Updated on: 24 April, 2021 8:03 PM IST
എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം.

തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്.  ഏപ്രിൽ 26 മുതൽ  മേയ് 15 വരെ കേരളത്തിലെ എല്ലാ ഫെഡറൽ  ബാങ്ക്  ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും.

അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം. ബാങ്കിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ നമ്പറും, അപേക്ഷാ നമ്പരും, ഉപയോഗിച്ച് അപേക്ഷകർക്ക്  മേയ്  17 വൈകിട്ട്  അഞ്ച് മണി വരെ വ്യക്തിഗത വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. 

അപേക്ഷാഫീസ് പൊതുവിഭാഗത്തിന്   400 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം.

അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 33 വയസ്സ്. സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷകർക്ക് 48 വയസ്സാണ് പ്രായപരിധി. 

കൂടുതൽ വിവരങ്ങൾ ഹെൽപ് ലൈൻ നമ്പർ 0471-2560363, 2560364 ൽ ലഭിക്കും.

English Summary: Certificate Course in Pharmacy (Homeopathy) Applications are invited
Published on: 24 April 2021, 07:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now