ലോകത്താകെ 265 മില്യൺ വിഷാദരോഗ കേസുകളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത്. രോഗിയുടെ ദൈന്യംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു അവസ്ഥയാണിത്. ഇത് ഓരോ വ്യക്തികളെയും വിവിധ രീതികളിലാണ് ബാധിക്കുന്നത്. ചിലർക്ക് ജോലി ചെയ്യാൻ സാധിക്കാതെ വരും ചിലർക്ക് ചെയ്യുന്ന ജോലി അളവ് കുറയും. ചിലരിൽ അത് ബന്ധങ്ങളെയാകും ബാധിക്കുക, ചിലർക്ക് വിവിധ അസുഖങ്ങളും ബാധിക്കാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: സൂക്ഷിക്കുക! തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഈ രോഗങ്ങളെ ക്ഷണിച്ചുവരുത്തും
വിഷാദരോഗമുള്ളവർക്ക് ഇവർക്ക് ശരിയായ പരിപാലനം ലഭിക്കുന്നില്ല എന്നു വേണം പറയാൻ. മാനസിക രോഗങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ, മാനസിക രോഗികളോട് സമൂഹം കാണിക്കുന്ന അവജ്ഞ, വേണ്ട വിദഗ്ധ ആരോഗ്യ സംവിധാനങ്ങളുടെ കുറവ് ഇവയൊക്കെ സഹായം തേടുന്നതിന് തടസമാകാം. ഇതിൻറെ പ്രധാന ലക്ഷണങ്ങള്‍ നോക്കാം:
* പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ സങ്കടം, ഉന്മേഷം തോന്നായ എന്നിവയാണ് പ്രധാന ലക്ഷണം. മിനിമം രണ്ടാഴ്ച എങ്കിലും നീണ്ടു നില്‍ക്കുകയാണെങ്കിൽ അത് വിഷാദ രോഗത്തിൻറെ ലക്ഷണമാണെന്ന് പറയാം.
ബന്ധപ്പെട്ട വാർത്തകൾ: വാനിലയുടെ ഗന്ധം മാനസിക സമ്മർദ്ദം കുറയ്ക്കുമോ?
* പണ്ട് ആസ്വദിച്ചു ചെയ്തിരുന്ന പല കാര്യങ്ങളും, സന്തോഷം നല്‍കാതെ ആവുക, സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളില്‍ താല്‍പര്യം നഷ്ടപ്പെടുക, പൊതുവെ എപ്പോഴും ക്ഷീണവും തകര്‍ച്ചയും തോന്നുക.
* വിശപ്പ് കുറയുകയും, ശരീര ഭാരം കുറയുകയും ചെയുക. ചിലരില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലവും അതുകൊണ്ട് ശരീരഭാരം കൂടുന്ന അവസ്ഥയും ഉണ്ടാകാം.
* ഉറക്കം കുറയുക - പലതരത്തില്‍ ആകാം. കിടന്നാല്‍ ഉറക്കം വരാതെ ഇരിക്കുക, ഉറക്കം പലതവണ മുറിയുക, രാവിലെ നേരത്തെ ഉറക്കം ഉണരുക, ഉണര്‍ന്നാല്‍ വീണ്ടും ഉറക്കം വരാതെ ഇരിക്കുക, നല്ലപോലെ ഉറങ്ങിയാലും തൃപ്തി ലഭിക്കാതെ ഇരിക്കുക. ചിലരില്‍ ഉറക്കം കൂടാറുണ്ട്. പകലും കൂടുതല്‍ സമയം കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നവര് ഉണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: രാത്രി പാൽ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതിനെ സഹായിക്കുന്നുവെന്നത് എത്രത്തോളം ശരിയാണ്? ശാസ്ത്രം എന്താണ് പറയുന്നതെന്ന് നോക്കാം.
* എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എനിക്ക് ഇനി ഭാവിയില്ല തുടങ്ങിയ ചിന്തകൾ, അകാരണമായി കുറ്റബോധം തോന്നുക.
