ശൈത്യകാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി കേസുകൾ വർദ്ധിച്ചു. ഡൽഹിയിൽ മാത്രം ഒക്ടോബറിൽ 1,200-ലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് രോഗവാഹകരിലൂടെ പകരുന്ന രോഗത്തിന്റെ അണുബാധയുടെ എണ്ണം 2,000 കവിഞ്ഞു. വർധിച്ചു വരുന്ന ഡെങ്കിപ്പനിയെ തടുക്കാൻ ചില ഭക്ഷണങ്ങളും പാനീയങ്ങളും സഹായിക്കും. ഡെങ്കിപ്പനി ബാധിതർ അവരുടെ ഭക്ഷണത്തിൽ പോഷകാഹാരവും ജലാംശവും വർദ്ധിപ്പിക്കണം, പ്രോട്ടീനും വിറ്റാമിൻ സിയും അടങ്ങിയ ധാരാളം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. വീട്ടിലുണ്ടാക്കുന്ന ഈ പാനീയങ്ങൾ ഡെങ്കിപ്പനിയെ ചെറുക്കാൻ സഹായിക്കും.
പ്രോട്ടീനും വിറ്റാമിൻ സിയും അടങ്ങിയ ഭക്ഷണം കഴിക്കാൻ പോഷകാഹാര വിദഗ്ധർ ഡെങ്കിപ്പനി രോഗികളെ ഉപദേശിക്കുന്നു, ഡെങ്കിപ്പനി രോഗികൾ ദിവസവും പരമാവധി 4 ലിറ്റർ കുടിക്കണം. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളായ വെളുത്തുള്ളി, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ചേർക്കുന്നതും അത് കഴിക്കുന്നതും ആരോഗ്യത്തിനു ഗുണം ചെയ്യും. ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. ഇത് ഒരു വ്യക്തിയുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായ അളവിലേക്ക് കുറയ്യ്ക്കുന്നു, അതിന്റെ ഫലമായി വേദനയും സന്ധി വേദനയും തലവേദനയും ചുണങ്ങും ഉണ്ടാവുന്നു.
ഡെങ്കിപ്പനി ബാധിതർക്കു വീട്ടിലുണ്ടാക്കാവുന്ന പാനീയങ്ങൾ:
വേപ്പ് വെള്ളം:
കുറച്ച് വേപ്പില വെള്ളത്തിൽ ഇട്ടു തിളപ്പിക്കുക. വേദന ശമിപ്പിക്കാനും ജലാംശം വർദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്, ദിവസവും ചായയ്‌ക്കൊപ്പം കുടിക്കുക.
പപ്പായയുടെ ഇലകൾ:
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്നതിനാൽ ഇതിനെ മലേറിയയുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്നു. രണ്ട് പപ്പായ ഇലകൾ എടുക്കുക. ഇവ ചതച്ച് പിഴിഞ്ഞ് നീര് എടുക്കുക. ഈ
മിശ്രിതത്തിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. കുടിക്കുന്നതിനു മുൻപ് എല്ലായ്പ്പോഴും വെള്ളം അരിച്ചെടുത്തു ഉപയോഗിക്കാം.
കിരിയാത്ത് ഇലകൾ:
വേപ്പില പോലെ തന്നെ കിരിയാത്ത് ഇലയിലും ആന്റി വൈറൽ ഗുണങ്ങളുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ വർദ്ധിപ്പിക്കുന്നതിന് ഈ സസ്യം ഗുണം ചെയ്യും. ഇതിട്ടു തിളപ്പിച്ച വെള്ളം ഇട നേരങ്ങളിൽ കുടിക്കാം.
പാവയ്ക്ക ജ്യൂസ്:
ഇത് ജ്യൂസ് പോലെ തന്നെ കഴിക്കാം. ആദ്യം പാവയ്ക്ക ചെറിയ കഷ്ണങ്ങളാക്കുക. ഒരു ഗ്ലാസ് വെള്ളം ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കാം. ജ്യൂസ് അരിച്ചിട്ടു കുടിക്കാം.
തുളസി:
തുളസി ചായയുടെ രൂപത്തിലാണ് കഴിക്കേണ്ടത്. ഗ്രീൻ ടീ തയാറാക്കുമ്പോൾ, അതിൽ തുളസി യോജിപ്പിക്കുക. പക്ഷേ പാൽ ചേർക്കരുത്. പുതിയ തുളസി ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുക്കുക. കപ്പിൽ കുറച്ച് നാരങ്ങ നീരും ചേർക്കാം. ചായ രൂപത്തിൽ കഴിക്കാൻ ഇഷ്ടമില്ലാത്തവർ തുളസി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.
ചിറ്റമൃത്(Giloy Herb):
ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചിറ്റമൃത് ഇല തിളപ്പിച്ച് വെള്ളം അരിച്ചെടുത്ത് ചായ പോലെ കുടിക്കുക.
ഉലുവ:
ഇത് ജ്യൂസുകൾ തയാറാക്കുമ്പോൾ യോജിപ്പിക്കാം. മേത്തിപ്പൊടി ചേർക്കുന്നത് ഓപ്ഷണൽ ആണ്. അല്ലെങ്കിൽ ഉലുവപ്പൊടി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാം.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടങ്ങൾ പപ്പായ, നെലിക്ക, ഓറഞ്ച് ജ്യൂസ് എന്നിവ ഭക്ഷണത്തിൽ ചേർക്കണം. പ്ലേറ്റ്‌ലെറ്റ് എണ്ണത്തിന്റെ വർദ്ധനവിന്, മാതളനാരങ്ങ നീര്, കറുത്ത മുന്തിരി ജ്യൂസ്, വേവിച്ച പച്ചക്കറികൾ എന്നിവ കഴിക്കണം.
ഫ്‌ളാക്‌സ് സീഡ് ഓയിലും കഴിക്കാം. ബ്രോക്കോളി ഒരു മികച്ച ഓപ്ഷനാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ കെയുടെയും ആന്റിഓക്‌സിഡന്റുകളുടെയും ഏറ്റവും സമ്പന്നമായ ഉറവിടമാണിത്. കിവി പഴം , അതിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, ഇ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഈ അവശ്യ പോഷകങ്ങൾ ശരീരത്തിന്റെ ഇലക്‌ട്രോലൈറ്റിന്റെ അളവ് സന്തുലിതമാക്കുന്നു. ചിലപ്പോൾ, ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥ കാരണം, കിവിക്ക് ഉയർന്ന രക്തസമ്മർദ്ദം പരിമിതപ്പെടുത്താൻ കഴിയും. ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: എന്തുകൊണ്ടാണ് ചൂടുള്ള ഭക്ഷണത്തിൽ നാരങ്ങ നീര് ചേർക്കരുത് എന്ന് പറയുന്നത്?
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.