മധുരം അമിതമായി കഴിക്കുന്നത് പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു. ഭക്ഷണത്തിന് ശേഷം ചിലർക്കുള്ള പ്രശ്‌നമാണ് മധുരം തിന്നാൻ തോന്നുക എന്നത്. ശരീരത്തിൽ ചില ധാതുലവണങ്ങളുടെ കുറവുണ്ടെങ്കിൽ ഇത്തരത്തിൽ മധുരത്തോട് അമിതമായ ആസക്തിയുണ്ടാകാം. ഇതിനെ കുറിച്ച് വിശദമായി നോക്കാം.
പഞ്ചസാരയുടെ അമിതമായ ആസക്തി ശരീരത്തിലെ മഗ്നീഷ്യത്തിന്‍റെ കുറവ് മൂലമാകാൻ സാധ്യതയുണ്ട്. ഗ്ലൂക്കോസ് മെറ്റബോളിസത്തിൽ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാലാണ് മഗ്നീഷ്യത്തിന്‍റെ അഭാവം മൂലം പഞ്ചസാരയുടെ ആസക്തി ഉണ്ടാകുന്നത്. ഈ ആസക്തിയെ തടയാന്‍ സഹായിക്കുന്ന മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇതിൽ നിന്ന് പരിഹാരം നേടാൻ സഹായിക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് പഞ്ചസാരയുടെ ആസക്തിയെ തടയും. മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പഞ്ചസാര അമിതമായാൽ ശരീരത്തിനുണ്ടാകും ഈ പ്രശ്നങ്ങൾ!
- മഗ്നീഷ്യത്തിൻറെ കുറവ് നികത്താൻ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. കാരണം 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 176 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ അയേണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
- മത്തങ്ങയുടെ കുരുകളിലും ധാരാളം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. 100 ഗ്രാം മത്തങ്ങക്കുരുവില്‍ 592 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
- ഫിഗ്സ് ആണ് മറ്റൊരു ഭക്ഷണപദാർത്ഥം. 100 ഗ്രാം ഫിഗ്സില്‍ 68 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. .
- നേന്ത്രപ്പഴത്തിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
- ചീര വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. ചീരയിലും മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
- മഗ്നീഷ്യം ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷ്യപദാർത്ഥമാണ് നട്സ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.