* ശ്രദ്ധ കുറവും തീരുമാനം എടുക്കാന്‍ ഉള്ള കഴിവ് കുറയുകയും ചെയ്യുക.
* മരണത്തെ കുറിച്ചും, ജീവിതം അവസാനിപ്പിക്കാന്‍ ഉള്ള ചിന്തകളോ പ്രവൃത്തിയോ.
* കുട്ടികളില്‍ പഠനത്തില്‍ ശ്രദ്ധ കുറവും, ഉറക്ക കുറവ്, ദേഷ്യം ,വിശപ്പ് കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ലഹരി ഉപയോഗം തുടങ്ങുക- കൂടുക ഇവയും ഉണ്ടാകാം.
* പ്രായമായവരില്‍ ശാരീരിക അസ്വസ്ഥകളും, ഓര്‍മ്മ കുറവ്, വിശപ്പ് കുറവ്, ആത്മഹത്യ ചിന്തകള്‍, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങളും കാണാം.
കാരണങ്ങള്‍
* തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നാഡീരസങ്ങളായ സീറോട്ടോണിന്‍ , ഡോപമിന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളും വിഷാദത്തിന് കാരണമാണ്. ഈ കാരണങ്ങള്‍ കൊണ്ട് തലച്ചോറിന്റെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ക്കും (limbic system)ചിന്തകളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ക്കും ( prefrontal cortex) വിഷാദരോഗം ഉള്ളവരില്‍ വ്യത്യാസം കണ്ടിട്ടുണ്ട്. ഇവയോടൊപ്പം ഉറക്കം വിശപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ട്.
* ചെറു പ്രായത്തിലേ ജീവിതാനുഭവങ്ങള്‍, മാതാപിതാക്കളുടെ പെരുമാറ്റം, കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്ന രീതികള്‍, വ്യക്തിത്വ പ്രത്യേകതകള്‍, ചിന്താ രീതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ( cognitive errors), സാമൂഹിക കഴിവുകളുടെ കുറവ് ഇവയൊക്കെ വിഷാദത്തിന്റെ സാധ്യത കൂട്ടുന്നു.
* മോശമായ ജീവിതാനുഭവങ്ങള്‍, ബന്ധങ്ങളുടെ തകര്‍ച്ച, ജീവിതത്തിലെ പരാജയങ്ങള്‍ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മരണം, ജോലിയിലും പഠനത്തിനുള്ള പിന്നോട്ടു പോകല്‍ , ലഹരി ഉപയോഗം ഇവയും വിഷാദത്തിലേക്ക് നയിക്കാം.
* ഡിമന്‍ഷ്യ, തൈറോയ്ഡ് രോഗാവസ്ഥകള്‍: പാര്‍ക്കിന്‍സോണിസം, ഹൃദ്രോഗങ്ങള്‍, ലഹരി ഉപയോഗം, ഡയബറ്റിസ് ഈ രോഗാവസ്ഥ ഉള്ളവര്‍ക്ക് ഒക്കെ വിഷാദ സാധ്യത കൂടുതലാണ്. ഡിമന്‍ഷ്യ, തൈറോയ്ഡ് രോഗം പാര്‍ക്കിന്‍സോണിസം, ഈ അവസ്ഥകള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് തന്നെ വിഷാദ ലക്ഷണങ്ങളോടു കൂടി ആയിരിക്കാം.
വിഷാദം തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. അതിനു കാരണം നിങ്ങളോ നിങ്ങള്‍ ചെയ്ത എന്തെങ്കിലും പ്രവൃത്തികളോ അല്ല. മികവുറ്റ ചികിത്സാരീതികള്‍ ഇന്ന് വിഷാദത്തിനു ലഭ്യമാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയത്ത് അത് നിങ്ങളുടെ അടുത്തുള്ളവരോട് സംസാരിക്കാന്‍ തയ്യാറാവുക.