Updated on: 4 March, 2022 6:06 PM IST
ചിറ്റരത്ത

മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ മെയ് - ജൂൺ മാസങ്ങളിൽ കൃഷിയിറക്കുന്ന വിളയാണ് ചിറ്റരത്ത. ഭൂഖണ്ഡങ്ങളിലൂടെയാണ് ഇവയുടെ പ്രജനനം. പാടം രണ്ടോ മൂന്നോ പ്രാവശ്യം നല്ലപോലെ കിളച്ച് കളകൾ നീക്കം ചെയ്ത് സെന്റിന് 60 കിലോ ജൈവവളം ചേർത്ത് കൃഷി ഒരുക്കാം. 

ജലനിർഗമനം ഉറപ്പാക്കുവിധത്തിൽ സൗകര്യപ്രദമായ നീളത്തിലും വീതിയിലും ഉയർന്ന തടങ്ങൾ തയ്യാറാക്കാം.  അതിനുശേഷം തടത്തിൽ 5 സെൻറീമീറ്റർ നീളമുള്ള ചെറിയ കുഴിയുണ്ടാക്കി നടണം. നട്ടതിനുശേഷം വൈക്കോലോ പച്ചിലയും ഉപയോഗിച്ച് പുതയിട്ടു നൽകാം. 

Chittaratha is a crop that is cultivated in May-June in rainfed areas. They breed across continents. The field can be prepared by weeding well two or three times, removing weeds and adding 60 kg of manure per cent.

ഫലപുഷ്ടിയുള്ള മണ്ണിൽ 40* 30 സെൻറീമീറ്റർ അകലത്തിലും ഫലഭൂയിഷ്ടത കുറഞ്ഞ മണ്ണിൽ 30 * 20 സെൻറീമീറ്റർ അകലത്തിലും ഭൂഖണ്ഡങ്ങൾ നടാം. ഹെക്ടറിന് 10 ടൺ എന്ന തോതിൽ പച്ചില വളമായി വൻപയർ വിതയ്ക്കുന്നതും ഇരട്ടി വിളവിന് കാരണമാകും.

വളപ്രയോഗ രീതി

ഒരു ഹെക്ടറിന് 100 :50: 50 കിലോഗ്രാം എന്ന അനുപാതത്തിൽ പാക്യജനകം,ഭാവഹം ക്ഷാരം എന്നിങ്ങനെയാണ് ചിത്തിരയ്ക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പോഷകമൂലകങ്ങൾ. ഈ അളവ് ലഭിക്കാൻ ഒരു സെന്റിന് 868 ഗ്രാം യൂറിയ, 1110 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 334 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് വളങ്ങൾ നൽകണം.

രണ്ട് ഘട്ടങ്ങൾ

ആദ്യഘട്ടം - നടീൽ സമയത്താണ് വളപ്രയോഗം നടത്തേണ്ടത്. ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 434 ഗ്രാം 555 ഗ്രാം 167 ഗ്രാം ഒരു സെന്റിന് എന്ന അളവിൽ ചേർക്കുക.

രണ്ടാം ഘട്ടം-ഈ ഘട്ടത്തിൽ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ ഒരു സെന്റിന് യഥാക്രമം 434ഗ്രാം, 555 ഗ്രാം, 167 ഗ്രാം എന്ന തോതിൽ നൽകുക.

ഒരേക്കർ കൃഷിയിടത്തിലേക്ക് ആവശ്യമായ വളം കണക്കാക്കാൻ മേൽപ്പറഞ്ഞ അളവുകളെ നൂറ് കൊണ്ട് ഗുണിക്കുക. അമ്ലാംശം കൂടുതലുള്ള മണ്ണിൽ വളപ്രയോഗം ചെയ്യുന്നതിന് മുൻപ് ഒന്നു മുതൽ മൂന്നു കിലോ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ഒരു സെൻറ് ചേർത്തു നൽകണം.

English Summary: Chittaratha can be cultivated and income can be doubled
Published on: 04 March 2022, 05:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now