പ്രമേഹ രോഗികൾക്ക് എല്ലാത്തിനും വിലക്കാണ് സംശയമാണ് അത് കഴിക്കാമോ ഇത് കഴിക്കാമോ എന്നെല്ലാം , ഭക്ഷണം നിയന്ത്രിച്ചാൽ പ്രമേഹം കുറയുമോ. മരുന്നുകഴിച്ചാൽ മധുരം കഴിക്കാമോ എന്നല്ലാം. ഒരുപാട് അബദ്ധ ധാരണകളും മുറിവൈദ്യവും പ്രമേഹ രോഗികളെ പലപ്പോഴും അപകടത്തിൽ കൊണ്ടെത്തിക്കാറുമുണ്ട്. പ്രമേഹ രോഗികൾ ഭക്ഷണ കാര്യത്തിൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകൾ ഇതാ.
1. പ്രമേഹം വന്നാൽ ജീവിതത്തിൽ ഒരിക്കലും മധുരം കഴിക്കാൻ പാടില്ല എന്നതു തെറ്റായ ധാരണയാണ്. വല്ലപ്പോഴും മധുരം ഉപയോഗിക്കുന്നതിലും പ്രശ്നമില്ല. ഏതു മധുരമായാലും അത് എത്ര അളവിൽ കഴിക്കുന്നു എന്നതാണു പ്രധാനം.
2. പ്രമേഹമുള്ളവർക്ക് പഴങ്ങൾ കഴിക്കാമോ എന്നൊരു സന്ദേഹം സാധാരണ ഉണ്ട് പ്രമേഹ രോഗികൾ ദിവസവും 100 ഗ്രാം പഴങ്ങൾ കഴിക്കാം അതി മധുരമുള്ള പഴങ്ങൾ ആകരുതെന്നു മാത്രം. പ്രാദേശികമായി ലഭിക്കുന്ന പഴങ്ങൾ ദിവസവും ഭക്ഷണത്തിന്റെ ഇടവേളകളിൽ കഴിക്കാം.
3. എണ്ണയുടെ ഉപയോഗത്തിൽ വിലക്കൊന്നുമില്ലെങ്കിലും പ്രേമേഹ രോഗികൾ ദിവസം മൂന്ന് സ്പൂണിൽ അധികം എണ്ണ ഉപയോഗിക്കുനന്ത് നന്നല്ല ഇത് പൊണ്ണത്തടി ഹൃദ്രോഗം മുതലായ മറ്റു ആരോഗ്യ പ്രശ്നങ്ങൾ വരുത്തും. തവിടെണ്ണ, സൂര്യകാന്തി എണ്ണ, നിലക്കടലഎണ്ണ, വെളിച്ചെണ്ണ തുടങ്ങിയ എണ്ണകൾ ഉപയോഗിക്കാം
4. അരി ആഹാരം കുറച്ചു ഗോതമ്പ്, ഓട്സ് എന്നിവ കഴിക്കാൻ നിര്ദേശിക്കുന്നതിനു കാരണം ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ടാണ്. അന്നജത്തിന്റെ കാര്യത്തിൽ ഇവയുടെ തോത് തുല്യമാണ് അരി പലവട്ടം തിളപ്പിച്ചു കഴിക്കുന്നത് അതിലെ പോഷകങ്ങൾ മുഴുവൻ നഷ്ടമാകാനേ കരണമാകൂ.
5. പ്രമേഹ രോഗികൾ പഞ്ചസാര ഒഴിവാക്കാൻ ഷുഗർ ഫ്രീ വസ്തുക്കളും, തേൻ, ശർക്കര എന്നിവയും ഉപയോഗിച്ചു വരാറുണ്ട് എന്നാൽ ഇവയിൽ പഞ്ചസാരയുടെ അളവ് കുറവുണ്ടെന്നല്ലാതെ ഇതിലെ അന്നജത്തിന്റെയും മറ്റു പോഷകങ്ങളുടെയും അളവ് മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം
6. മധുരം കഴിക്കുന്ന ദിവസം കൂടുതൽ മരുന്ന് കഴിക്കുന്ന പ്രവണത സാധാരണയായി കണ്ടുവരുന്നുണ്ട് അശാസ്ത്രീയമായി മരുന്നിന്റെ അളവ് കൂട്ടുന്നതു തെറ്റാണ്. അത് അപകടമുണ്ടാക്കും. മരുന്നിന്റെ അളവ് കൂടിപ്പോയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു തീരെ താഴ്ന്നു പോകാനും സാധ്യതയുണ്ട്. മധുരം കഴിക്കുമ്പോൾ അതിനൊപ്പം കഴിക്കുന്ന മറ്റുഭക്ഷണങ്ങളുടെ അളവു കുറയ്ക്കുക. മധുരം മാത്രം കഴിക്കുന്ന അവസരത്തിൽ അതിന്റെ അളവിൽ പ്രത്യേകം ശ്രദ്ധിക്കുക. .
7.കിഴങ്ങുവർഗങ്ങൾ പ്രമേഹരോഗിയുടെ ഭക്ഷണത്തിൽ മിതമായി ഉൾപ്പെടുത്താം. മറ്റു പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോൾ കിഴങ്ങുവർഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജത്തിന്റെ അളവു വളരെ കൂടുതലാണ്. എന്നാൽ ചേന, ചേമ്പ് തുടങ്ങിയവയിൽ ഫൈറ്റോ ഈസ്ട്രജനുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആർത്തവവിരാമത്തിനുശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ .കുറയ്ക്കാൻ സഹായിക്കും.
English Summary: diabetic food control thinhs to notice
Published on: 25 January 2019, 03:29 IST