉപയോഗിച്ചാല്‍ നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍മാറിക്കിട്ടും. സന്ധികളിലെ നീരും വേദനയും മാറുന്നതിനായി ആവണക്കില ചൂടാക്കി സന്ധികളില്‍ വെച്ചു കെട്ടിയാല്‍ മതി. ആവണക്കെണ്ണ പാലിലൊഴിച്ച് രാത്രി കിടക്കുന്നതിനു മുമ്പ് സേവിക്കുന്നത് വാതനീരിന് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന പരുക്കള്‍ പഴുത്ത് പൊട്ടുവാന്‍ ആവണക്കിന്റെ വിത്ത് പരുവില്‍ അരച്ചിട്ടാല്‍ മതി. ആവണക്കിന്‍ വേരരച്ച് കവിളത്ത് പുരട്ടിയാല്‍ പല്ലുവേദനക്കും നീരിനും നല്ലതാണ്.
ചുമ ശമിക്കാന്‍ തൊണ്ടക്കുഴിയില്‍ അല്‍പ്പം ആവണക്കെണ്ണ പുരട്ടിയാല്‍ മതിയാകും. 5. ആവണക്കെണ്ണയും കയ്യുണ്ണിനീരും യോജിപ്പിച്ചു കഴിച്ചാല്‍ വിരയുടെ ശല്യം മാറും ഉഴിഞ്ഞയില ആവണക്കെണ്ണയില്‍ വേവിച്ച് അരച്ചു പുരട്ടിയാല്‍ സന്ധികളിലുണ്ടാകുന്ന വേദനയോടു കൂടിയ നീര്, വാതം ഇവ ശമിക്കും. 10. കാല്‍തുടം ആവണക്കെണ്ണ കരിക്കിന്‍ വെള്ളത്തിലൊഴിച്ച് കഴിച്ചാല്‍ മൂത്രതടസ്സം മാറും.