Updated on: 18 February, 2022 8:00 AM IST
Constipation: Causes and Solutions

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്‌നമാണ് അടിക്കടി അല്ലെങ്കിൽ സ്ഥിരമായി ഉണ്ടാകുന്ന മലബന്ധം.  ചിലര്‍ മരുന്നുകൾ കഴിക്കുന്നുവെങ്കിൽ മറ്റു ചിലർ പഴമാണ് നല്ല ശോധനയ്ക്കായി ഉപയോഗിയ്ക്കുന്നത്.  എന്നാൽ പഴം  കഴിച്ചാലും ഗുണം ലഭിക്കാത്തവരുണ്ട്.  പക്ഷെ, ഗുണം ലഭിക്കണമെങ്കിൽ, എന്തുകൊണ്ട് മലബന്ധം ഉണ്ടാകുന്നു എന്നറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ആരുമറിയാത്ത നൂറു ഗുണങ്ങളുമായി ചുരയ്ക്ക

മലബന്ധത്തിനുള്ള കാരണങ്ങളെകുറിച്ചറിയാം

നല്ല ബാക്ടീരിയ

നല്ല ദഹനം നടക്കുന്നതിന് കുടലില്‍ നല്ല ബാക്ടീരിയകളുടെ സാന്നിധ്യം ആവശ്യമാണ്.  ഇവയാണ് ദഹനത്തിന് സഹായിക്കുന്നത്. ഇതു പോലെ ഇവ തന്നെയാണ് ശരീരത്തില്‍ നിന്നും വിസര്‍ജ്യം പുറത്തു പോകുവാന്‍ സഹായിക്കുന്നതും.  ചില മരുന്നുകള്‍ നല്ല ബാക്ടീരിയ നശിക്കുന്നതിന് കാരണമാകാറുണ്ട്.

വെള്ളം

മറ്റു ചിലര്‍ക്ക് വെള്ളം കുടിയ്ക്കാത്തതാകും പ്രശ്‌നം. വെള്ളം കുടി കുറയുന്നത് ശോധന കുറയുന്നതിന് പ്രധാന കാരണമാണ്. അതിനാൽ ധാരാളം വെള്ളം കുടിക്കുക

സ്‌ട്രെസ്

സ്‌ട്രെസ് മലബന്ധമുണ്ടാകുന്നതിന് പ്രധാനപ്പെട്ടൊരു കാരണമാണ്. സ്‌ട്രെസ് ഹോര്‍മോണ്‍ ഉണ്ടാകുന്നത് കുടലിലാണ്. ഇത് ശോധന കുറയ്ക്കാന്‍ കാരണമാകും.  കൊഴുപ്പ് കഴിക്കാൻ പേടിക്കുന്നവരാണ് നമ്മളെല്ലാം.  പകരം കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതല്‍ കഴിയ്ക്കും. ഇത് ബൈല്‍ ഉല്‍പാദനത്തെ സഹായിക്കില്ല. ബൈല്‍ ഉല്‍പാദനം നടന്നില്ലെങ്കില്‍ കുടലിന്റെ പെരിസ്റ്റാള്‍റ്റിക് മൂവ്‌മെന്റ് നല്ലതു പോലെ നടക്കില്ല. ഇത് ശോധന കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്. അപ്പോള്‍ വേണ്ടത് ആരോഗ്യകരമായ കൊഴുപ്പ് കഴിയ്ക്കാം. മുട്ട, തൈര് എന്നിവയെല്ലാം നല്ലതാണ്. മുട്ട കഴിച്ചാല്‍ മുട്ടയുടെ മഞ്ഞക്കുരുവും കഴിയ്ക്കണം. ഇത് നല്ല ഫാറ്റാണ്. കൊളസ്‌ട്രോള്‍ ഭയമുള്ളവരെങ്കില്‍ ഇതിന് അനുസരിച്ച് കപ്പ, ചോറ് തുടങ്ങിയ മറ്റ് കൊഴുപ്പുകള്‍ കുറയ്ക്കുക.

വയറ്റിലെ കൊഴുപ്പ് അപകടം; പരിഹാരം ശുദ്ധമായ തൈര്

ഗ്ലൂട്ടെന്‍ ഫുഡ്

വാസ്തവത്തില്‍ ചപ്പാത്തി ഗ്ലൂട്ടെന്‍ ഫുഡ് ആണ്. ചിലര്‍ക്ക് ഇതിനാല്‍ ചപ്പാത്തി മലബന്ധമുണ്ടാക്കും. പകരം മററ് ധാന്യങ്ങള്‍, അരി ദോശ എന്നിവയെല്ലാം മിതമായി കഴിയ്ക്കാം. ഇതിനൊപ്പം ധാരാളം പച്ചക്കറികളും പഴങ്ങളുമെല്ലാം ഉള്‍പ്പെടുത്താം. നാരുകള്‍ വല്ലാതെ കൂടുതല്‍ കഴിയ്ക്കണമെന്നില്ല. മിതമായി കഴിയ്ക്കാം. പഴ വര്‍ഗങ്ങള്‍ രാത്രി കഴിയ്ക്കുന്നത് പ്രമേഹ രോഗികള്‍ക്കും മറ്റും ദോഷം വരുത്തും. പകരം ഇവ രാവിലെയോ മറ്റോ കഴിയ്ക്കാം.

ഇതിനൊടൊപ്പം  വ്യായാമവും ചെയ്യാം. ഇതെല്ലാം ശോധന നന്നാകാന്‍ സഹായിക്കുന്നു. വറുത്തവയും പ്രോസസ് ചെയ്ത ഭക്ഷണങ്ങളുമെല്ലാം തന്നെ നല്ല ശോധനയ്ക്ക് തടസം നില്‍ക്കുന്നവയാണ്. ഇതിനാല്‍ ഇതെല്ലാം മിതമായി മാത്രം കഴിയ്ക്കുക. രാത്രി കിടക്കുന്നതിന് മൂന്നു നാല് മണിക്കൂര്‍ മുന്‍പേ ഭക്ഷണം  കഴിയ്ക്കുക. ഇത് നല്ല ദഹനത്തിന് സഹായിക്കും. നല്ല ശോധന നല്‍കും.  അല്ലാതെ ദിവസവും കുറേ പഴം കഴിച്ചത് കൊണ്ടു മാത്രം നല്ല ശോധന ലഭിയ്ക്കില്ലെന്നോര്‍ക്കുക.

English Summary: Constipation: Causes and Solutions
Published on: 17 February 2022, 11:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now