അസ്ഥി ഭ്രംശത്തിനും പ്രസവ രക്ഷയ്ക്കും ആയുർവേദത്തിലെ പ്രധാനമായ ഒരു ഔഷധസസ്യം ആണ് ആശാളി. ഇത് കടുകിന്റെ ആകൃതിയിലുള്ള ഒരു സസ്യമാണ്. വളരെ ചെറിയ സസ്യം കൂടിയാണ് ആശാളി. പൂവിന് നീല നിറവും സസ്യത്തിന് സുഗന്ധവുമുണ്ട്. ഇതിന്റെ വിത്തുകൾ ജീരകത്തിന്റേതുപോലെ നിറത്തോടെ അല്പം പരന്നാണിരിക്കുന്നത്.വെള്ളത്തിലിട്ടാൽ ഇവ വഴുവഴുപ്പായിരിക്കും കർക്കിടക കഞ്ഞികൂട്ടുകളിൽ പ്രധാനിയാണ് ആശാളി.കേരളത്തിൽ വളരെ കുറവാണെങ്കിലും ഇന്ത്യയിൽ പല ഭാഗങ്ങളിലും ആശാളി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നുണ്ട്
ഗൾഫ് നാടുകളിൽ ആശാളിയുടെ ഉപയോഗം വളരെ കൂടുതലായി കണ്ടുവരുന്നു .ദഹനശക്തി വർദ്ധിപ്പിക്കുന്നതിനും , മുലപ്പാൽ വർദ്ധിക്കുന്നതിനും, ശരീര പുഷ്ടിക്കും ,.വേദനയും വാതവും ശമിപ്പിക്കുന്നതിനും ആശാളി ഉപയോഗിക്കാറുണ്ട് . ചെറിയ രീതിയിലുള്ള പരിക്കുകൾക്ക് ആശാളിച്ചെടി പാലിൽ അരച്ച് കുടിക്കുന്നത് നല്ലതാണ്. കൂടാതെ ത്വക്ക് രോഗങ്ങൾ, വാതം, നേത്ര രോഗങ്ങൾ എന്നിവയ്ക്കു ആശാളി മരുന്നായി ഉപയോഗിക്കുന്നു. ഉലുവ, ആശാളി, പെരുഞ്ജീരകം, അയമോധകം എന്നിവയെ ചതുർബീജം എന്ന് വിളിക്കുന്നു. ഇത് പെണ്ണത്തടി കുറക്കാനും പ്രമേഹത്തിനും മലബന്ധം എന്നിവക്ക് ഉത്തമമായ ഔഷധമാണ്.കാൻസറിനെ പ്രതിരോധിക്കാനും ഹൃദ്രോഗത്തെ ചെറുക്കാനും ആശാളിക്ക് കഴിയും എന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.