ഭാരതീയ വൈദിക ഗ്രന്ഥങ്ങളിലെല്ലാം ഇലവംഗം അഥവാ കറുവാപ്പട്ടയെക്കുറിച്ച് പരാമർശമുണ്ട്. പണ്ടുമുതൽക്കേ റോമക്കാർക്കും ചൈനക്കാർക്കും ഇതിൻറെ ഉപയോഗത്തെക്കുറിച്ച് അറിയാമായിരുന്നു. കറികൾക്ക് രുചിയും മണവും നൽകുന്നതിനപ്പുറം പല സദ്ഗുണങ്ങളും കറുവാപ്പട്ടയുടെ ഉപയോഗം കൊണ്ട് ഉണ്ടാകുന്നു. ആയുർവേദത്തിൽ മാത്രമല്ല അലോപ്പതിയിലും യുനാനിയിലും എല്ലാം കറുവാപ്പട്ട വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ഔഷധ കൂട്ടാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും, വയറ്റിൽ ഉണ്ടാകുന്ന ഗ്യാസ്ട്രബിളിന് കുറവുണ്ടാകുവാൻ കറുവാപ്പട്ട ഉപയോഗം കൊണ്ട് സാധ്യമാകുന്നു.
ആഹാരം കഴിഞ്ഞ ഉടനെ രണ്ട് കഷണം കറുവാപ്പട്ട ചവച്ച് കഴിക്കുന്നത് പല്ല് തേയ്ക്കുന്നത് മാറുവാനും വായനാറ്റം അകറ്റുവാനും നല്ലതാണ്. കറുവാപ്പട്ട പൊടിച്ചത് ഒരു ടീസ്പൂൺ എടുത്ത് തേനിൽ ചാലിച്ച് രാത്രിതോറും പതിവായി കഴിച്ചാൽ ഓർമ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് ഗുണം കിട്ടുന്നതാണ്. ഇതിൽനിന്ന് വാറ്റിയെടുക്കുന്ന കറപ്പ തൈലം ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപകരിക്കും.
ഈ തൈലം പഞ്ഞിയിൽ മുക്കി പല്ലിൽ വെച്ചാൽ പല്ലുവേദന കുറയും. കറപ്പ തൈലവും യൂക്കാലിപ്റ്റ്സ് തൈലവും സമമെടുത്ത് തൂവാലയിൽ എടുത്ത് മണപ്പിച്ചാൽ ജലദോഷവും മൂക്കടപ്പും മാറും. അഞ്ചോ എട്ടോ തുള്ളി കറപ്പ തൈലം അല്പം തേനിൽ ദിവസവും മൂന്നു തവണ കഴിച്ചാൽ ദഹനക്കേട്, വയറിളക്കം, ജലദോഷം എന്നിവ ശമിക്കും.
രണ്ട് ഗ്രാം കറുവാപ്പട്ട, 2ഗ്രാം കരയാംപൂവ്, 10 ഗ്രാം തുളസിയില, 6 ഗ്രാം ചുക്ക്, 3 ഗ്രാം ഏലക്കായ എന്നിവ പൊടിച്ച് ഇടങ്ങഴി വെള്ളത്തിലിട്ട് 15 മിനിറ്റ് തിളപ്പിച്ച് ചൂടാറിയാൽ 3 ഔൺസ് തേനും ചേർത്ത് 4 ഔൺസ് വീതം നാലു മണിക്കൂർ ഇടവിട്ട് കഴിച്ചാൽ ജലദോഷപ്പനി അകറ്റാം.
Cinnamon or cinnamon is mentioned in all Indian scriptures. From ancient times the Romans and the Chinese knew about its use. Apart from giving flavor and aroma to curries, there are many other benefits of using cinnamon. Cinnamon is a very important herb not only in Ayurveda but also in Allopathy and Unani. Cinnamon can be used to increase memory and reduce gastrointestinal upset in the stomach.
Chewing two pieces of cinnamon immediately after a meal is good for brushing teeth and removing bad breath. Take a teaspoon of cinnamon powder mixed with honey and take it regularly at night. It is good for memory loss and dementia. The essential oils that are extracted from it help to preserve the food. Dipping this ointment in cotton wool and applying it on the teeth will reduce toothache. Take equal parts of turmeric oil and eucalyptus oil and apply it on the towel and it will cure cold and runny nose. Take five or eight drops of turmeric oil with a little honey three times a day to relieve indigestion, diarrhea and colds.
കൂടാതെ ഇതുമൂലം ഉണ്ടാകുന്ന ചുമ,ക്ഷീണം, അരുചി എന്നിവക്ക് പരിപൂർണ്ണ ശാന്തി ലഭിക്കുകയും ചെയ്യും.