Updated on: 6 March, 2023 2:08 PM IST
Chia seeds: to control Cholesterol, sugar level in blood

ചിയ (Chia Seeds) വിത്തുകളിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ ഏകദേശം 16 മുതൽ 17 ഗ്രാം വരെയാണ്, ഇത് കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുന്നതിൽ മികച്ചതാണ്. കോഴി, ആട് മാംസം തുടങ്ങിയ മാംസ്യഭക്ഷണത്തിൽ 100 ഗ്രാമിൽ ഏകദേശം 25 മുതൽ 26 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ചിയ വിത്തുകളിൽ 10 അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്, അവ ഒരു സമ്പൂർണ്ണ പ്രോട്ടീൻ ഉറവിടമാകുന്നു, എന്ന് ഡയറ്റ് ന്യൂട്രീഷനിസ്റ്റായ ശിഖ ചൗധരി പറയുന്നു. ഒരു പോഷക ശക്തികേന്ദ്രമെന്ന നിലയിൽ ചിയ വിത്തുകളുടെ ജനപ്രീതി ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  

ചിലർ മാംസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീനുകളേക്കാൾ മികച്ചതാണ എന്ന് നിർദ്ദേശിക്കുന്നു. ശരീരഭാരം കുറയ്ക്കൽ, കൊളസ്ട്രോൾ നിയന്ത്രണം, അസിഡിറ്റി കുറയ്ക്കൽ എന്നിവയ്‌ക്ക് പുറമെ, മുട്ട, മാംസം തുടങ്ങിയ മൃഗങ്ങളുടെ ഭക്ഷണത്തേക്കാൾ പ്രോട്ടീന്റെയും പോഷണത്തിന്റെയും മികച്ച സ്രോതസ്സാണ് ചിയ വിത്തുകൾ എന്ന് അവകാശപ്പെടുന്നു.

ചിയ വിത്തുകളിൽ പോഷകങ്ങളുടെ അളവ് കൂടുതലാണ്.

ശരീരകലകൾ നിർമ്മിക്കുന്നതിനും, അത് നന്നാക്കുന്നതിനും ആവശ്യമായ ഒരു പോഷകമാണ് പ്രോട്ടീൻ. ചിയ വിത്തുകളിൽ ഇത് 16 മുതൽ 17 ഗ്രാം വരെ അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകളിൽ അടങ്ങിയ അവശ്യമായ പത്ത് അമിനോ ആസിഡുകളായ അർജിനൈൻ, ല്യൂസിൻ, ഫെനിലലാനൈൻ, വാലൈൻ, ലൈസിൻ, തുടങ്ങിയ അമിനോ ആസിഡുകൾ ഇതിനെ ഒരു സമ്പൂർണ്ണ പ്രോട്ടീൻ ഉറവിടമാക്കുന്നു.ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. മനുഷ്യ ശരീരത്തിൽ ചില വിറ്റാമിനുകളെ ആഗിരണം ചെയ്യാൻ സഹായിക്കുന്ന മറ്റൊരു പ്രധാന പോഷകമാണ് കൊഴുപ്പ്. മുട്ട, കോഴി, ആട് എന്നിവയുടെ മാംസത്തിൽ കൊഴുപ്പ് ധാരാളമായി കാണപ്പെടുന്നു, 100 ഗ്രാമിൽ ഏകദേശം 14 മുതൽ 22 ഗ്രാം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എന്നാൽ അതെ സമയം, ചിയ വിത്തുകളിൽ 30 ഗ്രാമിൽ കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.

പ്രോട്ടീനും, കൊഴുപ്പിനും പുറമെ ചിയ വിത്തുകൾ നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ദഹന ആരോഗ്യം, ഉപാപചയം, ഭാരം നിയന്ത്രിക്കൽ എന്നിവയെ സഹായിക്കുന്ന ഒരു അവശ്യ പോഷകം കൂടെയാണ്. മുട്ട, ചിക്കൻ, ആട്ടിൻ മാംസം അല്ലെങ്കിൽ മറ്റ് മാംസ്യ ഭക്ഷണത്തിൽ നാരുകളുടെ അളവ് വളരെ കുറവാണ്. 100 ഗ്രാം ചിയ വിത്തുകളിൽ 34.4 ഗ്രാം നാരു(Fibre)അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകളിലെ എണ്ണയുടെ 60 ശതമാനവും ഒമേഗ-3 ഫാറ്റി ആസിഡുകളിൽ നിന്നാണ് ലഭിക്കുന്നത്. മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ പഠനങ്ങളിൽ, ഒമേഗ -3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യത്തിൽ ഗുണം ചെയ്യുന്നതായി പറയപ്പെടുന്നു. ഇത് ശരീരത്തിൽ കൊളസ്ട്രോൾ കുറയ്ക്കുക, ഹൃദയ താളം, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതോടൊപ്പം, രക്തം കട്ടപിടിക്കുന്നത് തടയുന്നു, വീക്കം കുറയ്ക്കുന്നു. ഫൈബർ ലോഡ് ലോ ഡെൻസിറ്റി ലിപ്പോ-പ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും അതിന്റെ സാവധാനത്തിലുള്ള ദഹനം നൽകുകയും ചെയ്യുന്നു, ഇത് ദീർഘകാല സംതൃപ്തി പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ശരീരത്തിലെ പഞ്ചസാരയുടെ വർദ്ധനവ് ഒഴിവാക്കുന്നു.

ഏതൊക്കെയാണ് സൂപ്പർഫുഡുകൾ? 

പോഷക സമൃദ്ധമായ മഞ്ഞൾ, അശ്വഗന്ധ, നെല്ലിക്ക, തേങ്ങ എന്നിവ വേദകാലം മുതൽ നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും, വിദേശ സൂപ്പർഫുഡുകളായ ക്വിനോവ, അക്കായ് ബെറികൾ, സ്പിരുലിന, മാച്ച, ചിയ വിത്തുകൾ എന്നിവ അതിവേഗം ഇന്ത്യൻ ഭക്ഷണത്തിന്റെ ഭാഗമായി മാറുകയാണ്. സമീകൃതവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണക്രമത്തിൽ ഈ സൂപ്പർഫുഡുകളെ ഉൾപ്പെടുത്തുന്നത് ധാരാളം ഗുണങ്ങൾ പ്രദാനം ചെയ്യും, പ്രത്യേകിച്ച് സസ്യാഹാരമോ വിഗനിസം പിന്തുടരുന്നവർക്ക് ഇത് കഴിക്കുന്നത് നല്ല ഫലം ചെയ്യും. ഓരോ വ്യക്തിയ്ക്കും അവരുടെ പ്രായം, ലിംഗഭേദം, ഭാരം, ആരോഗ്യ നില, ശാരീരിക പ്രവർത്തന നില എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്ത പോഷകാഹാരങ്ങളുടെ ആവശ്യകതകൾ ഉണ്ട്. വ്യക്തിപരമായ വിശ്വാസങ്ങൾ, ധാർമ്മിക ആശങ്കകൾ, സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ, ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Millets: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി മുതൽ ഭക്തർക്ക് തിന കൊണ്ട് ഉണ്ടാക്കിയ പ്രസാദം ലഭിക്കും

English Summary: Chia seeds: to control Cholestrol, sugar level in blood
Published on: 06 March 2023, 12:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now