Updated on: 19 January, 2022 7:00 PM IST
Condition due to excess calcium in the body

നമ്മുടെ നല്ല ആരോഗ്യത്തിന് കാൽസ്യം ആവശ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും കാൽസ്യം അത്യാവശ്യവുമാണ്. കാൽസ്യത്തിൻറെ അഭാവത്തിൽ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

ശരീരത്തിലെ കാൽസ്യത്തിന്റെ പ്രധാന സംഭരണ ഇടമാണ് നിങ്ങളുടെ അസ്ഥികൾ. അതിനാൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ എല്ലാ പോഷകങ്ങളേയും സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ് അവ ശരിയായ അളവിൽ, ശരിയായ സമയത്ത്, കഴിക്കുക എന്നത്.

അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി

നിങ്ങൾ കഴിക്കുന്ന കാൽസ്യത്തിൻറെ അളവ് അറിഞ്ഞിരിക്കേണ്ടത് പ്രാധാന്യമർഹിക്കുന്നു. ഏതാണ്ട് എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ വളർച്ചയ്ക്ക് കാൽസ്യം വളരെ പ്രധാനമാണ്. കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറവാണെങ്കിൽ, അത് കുട്ടിക്കാലത്ത് ശരീരത്തിന്റെ വളർച്ച മന്ദഗതിയിലാക്കിയേക്കാം, കൊച്ചുകുട്ടികളിൽ ഇത് റിക്കറ്റിന് കാരണമായേക്കാം, കൂടാതെ ചെറുപ്പക്കാരായ സ്ത്രീകളിലോ മുലയൂട്ടുന്ന സ്ത്രീകളിലോ ഓസ്റ്റിയോമലാസിയയ്ക്ക് ഇത് കാരണമാകാം. കൂടാതെ കാത്സ്യത്തിന്റെ കുറവ് പ്രായമായ രോഗികളിൽ അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം.

അധിക കാൽസ്യം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു.  കാൽസ്യം അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് പല വിധത്തിൽ ദോഷം ചെയ്യും. നിങ്ങളുടെ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് സാധാരണ നിലയേക്കാൾ മുകളിലാവുമ്പോൾ, ഈ അവസ്ഥയെ ഹൈപ്പർകാൽസെമിയ എന്ന് വിളിക്കുന്നു. കാൽസ്യം അസ്ഥികൾക്ക് പ്രധാനമാണ്, എന്നാൽ അധിക അളവ് നിങ്ങളുടെ എല്ലുകളെ ദുർബലപ്പെടുത്തും. ഇതിന്റെ മറ്റ് പാർശ്വഫലങ്ങൾ നോക്കാം.

ശരീരത്തിലുണ്ടാകുന്ന കാൽസ്യത്തിൻറെ കുറവ് എങ്ങനെ തിരിച്ചറിയാം?

  • കാൽസ്യം അമിതമായി കഴിക്കുന്നതിന്റെ ഏറ്റവും സാധാരണമായ പാർശ്വഫലങ്ങളിൽ ഒന്നാണ് മലബന്ധം.

  • അധിക കാൽസ്യം നിങ്ങളുടെ വൃക്കകളെ അത് അരിച്ചെടുക്കുന്നതിന് കഠിനമായി പ്രവർത്തിപ്പിക്കുന്നു. ഇത് അമിതമായ ദാഹത്തിനും ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനും കാരണമാകും.

  • നിങ്ങൾ അമിതമായി കാൽസ്യം കഴിക്കുകയാണെങ്കിൽ അസ്ഥി വേദനയും പേശി ബലഹീനതയും അനുഭവപ്പെടുന്നത് സാധാരണമാണ്.

  • അടിക്കടിയുള്ള തലവേദനയും ക്ഷീണവും കാൽസ്യത്തിന്റെ അമിതോപയോഗത്തിന്റെ അനന്തരഫലമാണ്.

  • ഹൈപ്പർകാൽസെമിയ നിങ്ങളുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ പോലും തടസ്സപ്പെടുത്തുന്നു, ഇത് ആശയക്കുഴപ്പം, അലസത, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു.

  • അപൂർവ്വമായി, കഠിനമായ ഹൈപ്പർകാൽസെമിയ നിങ്ങളുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു, ഇത് ഹൃദയമിടിപ്പിലെ വർദ്ധനവ്, ബോധക്ഷയം, ഹൃദയ താളം തെറ്റുന്നതിന്റെ സൂചനകൾ, മറ്റ് ഹൃദയ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

പലർക്കും ഹൈപ്പർകാൽസെമിയയുടെ വ്യക്തമായ ലക്ഷണങ്ങൾ തിരിച്ചറിയില്ല, എന്നാൽ മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ കാൽസ്യം അളവ് ഉയർന്നതായിരിക്കുമെന്നതിനെ സൂചിപ്പിക്കുന്നു.

English Summary: Condition due to excess calcium in the body
Published on: 19 January 2022, 06:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now