Updated on: 11 July, 2022 7:51 PM IST
Children can get these benefits by giving them an egg daily

ഒരു മുട്ടയിൽ ഒരു ദിവസത്തേക്ക് ആവശ്യമുള്ള എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട് എന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്.  മുട്ടയിൽ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, പൂരിത കൊഴുപ്പ്, ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, കരോട്ടിനോയിഡുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.  രോഗങ്ങളെ ചെറുക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് മുട്ട.  മുതിർന്നവർക്ക് മാത്രമല്ല, കുട്ടികളും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.  

ബന്ധപ്പെട്ട വാർത്തകൾ: മുട്ട ഇങ്ങനെ കഴിച്ചാൽ, അതിൻറെ മുഴുവന്‍ ഗുണവും ലഭ്യമാക്കാം

കുട്ടികൾ ദിവസേന ഒരു മുട്ട വീതം കഴിക്കുന്നത് വളർച്ച വേഗത്തിലാക്കുമെന്ന് പഠനങ്ങൾ പറയുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിൻറെ വികസനത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്. കണ്ണുകളുടെ സംരക്ഷണത്തിന് മുട്ട വളരെ സഹായിക്കുന്നു. കുട്ടികൾ ദിവസവും ഒരു മുട്ട നൽകണമെന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കോഴിമുട്ടയോ ഇറച്ചിയോ! ശരീരത്തിന് ഏത് ഗുണം ചെയ്യും?

ചെറിയ കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിനു നേതൃത്വം നൽകിയ വാഷിങ്ടൺ സർവകലാശാലയിലെ ഗവേഷകനായ ലോറ ലാനോറ്റി പറഞ്ഞു. 

ബന്ധപ്പെട്ട വാർത്തകൾ: ശരീരബലം വർദ്ധിപ്പിക്കാൻ മുട്ട കൊണ്ടുണ്ടാക്കിയ ഈ ടോണിക്ക് മാത്രം മതി

മുട്ട എപ്പോഴും പുഴുങ്ങിയോ, ബുൾസ് ഐ ആക്കിയോ കഴിക്കുകയാണ് നല്ലത്. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. മുട്ട പുഴുങ്ങിയെടുത്താലും ബുൾസ് ഐ ആക്കിയാലും അത് അത്യാവശ്യം നന്നായി വേവിച്ചെടുക്കുക. അല്ലെങ്കിൽ മുട്ടയിലുള്ള സാൽമൊണെല്ല എന്ന ബാക്ടീരിയ ശരീരത്തിന് ദോഷകരമാണ്. ഏതു രീതിയിൽ എടുത്താലും മുട്ട പാകം ചെയ്യുമ്പോൾ അത് വേവിച്ചു കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

English Summary: Children can get these benefits by giving them an egg daily
Published on: 11 July 2022, 07:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now