Updated on: 5 December, 2023 9:50 PM IST
Causes and remedies for obesity in children

പല കുട്ടികളിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്.  ഇത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ഹൈപ്പര്‍ ടെന്‍ഷന്‍, ടൈപ്പ് 2 പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ അവയിൽ ചിലവയാണ്. എന്തുകൊണ്ടാണ് കുട്ടികളിൽ അമിതവണ്ണം വരുന്നതും അമിതവണ്ണം വരാതിരിക്കായായി ശീലിപ്പിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇതിൽ മാതാപിതാക്കളുടെ ശ്രദ്ധയാണ് കൂടുതലായും വേണ്ടത്. 

അമിതവണ്ണത്തിനുള്ള കാരണങ്ങൾ

- ഇന്നത്തെ ഭക്ഷണരീതി തന്നെയാണ് ഇതിൻറെ പ്രധാനപ്പെട്ട കാരണം.  പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും കഴിക്കാതെ, അമിതമായി പ്രോസസ്സിംഗ് ചെയ്‌ത ഭക്ഷണങ്ങൾ, മധുരം, ചിപ്‌സ്, തുടങ്ങിയവ പ്രത്യേകിച്ചും വെളിയിൽ നിന്ന് വാങ്ങുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ ദോഷകരമാണ്. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു.

- മൊബൈലും, ടിവി എന്നിവ വന്നശേഷം കുട്ടികൾ വെളിയിൽ പോയി കളിക്കുന്നത് വളരെ കുറവാണ്. അധിക സമയവും അവർ ഒരേ സ്ഥലത്തിരുന്ന് മൊബൈലോ ടിവിയോ നോക്കിയിരിക്കുന്നു.  ഇങ്ങനെ ഇരിക്കുന്നത് വ്യായാമക്കുറവിന് കാരണമാകുന്നു.  ഇത് നിരവധി അസുഖങ്ങള്‍ വരാൻ വഴിയൊരുക്കുന്നു.

- മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണ് മറ്റൊരു കാരണം.  കുട്ടികളുടെ വണ്ണത്തെക്കുറിച്ച് അമിതമായി ചിന്തിക്കാറില്ല. ഇവര്‍ കുട്ടികള്‍ വലുതാകുമ്പോള്‍ അതിനനുസരിച്ച് വണ്ണവും കുറയും എന്ന് ചിന്തിച്ച് ആശ്വസിച്ച് ഇരിക്കുന്നവരുണ്ട്. കുട്ടികള്‍ നല്ലപോലെ തടിച്ച് ഇരിക്കുന്നത് ആരോഗ്യത്തിന്റെ ലക്ഷണമായി കണക്കാക്കുന്നവരും കുറവല്ല. എന്നാല്‍, ഈ ചിന്താഗതി തെറ്റാണ്. കുട്ടികളില്‍ അവരുടെ പ്രായത്തേക്കാളധികം ശരീരഭാരം കണ്ടാല്‍ അത് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്.

പരിഹാരം

- ഏത് ആഹാരമാണ് നല്ലതെന്നും ഏതാണ് നന്നല്ലാത്തതെന്നും മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കേണ്ടത്  അനിവാര്യമാണ്.  കുട്ടികള്‍ക്ക് ചിട്ടയായ ജീവിത ശൈലി വളര്‍ത്തിയെടുക്കുന്നത് വളരെ നല്ലതാണ്. അതുപോലെ കുട്ടികളെ കലാ കായിക രംഗത്ത് ആക്ടീവാക്കാന്‍ ശ്രദ്ധിക്കണം. ഇത് ഇവരുടെ ശരീരത്തിന് വ്യായാമം നല്‍കും. കുട്ടികളെ കൊണ്ട് വ്യായാമം ചെയ്ത് ശീലിപ്പിക്കുന്നതും നല്ലതാണ്.

- കുട്ടികള്‍ക്ക് അമിതമായി മൊബൈല്‍ഫോണ്‍ നല്‍കുന്നത് നല്ലതല്ല. അവരെ കൂടുതലും പുറത്ത് കളിക്കാന്‍ വിട്ട് പഠിപ്പിക്കാം.  മധുരം അമിതമായി കഴിക്കുന്ന ശീലം കുറയ്ക്കുന്നതും നല്ലതാണ്. കുട്ടികള്‍ക്ക് അമിതവണ്ണം വന്നാല്‍ ഡോക്ടറെ കാണണം.

English Summary: Causes and remedies for obesity in children
Published on: 05 December 2023, 09:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now