Updated on: 6 March, 2019 6:32 PM IST
കാപ്പിയുടെ ഒപ്പം നമ്മൾ പണ്ട് മുതൽക്കേ കേട്ട് വരുന്ന ഒരു പേരാണ്  ചികോറി. യഥാർത്ഥത്തിൽ കാപ്പി പൊടിയിൽ ചേർക്കുന്ന ഒരു മായമാണ്  ചികോറി എന്നാൽ ദോഷ ഫലങ്ങൾ ഒന്നും തന്നെയില്ലാത്ത ചികോറി നമ്മുടെ കാപ്പി കുടിയുടെ ഭാഗമായി. വിദേശികളാണ് നമുക്ക് ചികോറി സമ്മാനിച്ചത് . യൂറോപിയൻ മേഖലകളിൽ കാലങ്ങളായി കൃഷി ചെയ്തു വരുന്ന, സൂര്യകാന്തിയുടെ വർഗ്ഗത്തിൽപെട്ട ഒരിനം ചെറു സസ്യമാണ് ചികോറി. നെതെർലാൻഡ്, ബെൽജിയം, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ ആണിത് കൂടുതലും കൃഷി ചെയുന്നത്. കൂടാതെ വടക്കേ അമേരിക്കയിലും കൃഷി ചെയുന്നു.നീല,വെള്ള,പിങ്ക് വർണ്ണത്തിലുള്ള പൂക്കളിൽ കാണപ്പെടുന്ന ഇവ 1 മുതൽ 1.5 മീറ്റർ നീളത്തിൽ വരെ വളരുന്നു.ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇത് പൂവിടുന്നു.പല ആയുർവേദ ഗുണങ്ങളും ഉള്ള ഇതിന്റെ ഇലയും വേരും(കിഴങ്ങു)ഭക്ഷ്യ യോഗ്യമാണ്..
കാപ്പിയിൽ അധിക നിറവും കട്ടിയും തോന്നിപ്പിക്കാനും ചെറിയ കയ്പ്പ് രസം ഉളവാക്കാനും കാപ്പിപൊടിയിൽ ചേർക്കുന്ന ഒരു തരം സുഗന്ധദ്രവ്യം ആണിത്. ചികോറിയുടെ വേരിലാണ് ഈ സവിശേഷത മുഴുവനും അടങ്ങിയിരിക്കുന്നത്.സുഗന്ധവും രുചിയും പ്രദാനം ചെയ്യുന്നതിനായി ചികോറിയുടെ വേര് തന്നെ ഉണക്കി പൊടിച്ചു ചേർക്കുകയാണ് . തൽഫലമായി കാപ്പിപൊടിയിൽ ഇവ ഉണക്കിപൊടിച്ചു യോജിപ്പിക്കുന്നത് പ്രചാരത്തിൽ വരികയും കാല ക്രമേണ കാപ്പികൃഷിക്ക് പ്രാധാന്യം ഉള്ള നമ്മുടെ ഇന്ത്യയിലും ഇത് ഉപയോഗത്തിൽ വന്നു.


കൂടുതലും ഫിൽറ്റർ കോഫികളിലാണ് ഇവിടെ ചികോറി ഉപയ്ഗിക്കുന്നത്. 1950കൾ വരെ ഇന്ത്യയിൽ ഇവ കൃഷി ചെയ്തിരുന്നില്ല അന്നൊക്കെ യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്തായിരുന്നു ഉപയോഗിച്ചത് പിന്നീട് സൗത്ത് ഇന്ത്യയിൽ ചികോറി കൃഷി ചെയ്തു തുടങ്ങുകയാണ് ഉണ്ടായത്.പിന്നീട് നെസ്റ്റലെ കമ്പനി അവരുടെ കോഫി ബ്ലെൻഡ്  നു വേണ്ടി ചികോറിയുടെ ഉത്പാദനം ഇന്ത്യയിൽ കാര്യക്ഷമമായി ഉയർത്തി കൊണ്ടുവന്നു. ഇപ്പോൾ പഞ്ചാബ്, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ ഇത് കൃഷി ചെയ്തുണ്ടാക്കുന്നു..ഇതിന്റെ ഇലയും സാലഡ്,കറികൾ മുതലായവക്ക് ഭക്ഷ്യ യോഗ്യമാണെങ്കിലും നമ്മുടെ നാട്ടിൽ ഇത് കാപ്പിപൊടിയിൽ ചേർത്ത് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഹൃദയാരോഗ്യം കാക്കുക,മുട്ടിൽ വരുന്ന തേയ്മാനത്തിനു കുറവ് വരുത്തുക,സ്ട്രെസ് കുറക്കുക,കരൾ സംരക്ഷണം, പ്രമേഹം ചെറുക്കൽ, എന്നിവക്ക് ചികോറിയുടെ ഔഷധവശം ഗുണം ചെയ്യുന്നു. 

English Summary: chicory coffee plant
Published on: 06 March 2019, 06:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now