മുരിങ്ങ അത്ഭുതമരം, അതായത് "മിറക്കിള്‍ ട്രീ" എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏതാണ്ട് അഞ്ചുതരം ക്യാന്‍സറുകളടക്കമുള്ള പലതരം രോഗങ്ങളും മാറ്റാനുള്ള ശേഷിയുള്ളതുകൊണ്ടുതന്നെയാണ് ഈ പേരു വീണതും. ധാരാളം ആന്റിഓക്സിഡന്റുകളടങ്ങിയ ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ നല്ലതാണ്. ആയുര്‍വേദത്തിലും പല അസുഖങ്ങള്‍ക്കും പരിഹാരമായി പറയുന്ന ഒന്നാണിത്.
.മുരിങ്ങയുടെ ഔഷധ ഗുണത്തെക്കുറിച്ചു എല്ലാപേര്‍ക്കും അറിയാം.മുരിങ്ങയുടെ ഇലയും കായും പൂവും എന്തിന് വേരും തൊലിയും വരെ ഭക്ഷണങ്ങളും മരുന്നുമായി ഉപയോഗിക്കാം. ആരോഗ്യ ഗുണങ്ങളുണ്ടെന്നു മാത്രമല്ല, ആരോഗ്യപ്രശ്നങ്ങള്‍ അകറ്റാനും ഇത് ഏറെ ഗുണകരമാണ്.
എന്നാല്‍ മുരിങ്ങയുടെ ഇലകളും വിത്തുകളുമെല്ലാം ഉപയോഗിച്ച് എത്ര മലിനമായ ജലത്തേയും ശുദ്ധമാക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു അമേരിക്കയിലെ കാര്‍നെഗിമെലന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്.
കലക്കവെള്ളത്തെ പോലും മുരിങ്ങയ്ക്ക് ശുദ്ധീകരിക്കാന്‍ കഴിയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മലിനജലത്തിലെ സൂക്ഷ്മാണുക്കളെ കൊല്ലുന്നതിനുള്ള കഴിവും മുരിങ്ങക്കുണ്ട്. അതുകൊണ്ട് തന്നെ മുരിങ്ങയില ഇട്ടു വെച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
വികസിത രാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍വെള്ളം ശുദ്ധീകരിക്കാന്‍ മുരിങ്ങയില ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.മുരിങ്ങയില്‍ അടങ്ങിയിട്ടുള്ള ഡിസോള്‍വ്ഡ് ഓര്‍ഗാനിക് കാര്‍ബണ്‍ 24 മണിക്കൂറിനുള്ളില്‍ ജലത്തിലടങ്ങിയിരിക്കുന്ന ബാക്ടീരിയയെ നശിപ്പിക്കുന്നു .കുടിക്കാന്‍ അനുയോജ്യമായ രീതിയിലേക്ക് ശുദ്ധീകരിച്ചു മാറ്റാന്‍കഴിയുമെന്നാണ് ഗവേഷകര്‍പറയുന്നു.
മണലും, മുരിങ്ങയുടെ ഇലകളും,കായ്കളും ഉപയോഗിച്ച് ജലം ശുദ്ധീകരിച്ചാണ് പഠനങ്ങള്‍ നടത്തിയത്. ഇതിനെ എഫ് സാന്‍ഡ് എന്നാണ് ഗവേഷകര്‍ വിശേഷിപ്പിച്ചത്. മുരിങ്ങയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ മണലിലടങ്ങിയിരിക്കുന്ന സിലിക്കയു മായിച്ചേര്‍ന്ന് ശുദ്ധീകരണത്തിന് സഹായിക്കുന്നു.എഫ് സാന്‍ഡ് വീണ്ടും ഉപയോഗിക്കാം. മുരിങ്ങയില ഭക്ഷ്യ എണ്ണ ഉണ്ടാക്കാനും ഉപയോഗിക്കാം. എണ്ണ എടുത്തതിനു ശേഷമുള്ള പിണ്ണാക്ക് ജലം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്നു.ഇതിന് ജലത്തിലെ അശുദ്ധ വസ്തുക്കളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട് .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം