Updated on: 30 March, 2021 12:15 PM IST
കൊത്തമല്ലി

നമ്മുടെ കറിക്കൂട്ടുകളിൽ പ്രധാനമായ ഒന്നാണ് കൊത്തമല്ലി. ധാനക എന്ന് സംസ്കൃതത്തിൽ വിളിപ്പേരുള്ള ഇവ "അംബലിഫെറോ" കുടുംബത്തിൽപ്പെടുന്നു. പുളിച്ചുതികട്ടൽ, വയറുകടി, സന്ധിവാതം എന്നീ രോഗങ്ങളിൽ കൊത്തമല്ലിയുടെ എണ്ണ ഒരു വിശിഷ്ട ഔഷധമാണ്. ഓരോ സ്പൂൺ വീതം രണ്ടു നേരം കഷായത്തിൽ ചേർത്തു കഴിക്കേണ്ടതാണ്. തലവേദനയ്ക്ക് കൊത്തമല്ലി പനിനീരിൽ അരച്ച് പുരട്ടുന്നത് ഏറെ ആശ്വാസമാണ്.

ഏത് ഉണങ്ങാത്ത വ്രണവും അകറ്റുവാൻ കൊത്തമല്ലിയും ബാർലിയും സമമെടുത്ത് വെളിച്ചെണ്ണയിൽ അരച്ച് പുരട്ടിയാൽ മതി. രക്തം വരുന്ന അർശസിന് കൊത്തമല്ലി കിഴി കെട്ടിയിട്ട് കുറിക്കിയ പാല് കുടിച്ചാൽ വിശേഷമാണ്. കൊത്തമല്ലി, ചുക്ക് ഏകനായകം ഇവ കഷായം വെച്ച് കൊത്തമല്ലി പൊടിച്ച് ഒരു ടീസ്പൂൺ വീതം മേമ്പൊടി ചേർത്ത് കഴിക്കുന്നത് പ്രമേഹത്തിന് മറുമരുന്നാണ്.

ഇവ അരച്ച് അരിക്കാടിയിൽ കലക്കി കുടിച്ചാൽ ഗർഭിണികളുടെ ചർദ്ദിക്ക് ആശ്വാസം ലഭിക്കും. യൂനാനി ചികിത്സ പ്രകാരം കൊത്തമല്ലി, കസ്കസ് പരുത്തിക്കുരു എന്നിവ പൊടിച്ച് പഞ്ചസാരയും പനിനീരും ചേർത്ത് കഴിച്ചാൽ തലചുറ്റൽ ഭേദമാകും എന്നു പറയുന്നു. തൊണ്ടവേദന, നീരുവീഴ്ച, ഒച്ചയടപ്പ് എന്നിവയ്ക്ക് കൊത്തമല്ലി കൊണ്ടുള്ള കഷായം വളരെ ഫലം ചെയ്തു കാണാറുണ്ട്. കൂടാതെ കൊത്തമല്ലി കഷായം വെച്ച് അരിച്ചശേഷം കണ്ണിൽ ധാര കോരുന്നത് കണ്ണിന് കുളിർമക്കും, പല നേത്ര രോഗങ്ങൾ പരിഹരിക്കാനുള്ള മരുന്നാണ്. 

Coriander is an important ingredient in many curries. Named Dhanaka in Sanskrit, they belong to the "Ambalifero" family. Coriander oil is an excellent remedy for yeast, diarrhea and gout. Each teaspoon should be added to the infusion twice a day. Roasting coriander in rose water is a great relief for headaches. To get rid of any non-drying sores, you need to take equal amount of coriander and barley and rub it in coconut oil. For hemorrhoids, it is better to tie a coriander stick and drink the milk. Coriander and Chuck Ekanayakam are infused with a teaspoon of coriander powder and eaten as an antidote for diabetes. These can be mixed with rice and drunk to relieve vomiting in pregnant women. According to Unani medicine, coriander and couscous powder mixed with sugar and rose water can cure dizziness.

കൊത്തമല്ലി, മുത്തങ്ങ, അതിവിടയം, ഇരുവേലി,ചുക്ക് എന്നിവ കൊണ്ടുള്ള കഷായം രക്താതിസാരം സമീപിക്കുന്നതാണ്. ഇങ്ങനെ അനവധി ഔഷധപ്രയോഗങ്ങൾ കൊത്തമല്ലി കൊണ്ട് ഉണ്ട്.

English Summary: Coriander is an important ingredient in many curries Coriander oil is an excellent remedy for diarrhea
Published on: 30 March 2021, 12:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now