മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് ക്ഷയരോഗത്തിനുള്ള കാരണം. ശ്വാസകോശത്തെയാണ് സാധാരണയായി ബാധിക്കുക എങ്കിലും ലിംഫ് ഗ്രന്ഥികൾ, വയർ, നട്ടെല്ല്, സന്ധികൾ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവയെയും ഇത് ചിലപ്പോൾ ബാധിക്കാറുണ്ട്. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഈ ബാക്ടീരിയ വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് സഞ്ചരിക്കുകയും ടിബിക്ക് കാരണമാവുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളിലെ ക്ഷയം; കാരണവും ചികിത്സയും
ക്ഷയരോഗവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് 2-3 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയാണ്. ഈ ബാക്ടീരിയ ബാധിച്ച എല്ലാ ആളുകൾക്കും അസുഖം വരില്ല, അവരിൽ ചിലർ രോഗലക്ഷണങ്ങളില്ലാത്തവരായിരിക്കും. ഒളിഞ്ഞിരിക്കുന്ന ക്ഷയരോഗമുള്ള ആളുകൾക്ക് അസുഖം വരില്ല, രോഗലക്ഷണങ്ങൾ കാണിക്കില്ല. അതിനാൽ രോഗം മറ്റുള്ളവരിലേക്ക് പകരില്ല. എന്നിരുന്നാലും, ഏതെങ്കിലും കാരണത്താൽ വ്യക്തിയുടെ പ്രതിരോധശേഷി കുറയുകയാണെങ്കിൽ അണുബാധ സജീവമായ ക്ഷയരോഗമായി പിടിപെടാമെന്നും വിദഗ്ധർ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വാനര വസൂരിയ്ക്കെതിരെ (മങ്കിപോക്സ്) സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോർജ്
ശരീരത്തിൽ രോഗാണുക്കൾ വികസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെടുന്നു. ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയ സാധാരണയായി ശ്വാസകോശത്തിലാണ് (പൾമണറി ടിബി) വളരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മധുരക്കള്ള് മലർപ്പൊടിയും ചേർത്ത് ഒരൗൺസ് വീതം കുട്ടികൾ കഴിച്ചാൽ പത്തിരട്ടി വൈറ്റമിൻറെ ഗുണം ചെയ്യും
ശ്വാസകോശത്തിലെ ക്ഷയരോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
മൂന്ന് ആഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ചുമ
നെഞ്ച് വേദന
ക്ഷയരോഗത്തിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ...
ക്ഷീണം
ഭാരം കുറയുക
വിശപ്പില്ലായ്മ
പനി
രാത്രിയിൽ അമിതമായി വിയർക്കുക.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.