ചില സമയങ്ങളിൽ തൊണ്ട വരണ്ടുപോകുന്ന പ്രശ്‌നം ചിലരിൽ കാണാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ ചിലരിൽ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയും ചെയ്യും. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും അതിനുള്ള പരിഹാരവും നോക്കാം:
- നിര്‍ജ്ജലീകരണമാണ് തൊണ്ട വരളുന്നതിൻറെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം കുറഞ്ഞത് രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. കിഡ്‌നി രോഗങ്ങള്‍ ഉള്ളവർ അമിതമായി വെള്ളം കുടിക്കരുത്. നമ്മള്‍ നമ്മളുടെ ശരീരത്തിന് ആവശ്യമുള്ളത്ര വെള്ളം കുടിക്കാതിരിക്കുന്നത് ശരീരം മൊത്തത്തില്‍ വരണ്ടുപോകുന്നതിനും അതുപോലെ, തൊണ്ടയും വായയും വരണ്ടുപോകുന്നതിലേയ്ക്കും നയിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നിർജ്ജലീകരണം ഉണ്ടാകാതെ നോക്കാൻ ചില മാർഗങ്ങൾ
- ചിലര്‍ നല്ല ഉറക്കത്തിലായികഴിഞ്ഞാല്‍ അറിയാതെ വായ തുറന്ന് കിടക്കുന്നവരുണ്ട്. പൊതുവേ മലര്‍ന്ന് കിടക്കുന്നവരിലാണ് ഈ പ്രശ്‌നം കണ്ടുവരുന്നത്. അതുപോലെ മൂക്കടപ്പ്, ശ്വാസം മുട്ട് എന്നിവ ഉള്ളവരിലും ഇത്തരം പ്രശ്‌നം കണ്ടുവരാറുണ്ട്. ഇത്തരത്തില്‍ വായ തുറന്ന് കിടക്കുന്നത് തൊണ്ട വരണ്ടുപോകുന്നതിലേയ്ക്ക് നയിക്കാറുണ്ട്. മാത്രവുമല്ല, ഇത് കൂര്‍ക്കംവലി, ക്ഷീണം പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കും നയിക്കും. രാവിലെ തന്നെ ശബ്ദം ഇല്ലാത്ത അവസ്ഥയും ഇത്തരക്കാരില്‍ കാണാം.
അതുകൊണ്ട് രാത്രിയില്‍ വായ തുറന്ന് കിടക്കാതിരിക്കുവാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതിനായി സൈഡ് ചരിഞ്ഞ് കിടക്കാവുന്നതാണ്. ഇത് വായ് തുറന്ന് പോകാതിരിക്കുന്നതിനും അതുപോലെ കൂര്‍ക്കം വലി ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: വൃക്കകൾക്ക് തകരാറ് സംഭവിയ്ക്കാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
- അലര്‍ജി മൂലവും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് പൊടി അലര്‍ജി ഉള്ളവരില്‍ തുമ്മല്‍ വരികയും അമിതമായി തുമ്മല്‍ തൊണ്ട വരണ്ടുപോകുന്നതിലേയ്ക്കും തൊണ്ടയില്‍ കരകരപ്പ് അനുഭവപ്പെടുവാനും കാരണമാകുന്നു. അതുപോലെ, ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത്, പ്രത്യേകിച്ച് മുന്തി, കൈതച്ചക്ക എന്നിവയെല്ലാം ചിലരില്‍ അലര്‍ജികള്‍ ഉണ്ടാക്കുന്നവയാണ്. അതുപോലെ അമിതമായി, സിട്രിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും തൊണ്ട വരണ്ടുപോകുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. ഇത്തരം അലര്‍ജികള്‍ ഉണ്ടാകുന്ന അവസ്ഥകള്‍ ഒഴിവാക്കുക എന്നതാണ് പരമാവധി ചെയ്യാവുന്നത്. അലര്‍ജിയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാം. അതുപോലെ, പൊടി ഇല്ലാതിരിക്കുവാന്‍ പരമാവധി ശ്രദ്ധിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: അലർജി മൂലം ഉള്ള തുമ്മൽ ഇല്ലാതാക്കാൻ മഞ്ഞളും ചുക്കും കുരുമുളകും കൂട്ട് ഉത്തമം
- കഫക്കെട്ട് വരുന്നത് തൊണ്ട വരണ്ടുപോകുന്നതിലേയ്ക്ക് നയിക്കുന്ന പ്രധാനകാരണങ്ങളില്‍ ഒന്നാണ്. ഇത് തൊണ്ടവേദന, അതുപോലെ തൊണ്ടയില്‍ കരകരപ്പ് എന്നിവയിലേയ്‌ക്കെല്ലാം ഇത് നയിക്കുന്നുണ്ട്. ഇത് മാറുവാനായി ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ, തേന്‍ കഴിക്കുന്നതും കാപ്പി കുടിക്കുന്നതുമെല്ലാം നല്ലതുതന്നെയാണ്. ആവശ്യത്തിന് റെസ്റ്റ് എടുക്കേണ്ടതും അനിവാര്യമായ കാര്യമാണ്. അതുപോലെ ഈ സമയത്ത് നിര്‍ജലീകരണം ഇല്ലാതെ ഇരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതും നല്ലതാണ്.
പരിഹാരങ്ങള്‍
തുളസിയും തേനും ചേര്‍ത്ത് കഴിക്കുന്നത് തൊണ്ട വരണ്ട് പോകുന്നത് തടയുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റിബാക്ടീരിയില്‍ പ്രോപര്‍ട്ടിയാണ് ഇതിന് സഹായിക്കുന്നത്.
അതുപോലെ മഞ്ഞള്‍ചേര്‍ത്ത പാല് കുടിക്കുന്നത് നല്ലതാണ്. ഇത് ഇന്‍ഫക്ഷനെതിരെ പ്രവര്‍ത്തിച്ച് തൊണ്ടയിലെ കരകരപ്പ് അതുപോലെ വരണ്ടുപോകുന്നത് എന്നിവ തടയുവാന്‍ സഹായിക്കുന്നതാണ്.
തൊണ്ട വരണ്ടുപോകാതെ നല്ലരീതിയില്‍ ഇരിക്കുവാന്‍ സഹായിക്കുന്ന മറ്റൊന്നാണ് നെയ്യ്. തൊണ്ടയിലെ കരകരപ്പ് മാറ്റുന്നതിനും അതുപോലെ തൊണ്ട ക്ലിയര്‍ ആക്കി എടുക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് നെയ്യ്, നെയ്യ് കഴിച്ചതിനുശേഷം വെള്ളം കുടിക്കരുത്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.