പാഴ് പുല്ലുകളുടെ കൂട്ടത്തിൽ വളരുന്ന ഒരു ഔഷധച്ചെടിയാണ് മുയൽ ചെവിയൻ .മുയലിന്റെ ചെവിയോട് സാദൃശ്യമുള്ള ഇലകളാണ് ഇവയ്ക്ക് ള്ളത് അതിനാൽ ഇവയ്ക്ക് മുയൽ ചെവിയൻ എന്ന പേര് വന്നു. നാരായണപ്പച്ച താന്നി പച്ച ,തിരുദേവി എന്നീ പേരുകളും ഇതിനുണ്ട് .തൊടിയിലും വഴിയോരത്തും പാഴ്ച്ചെടിയായി കേരളത്തിലെമ്പാടും കാണപ്പെടുന്നു .ഏത് കാലാവസ്ഥയിലും വളരുന്ന സസ്യങ്ങളാണിവ .പാഴ് സസ്യങ്ങളുടെ കൂട്ടത്തിൽ നിന്ന് ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും . കാരണം മുയൽ ചെവി പോലുള്ള വലിയ ഇലകളും .ഇലകൾക്ക് പച്ചയും വെള്ളയും ചേർന്ന നിറവുമാണ് . തണ്ടിൽ ഇടവിട്ട് ഇടവിട്ട് ഇലകൾ കാണാം .ഇലയുടെ അടിയിലും തണ്ടിലും വെളുത്ത രോമങ്ങൾ ഉണ്ട് .ആൺപൂക്കളും പെൺപൂക്കളും വേവ്വേറെ ച്ചെടികളിലാണ് ഉണ്ടാവുന്നത് .അപൂപ്പൻ താടിയുടേതു പോലുള്ള വിത്തുകളാണിതിനുള്ളത് . ഇതിന്റെ പൂവിന് ഇളം നീല നിറമാണ് ഉള്ളത് .ഒരു പൂവിൽ അനേകം വിത്തുകൾ ഉണ്ടായിരിക്കും .30 മുതൽ 40 സെ.മി ഉയരത്തിൽ വരെ ഇവ വളരും.
പണ്ട് കാലത്ത് തൊണ്ടവേദനയ്ക്ക് ഉപയോഗിച്ചിരുന്ന ഒറ്റമൂലിയായിരുന്നു മുയൽ ചെവിയൻ .ഇവ സമൂലം അരച്ച് നീര് കഴിച്ചു ഉപ്പ് കൂട്ടി അരച്ച് തൊണ്ടക്ക് പുറമേ ഇട്ടും ആണ് ഉപയോഗിച്ചിരുന്നത് .ഇതിൽ കാൽസ്യവും ഫോസ്ഫറസും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടേയും പല്ലുകളുടേയും വളർച്ചക്ക് ഇത് വളരെ നല്ലതാണ് .മുയൽ ചെവിയൽ സമൂലം അരച്ച നീര് ഒരാഴ്ച കഴിച്ചാൽ വയറ്റിലെ വിര ശല്യം ശമിക്കും .ശ്വാസകോശ രോഗങ്ങൾ ഇടവിട്ട് വരുന്ന പനി ചുമ ഇവക്കൊക്കെ മുയൽ ചെവി വളരെ നല്ലതാണ് .മുയൽ ചെവിയ നൊപ്പം മഞ്ഞളും ഇരട്ടി മധുരവും ചേർത്ത് എണ്ണകാച്ചി വൃണങ്ങൾ ഉള്ളിടത്ത് പുരട്ടിയാൽ വൃണങ്ങൾ വേഗത്തിൽ കരിയും .ഇത്രയും ഔഷധ ഗുണങ്ങളുള്ള ഈ ചെറു സസ്യത്തിന് നമ്മുടെ വീട്ടു മുറ്റത്തൊരു ഇടം നൽകാം