കറികളിലും മറ്റും പ്രത്യേകിച്ച് മത്സ്യമാംസ ഭക്ഷണങ്ങൾ ഉണ്ടാക്കുമ്പോൾ നല്ല എരിവ് ഉണ്ടാകണം എന്ന് നിർബന്ധമുള്ളവർ ഏറെയുണ്ട്. കൂടുതൽ എരിവ് നല്ല ആരോഗ്യത്തിന് സഹായിക്കുന്നില്ല. വെറും വയറ്റിൽ എരിവ് കഴിക്കുന്നത് പല ദഹന പ്രശ്‌നങ്ങൾക്കും കാരണമാകും. എരിവ് കൂടിയ ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ദഹനവ്യവസ്ഥയെ ബാധിക്കുന്നതെങ്ങനെയെന്ന് നോക്കാം.
കൂടുതൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആമാശയത്തിൽ കൂടുതൽ ആസിഡ് ഉത്പാദിപ്പിക്കാൻ ഇടയാക്കുന്നു. ഈ വർദ്ധിച്ച അസിഡിറ്റി വയറ്റിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും അസ്വസ്ഥത, വേദന എന്നിവ ഉണ്ടാക്കുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ, ഇത് ആസിഡ് റിഫ്ലക്സിന് കാരണമാകും. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ എത്തുകയും നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയും ചെയ്യാം.
സ്റ്റൊമക്ക് അൾസറോ മറ്റ് ദഹനപ്രശ്നങ്ങളോ ഉള്ളവർക്ക് എരിവ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാം. ഇഞ്ചി, മഞ്ഞൾ, ജീരകം തുടങ്ങിയ ചില സുഗന്ധദ്രവ്യങ്ങൾക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കുടലിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ദഹനത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഈ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ മിതമായി ചേർക്കാവുന്നതാണ്. മുളക് പോലുള്ള എരിവുള്ള ഭക്ഷണങ്ങളിൽ, വിശപ്പ് കുറയ്ക്കാൻ കഴിവുള്ള കാപ്സൈസിൻ (capsaicin) എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കാപ്സൈസിൻ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുളക് കൃഷി ആദായകരമാക്കാൻ തെരഞ്ഞെടുക്കാം സിറ ഇനത്തെ
കുരുമുളകിലെ സജീവ സംയുക്തമായ പൈപ്പറിനും ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ ചൂട് ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയായ തെർമോജെനിസിസ് വർദ്ധിപ്പിക്കാൻ പൈപ്പറിന് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.