അമിതവണ്ണം എല്ലാ പ്രായക്കാർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ്. കുട്ടികളേയും കൗമാരക്കാരെയുമെല്ലാം ബാധിക്കുന്നു. അമിതഭാരമുള്ള കുട്ടികളുടെ ഭാരം നിയന്ത്രിക്കുക മാത്രമാണ് ഭാവിയിൽ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഏക പോംവഴി. കുട്ടികളിലെ അമിതഭാരം അറിയുന്നതിനായി അവരുടെ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ഉയരവുമായി ബന്ധപ്പെട്ട് ഭാരത്തിന്റെ മാർഗനിർദ്ദേശം നൽകുന്നു. ഇത് അമിതഭാരത്തിന്റെയും അമിതവണ്ണത്തിന്റെയും അളവിനെ സൂചിപ്പിക്കുന്നു.
കാരണങ്ങൾ
ഉയർന്ന കലോറി ഭക്ഷണങ്ങൾ കഴിക്കുകയും ശാരീരികമായ യാതൊരു പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യാതിരിക്കുന്ന കുട്ടികളിൽ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഹോർമോണുകളും ജനിതക ശാസ്ത്രവും ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഉയർന്ന കലോറി ഭക്ഷണം, മധുരമുള്ള പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ശരീരഭാരം വർദ്ധിപ്പിക്കും. കുടുംബത്തിൽ അമിതഭാരമുള്ളവരുണ്ടെങ്കിൽ കുട്ടികളിലും ഇത് കാണാൻ സാധിക്കും. വ്യക്തിപരമായ പ്രശ്നങ്ങൾ, മാതാപിതാക്കളുമായും കുടുംബവുമായുള്ള പ്രശ്നങ്ങൾ മാനസികാവസ്ഥയെ ബാധിക്കും. ഏകാന്തതയെയും പ്രശ്‌നങ്ങളെയും നേരിടാൻ കൂടുതൽ ജങ്ക് ഫുഡ് കഴിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനാലാണ് കുട്ടികൾ ശരീരഭാരം വർദ്ധിപ്പിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: രണ്ട് ടൈപ്പിലുള്ള പ്രമേഹ രോഗത്തെ തിരിച്ചറിയേണ്ട വിധം
ഉണ്ടായേക്കാവുന്ന അപകടങ്ങൾ
ടൈപ്പ് 2 പ്രമേഹത്തിന് വഴിയൊരുക്കുന്നു. ഈ രോഗം കുട്ടികളുടെ ശരീരത്തിൽ ഗ്ലൂക്കോസ് ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നു. അമിതഭാരം, ഉദാസീനമായ ജീവിതശൈലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയാണ് ടൈപ്പ്-2 പ്രമേഹത്തിന്റെ പ്രധാന കാരണങ്ങൾ.
ഉയർന്ന രക്തസമ്മർദ്ദമാണ് മറ്റൊരു പ്രശ്‌നം. തെറ്റായ ഭക്ഷണക്രമം ഈ പ്രശ്നങ്ങൾക്ക് കാരണമാകും. ഈ കാരണങ്ങളാൽ, ധമനികൾ കഠിനവും ഇടുങ്ങിയതുമായിത്തീരുന്നു. ഇത് ഭാവിയിൽ കുട്ടികൾക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാക്കുന്നു.
ഇത് സന്ധികളിൽ വേദന ഉണ്ടാക്കുന്നു. അധിക ഭാരം വഹിക്കുന്ന ഇടുപ്പുകളിലും കാൽമുട്ടുകളിലും അധിക സമ്മർദ്ദം ചെലുത്തുന്നു.
അമിതഭാരമുള്ള കുട്ടികളിൽ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതൊരു ഗുരുതരമായ ക്രമക്കേടാണ്. ഇക്കാരണത്താൽ, അവർ ഉറങ്ങുമ്പോൾ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.