സുഗന്ധവ്യജ്ഞനങ്ങളുടെ നാട് എന്നാണ് കേരളം അറിയപ്പെടുന്നത്. നമ്മുടെ ഭക്ഷണവിഭവങ്ങളിൽ അത്യന്താപേക്ഷിതമായതിനാൽ ഈ സുഗന്ധവ്യജ്ഞനങ്ങൾ അത്യധികം പ്രാധാന്യം വഹിക്കുന്നു. നമ്മുടെ മിക്ക വിഭവങ്ങളിലും രുചി നൽകുന്ന പ്രധാന സുഗന്ധവ്യജ്ഞനമാണ് കറുവാപ്പട്ട (Cinnamon).
കറുവാപ്പട്ട രുചിയ്ക്കും ഗുണത്തിനും മാത്രമല്ല, ആരോഗ്യഗുണങ്ങളിലും കേമനാണ്. ഇതിൽ പ്രധാനമാണ് കറുവാപ്പട്ട പ്രമേഹത്തെ (Cinnamon for diabetic patients) പ്രതിരോധിക്കാൻ ഫലപ്രദമാണെന്നത്. ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും പ്രമേഹബാധിതരാണ്.
ശരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിലേക്ക് നയിക്കുന്ന രോഗമാണ് പ്രമേഹം. ഇന്ന് മിക്കവർക്കും രോഗമുണ്ടെന്ന കാരണത്താൽ പലരും പ്രമേഹത്തെ നിസ്സാരമായി കാണാൻ തുടങ്ങിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കരിഞ്ചീരകം ഇങ്ങനെ കഴിച്ചാൽ പ്രമേഹം വരുതിയിലാക്കാം
എന്നാൽ ശരിയായി ചികിത്സിച്ചിലിലെങ്കിൽ ഹൃദയം, വൃക്കകൾ, നാഡീവ്യൂഹം എന്നീ അവയവങ്ങളെ തകരാറിലാക്കുന്നതിനും നിരവധി രോഗങ്ങളിലേക്ക് നയിക്കുന്നതിനും ഇത് കാരണമാകുന്നു. എന്നാൽ ചില പ്രകൃതിദത്ത ഇൻസുലിൻ നിങ്ങളിലെ പ്രമേഹത്തെ പ്രതിരോധിക്കാൻ ഉത്തമമാണ്.
ആരോഗ്യകരമായ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ കറുവാപ്പട്ട പ്രമേഹത്തിന് മികച്ച പ്രതിവിധിയാണെന്ന് പറയുന്നു. എങ്ങനെയാണ് കറുവാപ്പട്ടയ്ക്ക് പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതെന്ന് നോക്കാം.
പ്രമേഹത്തിന് പ്രതിവിധി കറുവാപ്പട്ട
സിന്നമൺ എന്നറിയപ്പെടുന്ന കറുവാപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉത്തമമാണ്. ഇതിൽ സിന്നമാര്‍ഡിഹൈഡ് എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം ക്രമപ്പെടുത്തുന്നതിന് ഗുണകരമാണ്. പഞ്ചസാരയെ ദഹിപ്പിക്കുന്നതും അത് ഊര്‍ജമാക്കുന്നതിനും ഇൻസുലിന് സാധിക്കും. കൂടാതെ, കാര്‍ബോഹൈഡ്രേറ്റ് വർധിക്കുമ്പോൾ കൊഴുപ്പായി മാറാതെ സംരക്ഷിയ്ക്കുന്നതിനും ഇൻസുലിൻ പ്രവർത്തിക്കുന്നു.
എന്നാല്‍ ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഇന്‍സുലിന് ഇത് നടത്താന്‍ സാധിയ്ക്കാതെ വരുന്നു. ബ്രെയിന്‍ ഇത്തരത്തിലെ ഒരു മെസേജ് ശരീരത്തില്‍ എത്തിയ്ക്കുന്നതില്‍ പരാജയപ്പെടുമ്പോൾ, പഞ്ചസാര കൊഴുപ്പായി അടിയുന്നു. ഇതിനെ ഊര്‍ജമാക്കി പരിവർത്തനപ്പെടുത്താനും കഴിയില്ല. ഇത് പ്രമേഹത്തിലേക്ക് നയിക്കുന്നു. മാത്രമല്ല, പ്രമേഹം ഉള്ളവര്‍ക്ക് ഇങ്ങനെ തടി കൂടാനും കാരണമാകുന്നു.
പ്രമേഹത്തിന് കറുവാപ്പട്ട എങ്ങനെ കഴിക്കണം?
കറുവാപ്പാട്ട തടി വെറുതെ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിനേക്കാൾ അത് പൊടിയാക്കി വെള്ളത്തിലിട്ട് തിളപ്പിച്ച് ഉപയോഗിക്കാം. ദിവസവും വ്യായാമം ചെയ്യുന്നവരാണെങ്കിൽ, വ്യായാമത്തിന് തൊട്ടു മുന്‍പായി അര ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ഉത്തമമാണ്. ഇത് കൊഴുപ്പ് മാറ്റാൻ സഹായിക്കും. എങ്കിലും ഇന്‍സുലിന്‍ എടുക്കുന്നവര്‍ ഇത് ഉപയോഗിക്കുമ്പോൾ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ഇവർ ഡോക്ടറിന്റെ ഉപദേശത്തോടെ കറുവാപ്പട്ട വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.