Updated on: 8 February, 2021 12:00 PM IST
നാളികേര വെള്ളം

പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച പാനീയമാണ് നാളികേരവെള്ളം. പോഷകാംശങ്ങൾ ധാരാളമടങ്ങിയ നാളികേര വെള്ളം മറ്റു പാനീയങ്ങളെകാൾ എന്തുകൊണ്ടും ഒരുപിടി മുന്നിലാണ്. നിരവധി രോഗങ്ങൾക്ക് പ്രതിവിധി ഉണ്ടാക്കുവാൻ നാളികേര വെള്ളം കൊണ്ട് സാധ്യമാകും. നാളികേരവെള്ളം പ്രത്യേകിച്ച് കരിക്കിൻവെള്ളം അതിരാവിലെ കുടിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുമെന്ന് പഠനങ്ങൾ വഴി തെളിഞ്ഞിരിക്കുന്നു.

ഇതുകൂടാതെ മൂത്രസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും ഈ വെള്ളത്തിൻറെ സാധിക്കും. കരിക്കിൻ വെള്ളം ഏഴു ദിവസം തുടർച്ചയായി കുടിക്കുന്നത് ശരീരത്തിൽ ഒട്ടേറെ നല്ല മാറ്റങ്ങൾക്ക് കാരണമാകുന്നു. കരിക്കിൻ വെള്ളം ചർമത്തിന് തിളക്കം കൂട്ടുവാനും ഏറ്റവും മികച്ചതാണ്. വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത് സാഹചര്യത്തിൽ ഈ വെള്ളം പതിവായി കുടിക്കാം. മൂത്രം കടന്നുപോകുന്ന ധമനികളെ ഇത് ശുദ്ധീകരിക്കുന്നു.

Coconut water is one of the best natural drinks. Coconut water, which is rich in nutrients, is somehow a handful ahead of other beverages. Coconut water can cure many ailments. Studies have shown that drinking coconut water, especially karikin water, in the morning can reduce stress. In addition, this water can solve urinary problems. Drinking karikin water for seven consecutive days causes many positive changes in the body. Karikin water is also great for brightening the skin. Drink this water regularly in case of kidney stones. It cleans the arteries through which urine passes. This high fiber water is also very beneficial for weight loss.

ധാരാളം ഫൈബർ അടങ്ങിയ ഈ വെള്ളം ശരീരഭാരം കുറയ്ക്കുവാനും ഏറെ ഗുണപ്രദം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും അതുവഴി ഭാരം കുറയ്ക്കുവാനും ഈ വെള്ളത്തിനു കഴിയും. ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കരിക്കിൻ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇതുമാത്രമല്ല രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യും. കരിക്കിൻ വെള്ളം തൈറോയ്ഡ് ഹോർമോണുകൾ വർദ്ധിപ്പിക്കുവാനും അവയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുവാനും നല്ലതാണ്.

തൈറോയ്ഡ് കുറവ് പ്രശ്നം അനുഭവപ്പെടുന്ന വർക്ക്  ഇതിനേക്കാൾ എളുപ്പത്തിൽ ചെയ്യാൻ കഴിയാവുന്ന പ്രതിരോധ മാർഗം ഇല്ല. നിയാസിൻ, ഫിറിഡോക്സിൻ, റിബോഫ്ലബിൻ പോലുള്ള ഇതിലെ വിറ്റാമിനുകൾ ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവും പ്രകടിപ്പിക്കുന്നു. ഗർഭകാലത്ത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കരിക്കിൻവെള്ളം നല്ലതാണ്. ചർമ്മ വൈകല്യമുള്ളവർക്ക് അതായത് മുഖക്കുരു,മുഖത്തെ ചുളിവുകൾ, മുഖത്തെ കറുത്ത പാടുകൾ എന്നിവ മാറുവാൻ  കരിക്കിൻ വെള്ളം കൊണ്ട് മുഖം കഴുകുന്നതും കരിക്കിൻ വെള്ളം കുടിക്കുന്നതും മികച്ച പ്രതിവിധിയാണ്.

എന്നാൽ കരിക്കിൻ വെള്ളത്തിന് ചില പാർശ്വ വശങ്ങളുണ്ട്. മറ്റു പാനീയങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ സോഡിയത്തെ അളവും കാർബോഹൈഡ്രേറ്റ് അളവും വളരെ കുറവാണ് കരിക്കിൻവെള്ളത്തിൽ. കരിക്കിൻ വെള്ളം പ്രമേഹ രോഗികൾ ഉപയോഗിക്കാൻ പാടുള്ളതല്ല. ഇതിന്  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായകമായ ഘടകങ്ങൾ ഇല്ല മാത്രമല്ല നിങ്ങളുടെ കലോറി കൂടുകയും ചെയ്യും. കരിക്ക് പൊട്ടിച്ച് പുറത്ത് വച്ചാൽ കുറച്ചു സമയത്തിനുള്ളിൽ അതിൻറെ പോഷകാംശങ്ങൾ എല്ലാം നഷ്ടപ്പെടും.

കരിക്കിൻ വെള്ളത്തിൻറെ അമിത ഉപയോഗം വയറിളക്കത്തിനുള്ള കാരണമായി ചിലപ്പോൾ ഭവിക്കാറുണ്ട്. കരിക്കിൻ വെള്ളം കുടിച്ചത് കൊണ്ട് മാത്രം ആരുടെയും തടി കുറയുകയില്ല. ഇതിനോടൊപ്പം വ്യായാമം ചെയ്തില്ലെങ്കിൽ ഇതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകളും ഇലക്ട്രോ ലൈറ്റുകളും ശരീരഭാരം കൂടാൻ കാരണമാകുന്നു.

English Summary: Coconut water is one of the best natural drinks coconut water which is rich in nutrients is somehow a handful ahead of other beverages coconut water can cure many ailments.
Published on: 08 February 2021, 08:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now