നമ്മുടെ വീടുകളില്‍ സാധാരണയായി കണ്ടു വരുന്ന ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച, അഥവാ എമുപച്ച. ആരും ശ്രദ്ധിക്കാതെ മുറ്റത്തോ പറമ്പിലോ കാണപ്പെടുന്ന കമ്മ്യൂണിസ്റ്റ് പച്ചയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി പഴയ തലമുറയില്‍ ഉള്ളവര്‍ ഇതിനെ ഉപയോഗിച്ചിരുന്നു. എന്നാല്‍ പലര്‍ക്കും ഇതിനെപ്പറ്റി കാര്യമായി അറിയില്ല.
ഉയര്‍ന്ന രക്തസമ്മർദ്ദം കുറയ്ക്കാന്‍ നല്ലൊരു മരുന്നാണ് കമ്മ്യൂണിസ്റ്റ് പച്ച. ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ് ഇത്. ഇതിന്റെ ഇലകള്‍ ഇട്ടു തിളപ്പിച്ച വെള്ളം ഉയര്‍ന്ന രക്തസമ്മർദ്ദം കുറയ്ക്കാന്‍ നല്ലൊരു മരുന്നാണ്. ബിപി പ്രശ്നങ്ങള്‍ക്കും നല്ലതാണ് ഈ നാട്ടുമരുന്ന്. യാതൊരു പാര്‍ശ്വഫലവും നല്‍കുന്നില്ല എന്ന് മാത്രമല്ല ഇത് ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. ഇതിന്റെ ഇലകള്‍ കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് നല്ലതു പോലെ തിളപ്പിച്ച ശേഷം ഊറ്റിയെടുത്ത് ഇളം ചൂടോടെ കുടിയ്ക്കാം. പ്രമേഹ രോഗികള്‍ ഇതിട്ടു തിളപ്പിച്ച വെള്ളം, ചായ എന്നിവ ദിവസവും കുടിയ്ക്കുന്നതു ഏറെ ഗുണം നല്‍കും.ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമാക്കി, രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണ് കമ്മ്യൂണിസ്റ്റ് പച്ച.
കമ്മ്യൂണിസ്റ്റ് പച്ച മുറിവിന് ഏറെ നല്ലതാണ്, പണ്ട് ചെറിയ, ചെറിയ മുറിവുകള്‍ക്ക് സാധാരണ ഉപയോഗിക്കുന്നത് കമ്മ്യൂണിസ്റ്റ് പച്ചയായിരുന്നു. ആന്റി സെപ്റ്റിക് ഗുണങ്ങളാണ് ഇതിനെ മുറിവിനുള്ള മരുന്നായി ഉപയോഗിയ്ക്കാന്‍ കാരണമാകുന്നത്. കമ്മ്യൂണിസ്റ്റ് പച്ചയും കൂടെ കടലാവണക്കിന്റെ പശയും ചേര്‍ത്തരച്ച് പുരട്ടിയാല്‍ ഒരു രാത്രിയില്‍ തന്നെ മുറിവുണങ്ങും. ഇതുപോലെ ശരീര വേദനകള്‍ മാറാനും ഏറെ സഹായിക്കുന്ന ഒന്നാണ് കമ്മ്യൂണിസ്റ്റ് പച്ച.
ബന്ധപ്പെട്ട വാർത്തകൾ
കമ്മ്യൂണിസ്റ്റ് ഇല ഉണ്ടെങ്കിൽ നിമാവിരകളെ തുരത്താം
ചെടികൾ തഴച്ചു വളരണോ മികച്ച 5 ജൈവ വളങ്ങൾ ഉണ്ടാക്കി ചെടികൾക്കുപയോഗിക്കൂ.
പച്ച ചാണകം ഉണക്കിയാൽ നല്ല ചാണകപ്പൊടി കിട്ടുമോ?