Updated on: 13 March, 2023 12:55 PM IST
Diabetic friendly foods, lets know more

പ്രമേഹമുള്ളപ്പോൾ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. നാരുകളും പ്രോട്ടീനുകളുമടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ഈ പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ലഘുഭക്ഷണം കഴിക്കുന്നതും വളരെ പ്രധാനമാണ്.

പ്രമേഹമുണ്ടെങ്കിൽ കഴിക്കാവുന്ന മികച്ച കുറച്ചു ലഘുഭക്ഷണങ്ങളെക്കുറിച്ചറിയാം...

1. വേവിച്ച മുട്ടകൾ

പുഴുങ്ങിയ മുട്ട പ്രമേഹമുള്ളവർക്ക് ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ്. മുട്ടയിലെ പ്രോട്ടീൻ ശരീരത്തിന് മതിയായ ഊർജ്ജം നൽകുന്നു. ഹാർഡായി വേവിച്ച മുട്ട 6.3 ഗ്രാം പ്രോട്ടീൻ ശരീരത്തിന് പ്രദാനം ചെയ്യുന്നു. പ്രമേഹമുള്ളവർക്ക് മുട്ട പുഴുങ്ങി കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാൻ ഇത് സഹായിക്കുന്നു. ശരീരത്തിലെ കലോറി ഉപഭോഗം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് വഴി സഹായിക്കും. ശരീരഭാരത്തിന്റെ 10% എങ്കിലും കുറയ്ക്കുന്ന പ്രമേഹരോഗികൾക്ക് രോഗത്തിൽ നിന്ന് മോചനം നേടാനും കഴിയും.

2. തൈര്, ബെറികൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവിനാൽ തന്നെ തൈര്, നല്ലൊരു ഇടവേള ഭക്ഷണമാണ്. ഇതിൽ ഭാഗികമായി അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് മൂലം, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളെ മെറ്റബോളിസ് ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ മെച്ചപ്പെടുത്തിയെടുക്കുന്നു. ഇന്ന് വിപണികളിൽ കാണുന്ന ഒന്നാണ് സരസഫലങ്ങൾ എന്നറിയപ്പെടുന്ന ബെറികൾ(berries), ബെറികൾ അടങ്ങിയ ഫ്‌ളേവേഡ് തൈരുകൾ ഇപ്പോൾ സുലഭമാണ്. 

തൈര് നല്ലൊരു ഇടവേള ഭക്ഷണമായി കഴിക്കാം. സരസഫലങ്ങൾ അടങ്ങിയ തൈര് ഒരു മികച്ച പ്രമേഹ സൗഹൃദ ലഘുഭക്ഷണമാണ്. ബെറികളിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. ബെറികൾ നാരുകളുടെ മികച്ച ഉറവിടമാണ്. ഉദാഹരണത്തിന്, 1-കപ്പ് (150-ഗ്രാം) ബ്ലൂബെറി സെർവിംഗിൽ ഏകദേശം 3.6 ഗ്രാം നാരുകളടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ മന്ദഗതിയിലാക്കാനും, കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, തൈരിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഗ്രീക്ക് തൈരിൽ പ്രത്യേകിച്ച് പ്രോട്ടീനിന്റെ അളവ് കൂടുതലാണ്.

3. ബദാം

ഒരു പിടി ബദാം കഴിക്കുന്നത് ശരീരത്തിനു ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്നു. ഇത് വളരെ പോഷകഗുണമുള്ളതും അതോടൊപ്പം ലഘുഭക്ഷണമായി ഇടവേളകളിൽ കഴിക്കുന്നതിനു ഉത്തമമവുമാണ്. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ബദാം സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ബദാമിന്റെ നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയ്ക്ക് സാധിക്കും. 

ഇവയെല്ലാം പ്രമേഹ നിയന്ത്രണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബദാം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും വളരെ ഗുണം ചെയ്യും, ഇവ രണ്ടും ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പ്രധാന ഘടകങ്ങളാണ്. ബദാമിൽ കലോറി വളരെ കൂടുതലായതിനാൽ, ലഘുഭക്ഷണമായി കഴിക്കുമ്പോൾ ഒരു പിടി ബദാം മാത്രമായി പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ബദാം, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും അറിയപ്പെടുന്ന ഒരു ഭക്ഷണമാണ്.

4. അവോക്കാഡോ

പ്രമേഹമുണ്ടെങ്കിൽ, അവോക്കാഡോ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അവോക്കാഡോയിലെ ഉയർന്ന ഫൈബർ, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അവയെ ഒരു പ്രമേഹ സൗഹൃദ ഭക്ഷണമാക്കുന്നു. ഈ ഘടകങ്ങൾ ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാര ഉയരുന്നത് തടയുന്നു. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ സ്രോതസ്സുകൾ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികൾക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ പുരോഗതി ഉണ്ടായതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

5. ആപ്പിൾ

ആപ്പിളിൽ അടങ്ങിയിരിക്കുന്ന ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ശരീരത്തിന് വളരെ നല്ലതാണ്. ആപ്പിൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമായ രീതിയിൽ മാത്രമേ ബാധിക്കുകയുള്ളൂ
ആപ്പിളിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, എന്നാൽ ആപ്പിളിൽ കാണപ്പെടുന്ന പഞ്ചസാരയുടെ ഭൂരിഭാഗവും ഫ്രക്ടോസ് ആണ്. ഫ്രക്ടോസ് ഒരു മുഴുവൻ ആപ്പിൾ കഴിക്കുമ്പോൾ, അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറച്ച് മാത്രമേ ബാധിക്കുകയുള്ളൂ.

6. നിലക്കടല വെണ്ണ(Peanut Butter)

നിലക്കടല വെണ്ണയിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. നിലക്കടല വെണ്ണയിൽ നാരുകൾ വളരെ കൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഹൈപ്പർടെൻഷൻ, രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പർഫുഡുകളെക്കുറിച്ചറിയാം...

English Summary: Diabetic friendly foods, lets know more
Published on: 13 March 2023, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now