പൊതുവെ നമ്മുടെയൊക്കെ വിചാരം പാര്‍ക്കിന്‍സണ്‍സ് പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു രോഗമെന്നാണ്. പക്ഷെ അപൂര്‍വ്വമായാണെങ്കിലും ഇത് കുട്ടികളെയും ബാധിക്കാറുണ്ട്. 'ജൂവനൈല്‍ പാര്‍ക്കിന്‍സണ്‍സ്' എന്നാണിത് അറിയപ്പെടുന്നത്. ഏതു പ്രായത്തിലാണെങ്കിലും പാര്‍ക്കിന്‍സണ്‍സ് രോഗം വരുന്നത്തിനുള്ള വ്യക്തമായൊരു കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പാരമ്പര്യഘടകങ്ങള്‍ ഒരു പരിധി വരെ രോഗത്തിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പാര്‍ക്കിൻസണ്‍സ് രോഗത്തിന് തലയോട്ടിയിൽ ഉപകരണം ഘടിപ്പിക്കുന്ന പുതിയ ചികിത്സ പരീക്ഷണഘട്ടത്തിൽ
പാരമ്പര്യ ഘടകങ്ങള്‍ തന്നെയാണ് കുട്ടികളിലുണ്ടാകുന്ന പാര്‍ക്കിന്‍സണ്‍സിനും ഏറെയും കാരണമാകുന്നതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ആറ് വയസിലോ അതിന് ശേഷമോ കുട്ടികളില്‍ രോഗം പിടിപെടാം. ചികിത്സകള്‍ കൊണ്ട് രോഗത്തെ കൈകാര്യം ചെയ്ത് കൊണ്ടുപോകാം എന്നല്ലാതെ പൂര്‍ണ്ണമായി ഭേദപ്പെടുത്തുക സാധ്യമല്ല. ദിവസം കൂടും തോറും സാധാരണഗതിയില്‍ നാം ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും രോഗം ബാധിക്കും. ഇനി കുട്ടികളിലെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ നോക്കാം. മുതിര്‍ന്നവരുടേതില്‍ കാണപ്പെടുന്ന പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങള്‍ തന്നെയാണ് കുട്ടികളിലും കാണപ്പെടുന്നത്.
കുട്ടികളിൽ ഉണ്ടാകുന്ന പാര്‍ക്കിന്‍സണ്‍സ് രോഗത്തിൻറെ ലക്ഷണങ്ങള്‍
മലബന്ധം, ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ, വിഷാദം, ഉത്കണ്ഠ, മൂത്രാശയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ശരീരവണ്ണത്തില്‍ പതിവായ മാറ്റങ്ങള്‍, ക്ഷീണം, ഉമിനീര്‍ അമിതമായി വരുന്ന അവസ്ഥ, ഉറക്കപ്രശ്‌നങ്ങള്‍ (പകല്‍ അമിത ഉറക്കം- രാത്രി ഉറക്കമില്ലായ്മ)
അല്‍പം കൂടി മുന്നോട്ടുപോയ അവസ്ഥയിലാണെങ്കില്‍ രോഗിയില്‍ വിറയല്‍, ശരീരം വിറങ്ങലിക്കുന്ന അവസ്ഥ, ശരീരത്തിന് വളവ്, നടക്കുമ്പോള്‍ 'ബാലന്‍സ്' നഷ്ടമാവുക എന്നിങ്ങനെയുള്ള സാരമായ പ്രശ്‌നങ്ങളും കാണപ്പെടും.
ബന്ധപ്പെട്ട വാർത്തകൾ: Vitamin C, E എന്നിവ പാര്‍ക്കിന്‍സണ്‍സ് രോഗത്തിൻറെ സാധ്യത കുറയ്ക്കുന്നു
മരുന്ന്, ഫിസിക്കല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ന്യൂറോ സര്‍ജറി തുടങ്ങിയ മാര്‍ഗങ്ങളാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിനെതിരായ ചികിത്സാമാര്‍ഗങ്ങള്‍. ഇവയ്‌ക്കൊപ്പം തന്നെ ജീവിതരീതിയിലെ ആരോഗ്യകരമായ കാര്യങ്ങളും രോഗിയുടെ നില മെച്ചപ്പെടുത്താം. ആന്റി-ഓകിസ്ഡന്റുകളാല്‍ സമൃദ്ധമായ ഡയറ്റ്, യോഗ, വ്യായാമം തുടങ്ങി പല 'ലൈഫ്‌സ്റ്റൈല്‍' ഘടകങ്ങളും പാര്‍ക്കിന്‍സണ്‍സ് രോഗിയെ സഹായിച്ചേക്കാം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.