Updated on: 20 February, 2019 8:36 PM IST

വെണ്ണയുടെ ഗുണങ്ങൾ ആഹാര സാധനങ്ങളിൽ വെണ്ണ ചേർക്കുമ്പോളുള്ള രുചിയും ഗുണവും പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. പാലിന്റെ എല്ലാ ഗണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ണ പാലിനേക്കാൾ വിലയും ഗുണവും വെണ്ണയ്ക്കും നെയ്യിനും തന്നെയാണ്. നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ണ. ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല.മിതമായ അളവില്‍ വെണ്ണ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നതാണ് വാസ്തവം. വെണ്ണയിലടങ്ങിയിരിക്കുന്ന ലിനോയിക് ആസിഡ്, സ്പിന്‍ഗോലിപിഡ്‌സ് എന്നിവ ക്യാന്‍സര്‍ വരാതെ തടയും. വെണ്ണയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം മൈഗ്രേയ്ന്‍ തടയാന്‍ സഹായിക്കും.

പ്രീമെനിസ്ട്രല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വെണ്ണ നല്ലതാണ്. ഗര്‍ഭിണിയായിരിക്കെ വെണ്ണ കഴിക്കുന്നത് നല്ലതാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് പാല്‍ വര്‍ദ്ധിപ്പിക്കാനും വെണ്ണ ഉത്തമമാണ്. വെണ്ണയുടെ മറ്റ് ഗുണങ്ങള്‍ അറിയാം വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. മലബന്ധം പ്രശ്നം തടയാന്‍ ഏറ്റവും നല്ലതാണ് വെണ്ണ.



ആര്‍ത്തവ സമയത്തെ വയറ് വേദന അകറ്റാന്‍ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ നിര്‍ബന്ധമായും ദിവസവും അല്‍പം വെണ്ണം കഴിക്കുക. പാല്‍ വര്‍ധിക്കാനുംകൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും അല്‍പം വെണ്ണ പാദത്തിന് അടിയില്‍ പുരട്ടുന്നത് ഗുണകരമാണ്. ചര്‍മ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ദിവസവും അല്‍പം വെണ്ണ പുരട്ടാവുന്നതാണ്. കാല്‍പാദം വിണ്ടുകീറിയ ഭാഗത്ത് ദിവസവും അല്‍പം വെണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കുന്നതാണ്

English Summary: cheese benefits and uses for health
Published on: 20 February 2019, 08:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now