Updated on: 5 November, 2021 8:53 PM IST
Causes and remedies for nausea and vomiting while traveling

പലര്‍ക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് വാഹനയാത്രകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഛർദിയും തലകറക്കവും. എല്ലാ പ്രായക്കാരേയും ഏതു ബാധിക്കാറുണ്ട്. സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി കണ്ടുവരുന്നത്. ഈ അസ്വസ്ഥതകൾ എന്തുകൊണ്ടാണ് വരുന്നത്? ഇത് മാറാൻ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇതിനെ കുറിച്ച് കൂടുതലറിയാം.

നമ്മള്‍ എന്തു കാണുന്നതും അനുഭവിയ്ക്കുന്നതും സെന്‍സ് ഉപയോഗിച്ചാണ്. കണ്ണ്, മൂക്ക്, വായ, ചെവി എന്നിവയെല്ലാം ഇതില്‍ വരുന്നു. എന്നാല്‍ യാത്ര ചെയ്യുന്ന സമയത്ത് ഇവയുടെ എല്ലാ രീതിയിലെ പ്രവര്‍ത്തവും ഏകോപിയ്ക്കപ്പെടുന്നില്ല. ഉദാഹരണത്തിന് നാം കാറില്‍ സഞ്ചരിക്കുന്നു എന്നിരിയ്ക്കട്ടെ, നമ്മുടെ ശരീരം മുന്നിലേക്ക് പോകുന്നു, കാഴ്ചകള്‍ പിന്നിലേയ്ക്ക് മറയുന്നു, ശരീരം കുലുങ്ങുന്നു. ഇതെല്ലാം തന്നെ ഒരുമിച്ച് ഏകോപിപ്പിയ്ക്കാന്‍ തലച്ചോറിന് കഴിയാതെ വരുന്നു. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നാം വേഗത്തില്‍ നീങ്ങുന്നു. എന്നാല്‍ നാം നോക്കുമ്പോള്‍ ഒരു അനക്കവും പലപ്പോഴും തോന്നില്ല. ചുറ്റും നോക്കുമ്പോള്‍ ഒന്നും മനസിലായെന്ന് വരില്ല. അതേ സമയം ചിലപ്പോള്‍ വിമാനം കുലുങ്ങുന്നു. ഇതും തലച്ചോറിന് ആശയക്കുഴപ്പമുണ്ടാകുന്നു.

അപ്പോള്‍ ആദ്യം സംഭവിയ്ക്കുക തലച്ചോര്‍ ആമാശത്തിൻറെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നു. അതായത് ഭക്ഷണം ദഹിയ്ക്കുന്നത് നില്‍ക്കുന്നു. ഉമിനീര്‍ കൂടുതല്‍ വരുന്നു. തലയ്ക്ക് പെരുപ്പ് അനുഭവപ്പെടുന്നു. ഇതേത്തുടര്‍ന്ന് ഛര്‍ദി വരുന്നു. ഇതോടൊപ്പം തലവേദന, അസ്വസ്ഥത എന്നിവയെല്ലാ ഉണ്ടാകുന്നു. അതാണ് യാത്ര പോകുമ്പോള്‍ ഈ പ്രശ്‌നമുണ്ടാകുന്നത്. ഇത് പൊതുവേ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കും  കുട്ടികള്‍ക്കുമുണ്ടാകാം. എന്നാൽ ഇത്തരം പ്രശ്‌നമുള്ളവര്‍ വാഹനം ഓടിക്കുകയാണെങ്കില്‍ ഈ പ്രശ്‌നമുണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം ആ സമയത്ത് എല്ലാ സെന്‍സുകളും ഒരുമിച്ച് പ്രവര്‍ത്തിയ്‌ക്കേണ്ടി വരുന്നു. അതാണ് കാരണവും.

ഈ പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഡ്രൈവിംഗ് അറിയാവുന്നവരെങ്കില്‍ ഇടയ്ക്ക് വാഹനം ഡ്രൈവ് ചെയ്യുക. ഇതിലൂടെ ഛര്‍ദി പോലുള്ള അവസ്ഥകള്‍ വരാന്‍ സാധ്യത കുറവാണ്.  യാത്ര ചെയ്യുമ്പോൾ വയര്‍ നിറയെ ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കുക. കാരണം ദഹനം തടസപ്പെടുന്നതാണ് യാത്ര ചെയ്യുമ്പോള്‍ ഛര്‍ദി വരാന്‍ കാരണമാകുന്നത്. വിശപ്പ് മാറാനുള്ള, എളുപ്പം ദഹിയ്ക്കുന്ന രീതിയിലെ ഭക്ഷണം കഴിയ്ക്കാം.

ഇനി ശ്രദ്ധിയ്‌ക്കേണ്ടത് യാത്ര ചെയ്യുമ്പോള്‍ ഛര്‍ദിയുള്ള ഒരാളുടെ അടുത്ത് പോയി ഇരിയ്ക്കരുത്. മണവും ആ അവസ്ഥയുമെല്ലാം നമുക്കും ഈ അവസ്ഥ ഉണ്ടാക്കാം. കുലുക്കം കുറയുന്ന സ്ഥലത്തിരിയ്ക്കുക.

വാഹനത്തിൽ ഇരിയ്ക്കുമ്പോൾ വശങ്ങളിലേയ്ക്ക് നോക്കാതെ മുന്നിലേയ്ക്ക് നോക്കിയിരിയ്ക്കുക.  ഇതല്ലെങ്കില്‍ കണ്ണടച്ച് ഇരിയ്ക്കുകയോ ഉറങ്ങുകയോ ചെയ്യാം. വായന, മൊബൈൽ നോക്കുക, എന്നിവ  സ്‌ട്രെയിന്‍ ഉണ്ടാക്കുന്നതുകൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളാകുന്നു.  ഓപ്പോസിറ്റ് രീതിയില്‍ വാഹനത്തില്‍ ഇരിക്കാതിരിയ്ക്കുക. അതായത് മുന്നോട്ട് പോകുന്ന വാഹനത്തില്‍ പിന്നോട്ട് തിരിഞ്ഞ് ഇരിയ്ക്കുന്ന രീതിയില്‍ ഇരിയ്ക്കരുത്. അപ്പോള്‍ ബ്രെയിന് പ്രശ്‌നമുണ്ടാകുന്നില്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്രയ്ക്കിടയില്‍ വരുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.

English Summary: Causes and remedies for nausea and vomiting while traveling
Published on: 05 November 2021, 08:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now