Updated on: 5 March, 2019 4:32 PM IST
ഭക്ഷണം അലങ്കരിക്കാൻ ഉപയോഗിക്കുന്ന ഇല എന്ന രീതിയിലാണ് മല്ലിയില നമ്മുടെ അടുക്കളകളിൽ ആദ്യമായി എത്തിയത്. പ്രത്യേക  രുചി ഒന്നുമില്ലെങ്കിലും ഇതിന്റെ ഹൃദ്യമായ ഗന്ധം പിന്നീട് മലയാളിയുടെ എല്ലാ കറികളിലും മല്ലിയിലയുടെ സാനിധ്യം അറിയിച്ചു. ഇപ്പോൾ എന്തിനും ഏതിനും മല്ലിയില വേണം മാംസാഹാരപ്രിയർക്കും  സസ്യാഹാരപ്രിയർക്കും ഒരുപോലെ പ്രിയപ്പെട്ടതായി തീർന്നു മല്ലിയില. മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങുമ്പോൾ ഒന്നോ രണ്ടോ മല്ലിയില  കെട്ടു കൂടി വാങ്ങിയില്ലെങ്കിൽ  എന്തോ പോരായ്മയാണ്. വന്നു വന്നു ഇപ്പോൾ എല്ലാവരും വീട്ടാവശ്യത്തിനുള്ള  മല്ലിയില  സ്വന്തമായി കൃഷി ചെയ്യാനും തുടങ്ങിയിരിക്കുന്നു.

യാഥാർത്ഥത്തിൽ അലങ്കാരത്തിനും മണത്തിനും വേണ്ടി മാത്രമാണോ  നാം മല്ലിയില ഉപയോഗിക്കുന്നത്. നാം ഇനിയും അറിയാത്ത പല ഗുണങ്ങളും മല്ലിയിലയ്ക്കുണ്ട്. വിറ്റാമിൻ സി, കെ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് മല്ലിയില.  കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയമിൻ, നിയാസിൻ, കരോട്ടിൻ എന്നിവയും മല്ലിയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മില്ലിയില. 

ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മല്ലിയില വളരെ നല്ലതാണ്. ദഹനം എളുപ്പമാക്കാനും ഗ്യാസ് ട്രബിളിനെ പ്രതിരോധിക്കാനും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാന്‍മോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കാനും മല്ലിയിലയിലടങ്ങിയിരിക്കുന്ന ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ സഹായിക്കും. 
പ്രമേഹരോഗികൾ മല്ലിയില ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാ. പ്രമേഹ രോഗികൾ മല്ലിയില ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും അൾഷിമേഴ്സ് തടയാൻ മല്ലിയിലയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ സഹായിക്കും.കൊഴുപ്പു നിയന്ത്രിക്കുന്ന വൈറ്റമിൻ എ തൊലിപ്പുറത്തും ശ്വാസകോശത്തിലുമുണ്ടാകുന്ന കാൻസറിനെ തടയുന്നു. നാഡീവ്യൂഹപ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓർമശക്തി വർദ്ധിപ്പിക്കാനും മല്ലിയിലയ്ക്കു കഴിയും.മല്ലിയിലയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ സഹായിക്കും. 
English Summary: coriander leaves benefits and uses
Published on: 05 March 2019, 04:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now