Updated on: 16 August, 2022 6:47 PM IST
The deficiency of these nutrients can also cause headaches

ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും തലവേദന (Headache) വരാത്തവർ തീരെ കുറവായിരിക്കും.  കുട്ടികൾ, ചെറുപ്പക്കാർ, പ്രായമായവർ എന്നൊന്നുമില്ലാതെ പ്രായഭേദമെന്യേയാണ് തലവേദന വരുന്നത്.  ചെറിയ അസുഖങ്ങൾ മുതൽ മാരക രോഗങ്ങൾക്ക് വരെ തലവേദന ലക്ഷണമായി വരാം.  

തലവേദന ഭേദമാക്കാനോ സുഖപ്പെടുത്താനോ ശ്രമിക്കുന്നതിനിടയില്‍ അതിൻറെ കാരണത്തെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്.  ശരീരത്തിലെ ചില പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും അഭാവം തലവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ തലവേദനയെ ഒരു പരിധി വരെ നമുക്ക് തടയാന്‍ സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: സൈനസൈറ്റിസ് തലവേദന എങ്ങനെ തിരിച്ചറിയാം?

ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത് തലവേദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ജീവകത്തിന്റെ അഭാവം മൈഗ്രെയ്‌നും കാരണമാകുന്നു. വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഉറവിടമാണ് സൂര്യപ്രകാശം. നിങ്ങളുടെ ചര്‍മ്മത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ കൊളസ്‌ട്രോള്‍ വിറ്റാമിന്‍ ഡി ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. സൂര്യനില്‍ നിന്നുള്ള യുവിബി പ്രോട്ടോണുകള്‍ ചര്‍മ്മകോശങ്ങളിലെ കൊളസ്‌ട്രോളില്‍ പ്രതിഫലിക്കുകയും വിറ്റാമിന്‍ ഡിയുടെ സിന്തസിസിന് ആവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യുന്നു. തലവേദനയെ പ്രതിരോധിക്കുന്നതിനു പുറമെ നല്ല ആരോഗ്യത്തിനും വിറ്റാമിന്‍ ഡി ആവശ്യമാണ്. പകല്‍ സമയത്ത് അല്‍പ്പനേരം വെയില്‍ കൊള്ളുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.  സൂര്യപ്രകാശം ഏല്‍ക്കുന്നതിനു പുറമെ മത്സ്യം, പാലുല്‍പ്പന്നങ്ങള്‍, ഓറഞ്ച്, പയര്‍, വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ തുടങ്ങിയവയും ഇതിനായി കഴിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിൻ ഡിയുടെ കുറവ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുമോ?

ശരീരത്തിലെ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നതും തലവേദനയ്ക്ക് കാരണമാകും. ഇത് ശരീരത്തിലെ നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിലനിര്‍ത്തുന്നു. ക്ഷീണം, തലവേദന, വിശപ്പില്ലായ്മ, ഓക്കാനം, പേശിവലിവ് എന്നിവയെല്ലാം മഗ്നീഷ്യത്തിന്റെ കുറവ് മൂലമുണ്ടാകുന്ന ലക്ഷണങ്ങളാണ്. നിങ്ങളുടെ ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് നിലനിര്‍ത്താന്‍ മഗ്നീഷ്യം സപ്ലിമെന്റുകള്‍ കഴിക്കുന്നത് നല്ലതാണ്. ഇലക്കറികള്‍, പാല്‍, തൈര് എന്നിവ ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇവ പരമാവധി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളിലെ വിശപ്പില്ലായ്മ; രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

കൂടാതെ, നിര്‍ജ്ജലീകരണവും തലവേദനയ്ക്ക് കാരണമാകും. വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു, അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണം ഉണ്ടാവുന്നത് നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കുകയും അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ തലവേദനയെ കൂടുതല്‍ വഷളാക്കും. ഇടയ്ക്കിടെ തലവേദന ഉണ്ടാകുന്നവരാണെങ്കില്‍, മുന്‍കരുതല്‍ നടപടിയായി ശരീരത്തില്‍ എല്ലായ്‌പ്പോഴും ജലാംശം നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഒരു ദിവസം 2 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Deficiency of these nutrients can also cause headaches
Published on: 16 August 2022, 06:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now