Updated on: 12 February, 2024 10:56 PM IST
Check out these fruits that help with constipation and other digestive problems

അസിഡിറ്റി, മലബന്ധം തുടങ്ങി പലതരം ദഹനപ്രശ്‌നങ്ങൾ നമുക്കെല്ലാം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്.  വിവിധ കാരണങ്ങൾ കൊണ്ട് ദഹനപ്രശ്‌നങ്ങൾ ഉണ്ടാകാം.  ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിൻറെ ശരിയായ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്. മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില പഴങ്ങളെ ഏതൊക്കെയെന്ന് നോക്കാം.

- ഫൈബര്‍, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് കിവി. ഫൈബര്‍ ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

- നാരുകളാൽ സമ്പുഷ്ടമായ പിയർ മലബന്ധത്തിനും ദഹനപ്രശ്നങ്ങൾക്കും പരിഹാരമാണ്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. 

- ഫൈബര്‍ ധാരാളം അടങ്ങിയ മുന്തിരി കഴിക്കുന്നതും  മലബന്ധം അകറ്റാന്‍ ഗുണം ചെയ്യും.

- ഫൈബര്‍ ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.

- ഓറഞ്ചില്‍ പ്രധാനമായും വിറ്റാമിന്‍ സിയും ഫൈബറുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം

-  വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം തടയാന്‍ സഹായിക്കും.

- നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍‌ പപ്പായ കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ സഹായിക്കും.

- ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ഫൈബറും അടങ്ങിയ ബ്ലാക്ക്ബെറി പോലെയുള്ള ബെറി പഴങ്ങളും മലബന്ധം അകറ്റാന്‍ സഹായിക്കും.

- നാരുകള്‍ ധാരാളം അടങ്ങിയ അത്തിപ്പഴം മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

- ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂണ്‍സ് കഴിക്കുന്നതും മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

English Summary: Check out these fruits that help with constipation and digestive problems
Published on: 12 February 2024, 10:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now