Updated on: 12 June, 2022 6:39 PM IST
കൊളസ്‌ട്രോളുണ്ടോ? ശരീരം പറയുന്നത് ശ്രദ്ധിക്കൂ…

പ്രമേഹവും കൊളസ്ട്രോളും (Diabetes and cholesterol) പോലുള്ള രോഗങ്ങൾ ഇല്ലാത്തവർ ഇന്ന് വളരെ ചുരുക്കമെന്ന് പറയേണ്ടി വരും. ജീവിതചൈര്യയും ഭക്ഷണശൈലിയും മാറിയതോടെ ഇത്തരം രോഗങ്ങളും മനുഷ്യനിലേക്ക് ആധിപത്യം സ്ഥാപിച്ച് തുടങ്ങി.

ബന്ധപ്പെട്ട വാർത്തകൾ: വഴുതനങ്ങ കൃഷിയിൽ ഇരട്ടി വിളവിന് 5 നാട്ടറിവുകൾ

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വളരെയധികം വർധിക്കുകയാണെങ്കിൽ അത് ഗുരുതരമായ അപകടങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിച്ചേക്കാം. ഉയർന്ന കൊളസ്ട്രോൾ അളവ് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇക്കാരണത്താൽ, ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങൾ യഥാസമയം തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.

ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് ഉയർന്ന നിലയിലാണോ (High levels of cholesterol in your body) എന്ന് തിരിച്ചറിയാൻ ചില ലക്ഷണങ്ങൾ ശരീരം കാണിക്കാറുണ്ട്. ഇങ്ങനെ ശരീരത്തിൽ ദൃശ്യമാകുന്ന അടയാളങ്ങളും ലക്ഷണങ്ങളും എന്തെല്ലാമാണെന്ന് മനസിലാക്കാം.

ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങൾ (Symptoms of high cholesterol)

ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്നതിന് പല കാരണങ്ങളുണ്ടാകാം. ഇതിനുള്ള ഒരു കാരണം ജനിതകശാസ്ത്രമോ പാരമ്പര്യമോ ആയ കാരണങ്ങൾ ആയിരിക്കാം. നിങ്ങളുടെ കുടുംബത്തിൽ കൊളസ്‌ട്രോളിന്റെ അളവ് ഉയർന്ന നിലയിലാണെങ്കിൽ, നിങ്ങൾക്കും കൊളസ്‌ട്രോൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

  • നെഞ്ച് വേദന (Chest pain)

ഉയർന്ന കൊളസ്ട്രോൾ കാരണം നെഞ്ചുവേദന ഒരു പ്രശ്നമാകാം. ഇത് ക്രമേണ നെഞ്ച് വേദനയിലേക്കും മറ്റും നയിക്കുന്നു. ഇത്തരത്തിൽ ചെറുതായി അനുഭവപ്പെടുന്ന നെഞ്ചുവേദനയെ നിസ്സാരമായി കാണരുത്. കാരണം ഇവ ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണമാകാം. അതിനാൽ തന്നെ ഡോക്ടറെ സമീപിക്കുകയോ കൊളസ്ട്രോൾ പരിശോധിക്കുകയോ ചെയ്യുക.

  • അമിതവണ്ണം (Obesity)

ശരീരത്തിന് ആവശ്യത്തിലധികം ഭാരമുണ്ടായാൽ കൊളസ്‌ട്രോൾ വർധിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും. നിങ്ങളുടെ ഭാരം പെട്ടെന്ന് വർധിക്കാൻ തുടങ്ങിയാൽ, ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാമെന്നതായിരിക്കാം ഇതിന് കാരണം. അതിനാൽ തന്നെ ഇത് സ്ഥിരീകരിക്കുന്നതിനായി നിങ്ങൾ രക്തപരിശോധന നടത്തണം.

  • കാൽ വേദന (Foot pain)

കാലിലെ വേദനയും ഉയർന്ന കൊളസ്‌ട്രോളിന്റെ ലക്ഷണമാകാം. ഏത് ജോലി ചെയ്താലും ഉടൻ ക്ഷീണം തോന്നുക, ഓക്കാനം, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദന എന്നിവയും ഉയർന്ന കൊളസ്ട്രോൾ മൂലമാകാം.

  • ചർമത്തിലെ പാടുകൾ (Scars on the skin)

ചർമത്തിന്റെ മുകളിലെ പാളിയിൽ മഞ്ഞ പാടുകൾ പ്രത്യക്ഷപ്പെടുന്നതും ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണമാകാം. ഇത്തരം അടയാളങ്ങൾ കണ്ടാൽ ജാഗ്രത പാലിക്കുക.

  • വിയർക്കുക (Sweating)

സാധാരണയായി എല്ലാവരും വിയർക്കാറുണ്ട്. എന്നാൽ അമിതമായി വിയർക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകാം. ഒരു തവണ രക്തപരിശോധന നടത്തിയാൽ കൊളസ്ട്രോൾ അധികമാകുന്നതാണോ ഇതിന് കാരണമെന്നത് ഉറപ്പ് വരുത്താം.
ശരീരത്തിൽ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനായി നിത്യവും ആഹാരത്തിൽ ചില പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ബ്രോക്കോളി, സവാള, വെളുത്തുള്ളി പോലുള്ളവ ഇത്തരത്തിൽ ഉപയോഗിക്കാവുന്ന മികച്ച പച്ചക്കറികളാണ്. പോഷകമൂല്യങ്ങളേറിയ വഴുതനങ്ങയും കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഉത്തമമാണ്.

English Summary: Cholesterol: Note These Symptoms That Your Body Reveals To Cure Early
Published on: 12 June 2022, 06:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now