Updated on: 9 September, 2023 8:54 PM IST
Causes and Remedies for Persistent Bad Breath

എന്തുചെയ്‌താലും വിട്ടുമാറാത്ത വായ്‌നാറ്റം പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ്.  ഇത്  നമ്മുക്ക്   മറ്റുള്ളവരുമായി സംസാരിയ്ക്കാനുള്ള ആത്മവിശ്വാസത്തെ നഷ്ടപ്പെടുത്തുന്നു. പല കാരണങ്ങൾകൊണ്ടും വായ്‌നാറ്റം ഉണ്ടാകാം.  രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വായ്‌നാറ്റം വെളുത്തുളളി, ഉള്ളി മുതലായവ കഴിക്കുമ്പോൾ ഉണ്ടാകുന്ന വായ്‌നാറ്റം എന്നിവ സ്വാഭാവികമാണ്. ഇതല്ലാതെ  സ്ഥിരം വായ്‌നാറ്റമുള്ളവർ ആദ്യം ചെയ്യേണ്ടത് വായ്‌നാറ്റത്തിനുള്ള കാരണമാണ്.  എങ്കിലേ ശരിയായ പരിഹാരങ്ങൾ ചെയ്യാനാവൂ.  വായ്‌നാറ്റത്തിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

പ്രധാന കാരണങ്ങൾ

- നാക്കില്‍ കാണപ്പെടുന്ന വെളുത്ത നിറത്തിലെ വസ്തുവാണ് സ്ഥിരമായുണ്ടാകുന്ന വായ്‌നാറ്റത്തിന് പ്രധാന കാരണങ്ങളില്‍ ഒന്ന്. ഈ വെളുത്ത ഭാഗത്ത് ധാരാളം ബാക്ടീരിയകള്‍ ഉണ്ട്. ഇവയാണ് ഇതിന് കാരണമാകുന്നത്. ഇവ സള്‍ഫര്‍ പോലുള്ള പല ഗ്യാസുകളും ഉല്‍പാദിപ്പിയ്ക്കുന്നു. ഇതാണ് ഈ ദുര്‍ഗന്ധമുണ്ടാകുന്നത്.

- വായ്‌നാറ്റത്തിന് മറ്റൊരു കാരണം പല്ലില്‍ അടിഞ്ഞ് കൂടിയിരിയ്ക്കുന്ന കാല്‍ക്കുലസ്.  പല്ലിന്റെ താഴെഭാഗത്തോട് ചേര്‍ന്ന് മഞ്ഞ നിറത്തിലോ ബ്രൗണ്‍ നിറത്തിലോ കാണുന്ന കോട്ടിംഗും ബാക്ടീരിയകള്‍ കാരണമാണ്. ഇവ ക്രമേണ പല്ലിനും കേടുണ്ടാക്കുന്നു. മോണരോഗത്തിനും ഇവ കാരണമാകുന്നു. മോണയില്‍ നിന്നും രക്തം വരുന്നതിന് ഒരു കാരണം ഇതാണ്. പല്ലുകള്‍ വരെ ഇളകിപ്പോകുന്നതിന് ഇത് ഇടയാക്കും.

ബന്ധപ്പെട്ട വാർത്തകൾ: വായ്‌നാറ്റത്തിന് ഈ ഭക്ഷണങ്ങളും കാരണമാകാം

- മറ്റൊരു കാരണം പല്ലുകളിലെ പോടുകളും കേടുകളുമാണ്. ഇവ ബാക്ടിരിയകളുടെ കേന്ദ്രങ്ങളാണ്.  പല്ലിനിടയില്‍ അടിഞ്ഞു കൂടുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ ഇത്തരത്തില്‍ ദുര്‍ഗന്ധമുണ്ടാക്കുന്നു. പ്രത്യേകിച്ചും നോണ്‍വെജ് കഴിയ്ക്കുമ്പോള്‍ ഇത്തരം കഷ്ണങ്ങള്‍ പല്ലിനിടയിലെ വിടവുകളില്‍ കയറി ബാക്ടീരിയകളുണ്ടാക്കി ഇവ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. ഇതു പോലെ തന്നെ വരണ്ട വായ ദുര്‍ഗന്ധത്തിന് കാരണമാകുന്നു. വെള്ളം കുടി കുറയുന്നത് ഇതിന് കാരണമാണ്.

- ഇതല്ലാതെ പ്രമേഹ രോഗികള്‍ക്ക്, മോണരോഗമുള്ളവര്‍ക്ക് ഇത്തരത്തില്‍ സലൈവ അഥവാ ഉമിനീര്‍ ഉല്‍പാദനം കുറയുന്നു. ദുര്‍ഗന്ധമുണ്ടാകുന്നു. വെപ്പ്പല്ല് ഊരി വച്ചില്ലെങ്കില്‍ ഇതിനിടയില്‍ ബാക്ടീരിയകളുണ്ടായി വായ്‌നാറ്റമുണ്ടാകും. ഇതല്ലാതെ സൈനസ് പ്രശ്‌നങ്ങള്‍, ടോണ്‍സിലൈററി, അസിഡിറ്റി പ്രശ്‌നങ്ങള്‍, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, അലര്‍ജി പോലുള്ളവയെല്ലാം ഇതിന് കാരണമാകുന്നു. മൗത്ത് അള്‍സര്‍, വൃക്ക, കരള്‍ രോഗം, പ്രമേഹ രോഗം എന്നിവയെല്ലാം വായനാറ്റമുണ്ടാക്കും. സിഗരറ്റ് വലി പ്രധാന കാരണമാണ്. സമയത്തിന് ഭക്ഷണം കഴിയ്ക്കാത്തവര്‍ക്ക് വായ്‌നാറ്റമുണ്ടാകുന്നത് സാധാരണയാണ്.

ഇതിനുള്ള പരിഹാരങ്ങൾ 

വായ്‌നാറ്റത്തിനുള്ള കാരണം കണ്ടുപിടിച്ചാൽ പരിഹാരം എളുപ്പത്തിൽ ചെയ്യാം.  രോഗങ്ങള്‍ കാരണമല്ലാത്ത വായ്‌നാറ്റത്തിന്റെ 70 ശതമാനം കാരണവും നാക്ക് വൃത്തിയാക്കാത്ത കാരണമാണ്. ഇതുപോലെ പല്ലിലെ കാല്‍കുലസ് നീക്കണം. ഭക്ഷണ ശേഷം വായ നല്ലതുപോലെ വൃത്തിയാക്കണം. ദിവസവും രണ്ട് നേരം പല്ല് ബ്രഷ് ചെയ്യണം. ഗ്യാസ് പ്രശ്‌നങ്ങളെങ്കില്‍ രാത്രി ഭക്ഷണം നേരത്തെയാക്കുക. ഇത് ദഹനം എളുപ്പമാക്കും. പല്ലില്‍ ഒട്ടിപ്പിടിക്കുന്നവ കഴിയ്ക്കാതിരിയ്ക്കുക.  ധാരാളം വെള്ളം കുടിക്കുക

English Summary: Causes and Remedies for Persistent Bad Breath
Published on: 09 September 2023, 08:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now