മൈഗ്രൈൻ തലവേദനകൊണ്ട് ബുദ്ധിമുട്ടുന്നവർ ഒരുപാടുണ്ട്. കാലാവസ്ഥ മാറുന്നതിനനുസരിച്ചും ഈ ആരോഗ്യപ്രശ്‌നം വരാറുണ്ട്. തണുപ്പ് കാലങ്ങളില്‍ നിന്ന് ചൂടിലേക്ക് കടക്കുമ്പോൾ മൈഗ്രേയ്ന്‍ കൂടാറുണ്ട്. ഇത് വളരെയധികം കാഠിന്യമുള്ളതും മണിക്കൂറുകളോ ദിവസങ്ങളോളമോ നീണ്ടുനിൽക്കുന്ന തലവേദനകളുമാകാം. ഇത് നമ്മുടെ നിത്യജീവിതത്തെ തന്നെ ബാധിക്കാം. വേദനയോടൊപ്പം തലയില്‍ സ്പന്ദനങ്ങള്‍ അനുഭവപ്പെടുന്നത്, തലയുടെ ഒരു വശത്ത് മാത്രം അനുഭവപ്പെടുന്ന ശക്തിയായ വേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളെല്ലാം മൈഗ്രേൻ ഉള്ളവരിൽ കാണാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മൈഗ്രേന്‍ - ലക്ഷണങ്ങളും, ചികിത്സയും
പ്രത്യേകിച്ച് ചികിത്സകളൊന്നും ഇല്ലാത്തതുകൊണ്ട് മൈഗ്രൈൻ ഉള്ളവർക്ക് വേദനസംഹാരിയെ ആശ്രയിക്കുക മാത്രമാണ് ഏക ആശ്വാസം. എന്നാല്‍ പതിവായി വേദനസംഹാരികള്‍ കഴിക്കുന്നത് ആരോഗ്യത്തെ പലരീതിയിലും മോശമായി ബാധിക്കാം. അതിനാല്‍ ജീവിതരീതികളില്‍ തന്നെ ചില ഘടകങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ പരിഹരിക്കാം. അത്തരത്തില്‍ മൈഗ്രേയ്ന്‍ നിയന്ത്രിക്കുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കൃഷ്ണ തുളസിയില വെറുതെ ചവച്ചരച്ച് കഴിച്ചാൽ പോലും അനവധി ആരോഗ്യഗുണങ്ങൾ
- വേനല്‍ക്കാലങ്ങളില്‍ തലവേദന കൂടുന്നതിനുള്ള ഒരു പ്രധാന കാരണം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതാണ്. ഇത് മൈഗ്രേയ്ന്‍റെ കാര്യത്തിലും ബാധകമാണ്. അതിനാല്‍ ചൂടുള്ള കാലാവസ്ഥയിലാകുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക.
- ചൂടുകാലത്ത് തുടര്‍ച്ചയായി വെയിലേല്‍ക്കുന്നതും മൈഗ്രേയ്ന് കാരണമാകാറുണ്ട്. അതിനാല്‍ പുറത്തുപോകുമ്പോള്‍ കഴിവതും സണ്‍ ഗ്ലാസ് ഉപയോഗിക്കുക. സൂര്യപ്രകാശം നേരിട്ട് കണ്ണിലേല്‍ക്കുന്നത് തടയാന്‍ ഇത് സഹായിക്കും. അതുപോലെ കുട ഉപയോഗിക്കുന്നതും പതിവാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കഫീന്‍ കൂടുതൽ കഴിക്കുമ്പോഴാണ്ടാകുന്ന ദോഷഫലങ്ങൾ
- വേനല്‍ക്കാലങ്ങളില്‍ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കാം. തലവേദനയുടെ പ്രശ്നമുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും. വെയില്‍ അധികം കൊള്ളുന്നത് എപ്പോഴും തലവേദനയ്ക്കും ക്ഷീണത്തിനും സാധ്യത കൂട്ടുന്നു.
- ഭക്ഷണകാര്യങ്ങളിലെ അശ്രദ്ധയും തലവേദനയ്ക്ക് കാരണമാകാം. ബാലന്‍സ്ഡ് ആയ, പോഷകങ്ങള്‍ അടങ്ങിയ ഡയറ്റ് പിന്തുടരുന്നതിലൂടെ തലവേദന ഒരു പരിധി വരെ പരിഹരിക്കാം. ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവ പരമാവധി വേനലില്‍ ഒഴിവാക്കാം.
- കഫീനേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുന്നതും തലവേദന കുറയ്ക്കുന്നതിന് സഹായിക്കും. കോഫി, ടീ എന്നിവ ചൂടുള്ള അന്തരീക്ഷത്തില്‍ തലവേദന കൂട്ടിയേക്കാം. കഫീനേറ്റഡ് പാനീയങ്ങള്‍ ശരീരത്തിലെ ജലാംശം കുറയ്ക്കുന്നു. ഇത് ചൂടുള്ള കാലാവസ്ഥയില്‍ കൂടിയാകുമ്പോള്‍ പ്രശ്‌നം ഇരട്ടിക്കുന്നു.
- മാനസിക സമ്മര്‍ദ്ദവും മൈഗ്രേയ്നിലേക്ക് നയിക്കാം. ഇതൊഴിവാക്കാനായി വ്യായാമം, യോഗ പോലുള്ള കാര്യങ്ങളില്‍ പതിവായി ഏര്‍പ്പെടാം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.