ആശയക്കുഴപ്പം, മറവി, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റായ, എന്നിവയാണ് ബ്രെയിന്‍ ഫോഗിൻറെ ലക്ഷണങ്ങൾ. അമിത ജോലി, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, കംപ്യൂട്ടറിൽ കൂടുതൽ സമയം ചിലവഴിക്കൽ എന്നിവ ഇതിന് കാരണമാകാം. ബ്രെയിന്‍ ഫോഗ് ഉണ്ടാകാനുള്ള കാരണങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് നോക്കാം.
കാരണങ്ങള്‍
- ഉറക്കക്കുറവാണ് ലിസ്റ്റിൽ ആദ്യം വരുന്നത്. തലച്ചോറിൻറെ പ്രവര്‍ത്തനങ്ങൾ ശരിയായ രീതിയില്‍ നടക്കണമെങ്കിൽ നല്ല ഉറക്കം അനിവാര്യമാണ്. നിങ്ങള്‍ക്ക് ഒരു ദിവസം 8 മണിക്കൂര്‍ അല്ലെങ്കില്‍ കുറഞ്ഞത് 7 മണിക്കൂര്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ തലച്ചോറിൻറെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഉറക്കക്കുറവ് നിങ്ങള്‍ക്ക് ഓര്‍മ്മക്കുറവ്, കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, ഏകാഗ്രത കുറവ് എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം.
- നമ്മൾ കഴിക്കുന്ന ആഹാരവും തലച്ചോറിൻറെ ആരോഗ്യത്തെ ബാധിക്കുന്നു. മധുരം, ഉപ്പ് എന്നിവ അമിതമായി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് തലച്ചോറിന് ദോഷം ചെയും. ശരീരത്തില്‍ ഉണ്ടാകുന്ന പോഷകക്കുറവ് ഓര്‍മ്മശക്തിയെ ബാധിക്കും. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ കൂടുതൽ കഴിക്കണം. വിറ്റമിന്‍ ബി12 ന്റെ ആഭാവവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അതിനാല്‍, ഇത്തരം പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
- സ്‌ട്രെസ്സും ബ്രെയിൻ ഫോഗിന് ഒരു കാരണമാണ്. സ്‌ട്രെസ്സ് ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുന്നത് ഉറക്കമില്ലായ്മയിലേയ്ക്ക് നയിക്കുന്നു. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും നയിക്കും.
- ഹോര്‍മോണ്‍ വ്യതിയാനങ്ങളും പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. സ്ത്രീകളിലാണ് അമിതമായി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കണ്ടുവരുന്നത്. ആര്‍ത്തവ സമയത്തും ആര്‍ത്തവ വിരാമ സമയത്തുമെല്ലാം ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നു. ഇതെല്ലാം ബ്രെയിന്‍ ഫോഗ് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Brain Health: ശ്രദ്ധ കുറഞ്ഞാൽ, ഈ ശീലങ്ങൾ തലച്ചോറിനെ തകരാറിലാക്കും
- ചില രോഗങ്ങള്‍ വന്നവരില്‍ പ്രത്യേകിച്ച് കോവിഡ് വന്നവരില്‍ ഇത്തരത്തില്‍ ബ്രെയിന്‍ ഫോഗ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നതായി ചില പഠനങ്ങള്‍ പറയുന്നു. അതുപോലെ, ഹൃദ്രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവ ഉള്ളവരിലും ചില മരുന്നുകള്‍ കഴിക്കുന്നവരിലും ഇത്തരത്തില്‍ ബ്രെയിന്‍ ഫോഗ് വരാം.
പരിഹാരങ്ങൾ
- പോഷക സമ്പന്നമായ ആഹാരങ്ങള്‍ കഴിക്കുക
- ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതും തലച്ചോറിന് കായികാദ്ധ്വാനം നല്‍കുന്നതുമായ ആക്ടിവിറ്റീസ്, പസ്സില്‍സ് എന്നിവയില്‍ വ്യാപൃതരാകുന്നത് നല്ലതാണ്.
- നല്ല വ്യായാമവും സ്‌ട്രെസ്സ് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളും തേടുക
- വെള്ളം ധാരാളം കുടിക്കുന്നതും തലച്ചോറിൻറെ ആരോഗ്യം മെച്ചപ്പെടുത്തും.