പ്രായഭേദമെന്യ വരുന്ന ഒരു അസുഖമാണ് പ്രമേഹം. ഏതാനും മാസം മാത്രം പ്രായമുള്ള കുട്ടികളിൽ പോലും ടൈപ്പ് 1 പ്രമേഹം കണ്ട് വരുന്നു. കുട്ടികളിലെ പ്രമേഹത്തെ 'ജുവനൈൽ ഡയബറ്റിസ്' എന്ന് വിളിക്കുന്നു. കുട്ടികളിലുണ്ടാകുന്ന പ്രമേഹം കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിന് രക്ഷിതാക്കളുടെ ശ്രദ്ധ വളരെ അതാവശ്യമാണ്. കുട്ടികള്‍ക്ക് അസുഖം പിടിപെട്ടാല്‍ അവരുടെ ലക്ഷണങ്ങള്‍ മനസിലാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, ക്ഷീണം അല്ലെങ്കില്‍ അലസത, വയറിളക്കം, ഭാരക്കുറവ്, വിശപ്പ് കൂടുതല്‍ എന്നിവ.
ബന്ധപ്പെട്ട വാർത്തകൾ: കരിഞ്ചീരകം ഇങ്ങനെ കഴിച്ചാൽ പ്രമേഹം വരുതിയിലാക്കാം
അധിക കേസുകളിലും മറ്റു രോഗങ്ങളുമായി ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തുമ്പോഴാകാം രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തുന്നത്. രോഗം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കേണ്ടതുണ്ട്. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ നശിക്കുന്നതിനാല്‍ ഇന്‍സുലിന്‍ ഇല്ലാതാകുന്നതും രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കൂടുന്നതുമാണ് ടൈപ്പ്-1 പ്രമേഹത്തിനു കാരണം.
ബന്ധപ്പെട്ട വാർത്തകൾ: ഒരു പ്രമേഹരോഗിയുടെ പ്രഭാത ഭക്ഷണത്തിൽ ഇവയെല്ലാം ഉൾപ്പെടുത്തിയിരിക്കണം
ശ്രദ്ധിക്കാതിരുന്നാൽ പ്രമേഹം റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് കാഴ്ചശക്തി കുറയുകയും അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം തിമിരത്തിനും ഗ്ലോക്കോമയുടെ അപകടസാധ്യതയ്ക്കും കാരണമാകും. മാത്രമല്ല, പ്രമേഹം കുട്ടിക്ക് ബാക്ടീരിയ അണുബാധകള്‍, ഫംഗസ് അണുബാധകള്‍, ചൊറിച്ചില്‍ എന്നിവ ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഇരയാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹത്തെ തുടർന്നുണ്ടാകുന്ന അണുബാധയും അതിൻറെ നിയന്ത്രണവും
രക്തത്തിലെ പഞ്ചസാര ക്രമപ്പെടുത്താന്‍ കുട്ടിയെ സഹായിക്കുക എന്നത് മാത്രമാണ് ഇത് പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന്റെയും പതിവായി വ്യായാമം ചെയ്യുന്നതിന്റെയും പ്രാധാന്യം കുട്ടിയെ പഠിപ്പിക്കുക.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.