Updated on: 27 May, 2023 11:25 AM IST
curd can be eat during summer

നിരവധി സുപ്രധാന പോഷകങ്ങളുടെ ഉറവിടമാണ് തൈര്. ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ തൈര് കഴിക്കുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. വേനൽ ചൂടിനെ മറികടക്കാൻ സഹായിക്കുന്ന തണുപ്പിക്കൽ ഗുണങ്ങൾ തൈരിനുണ്ട്. പ്രോബയോട്ടിക്സിന്റെ ഏറ്റവും സമ്പന്നമായ ഉറവിടമാണിത്. തൈരിൽ പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.  

തൈരിന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

1. പ്രോബയോട്ടിക്:

പ്രോബയോട്ടിക്സിന്റെ ഏറ്റവും സമ്പന്നമായ ഉറവിടം തൈരാണെന്ന് പോഷകാഹാര വിദഗ്ധൻ അഭിപ്രായപ്പെടുന്നു, അതിനാൽ ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. തൈര്, കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ആമാശയത്തിന്റെ ആന്തരിക പാളിയെ ശമിപ്പിക്കുകയും ചെയ്യുന്നു.

2. ആരോഗ്യകരമായ മൈക്രോ ന്യൂട്രിയന്റുകൾ: 

തൈരിനു നല്ല രുചി മാത്രമല്ല, ഇത് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. തൈരിനു നല്ല രുചി മാത്രമല്ല, ഇത് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, ധാതുക്കൾ, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ശരിയായ സംയോജനവും, അതോടൊപ്പം ഇത് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊർജ്ജവും നൽകുന്നു. ഇത് മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് തൈര് ഭക്ഷണത്തിനിടയിൽ കഴിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു.

3. ഉറങ്ങാൻ സഹായിക്കുന്നു

തൈരിലടങ്ങിയ കാൽസ്യം, ടൈപ്റ്റോഫാൻ, വിറ്റാമിൻ ബി 5, ബി 12, മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവ നന്നായി ഉറങ്ങാൻ സഹായിക്കുന്നു. ഇത് ഉറക്കമില്ലായ്മ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ ഭക്ഷണമായി തൈരിനെ മാറ്റുന്നു.

4. ചർമ്മം മികച്ചതാക്കുന്നു:

തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ അഴുക്കുകൾ പുറംതള്ളാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. അതോടൊപ്പം ചർമത്തെ തിളക്കമുള്ളതുമാക്കാനും തൈര് സഹായിക്കുന്നു. തൈര് പുതിയ ചർമ്മത്തിന്റെ കോശ വളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് പോഷകാഹാര വിദഗ്ധൻ പറയുന്നു.

5. വേനൽക്കാലത്ത് ആശ്വാസമേകുന്നു:

തൈര് കഴിക്കുമ്പോൾ ലഭിക്കുന്ന തണുപ്പ് നമുക്കെല്ലാവർക്കും സുപരിചിതമാണ്. വേനലിൽ താപനില ഉയരുമ്പോൾ, തൈര് കഴിക്കുന്നത് വേനൽ ചൂടിൽ നിന്ന് ആശ്വാസം നൽകുന്നു, തൈര്, മോര് വെള്ളം, ലസ്സി എന്നിവ കഴിക്കുന്നത് ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മധുരം കഴിക്കാൻ കൊതിയുള്ളവരാണോ? പഞ്ചസാര ഒഴിവാക്കുന്നതിന്റെ ഗുണങ്ങളറിയാം..

Pic Courtesy: Pexels.com

English Summary: curd can be eat during summer
Published on: 26 May 2023, 05:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now