പുതുതലമുറ വിലകൽപ്പിക്കാതെ നശിച്ചുപോകുന്ന കശുമാങ്ങ നിരവധി അസുഖത്തിനുള്ള മരുന്ന് ആണെന്ന് എത്രപേർക്കറിയാം? മണ്ണൊലിപ്പുതടയാന്‍ വേണ്ടി വച്ചുപിടിപ്പിച്ചിരുന്ന കശുമാവ് എന്ന വൃക്ഷത്തിന്റെ വ്യാവസായിക പ്രാധാന്യം മനസിലാക്കി ഇപ്പോള്‍ ധാരാളമായി ആളുകൾ കൃഷി ചെയ്തുവരുന്നുണ്ട്. ഇന്ത്യയില്‍ കശുവണ്ടി കൃഷിയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. എന്നാൽ ഈ മരം അത്ര ആരോഗ്യമുള്ളതല്ല. കാരണം മഞ്ഞിനെയും ശൈത്യകാലാവസ്ഥയെയും താങ്ങാന്‍ കഴിവില്ലാത്ത ഒന്നാണ് എന്നാൽ മറ്റേതു കാലാവസ്ഥയിലും വളരും.ഇതിന്റെ മാങ്ങയെക്കാൾ വിത്തിനാണ് കൂടുതല്‍ പ്രാധാന്യം. മാവിന്റെ അതേ കുടുംബത്തില്‍പ്പെട്ട കശുമാവ്, മാവിനേക്കാളും പല കാര്യത്തിലും വ്യത്യസ്തമാണ്. ഏകദേശം ഇരുപതിനം കശുമാവുകളുണ്ടെങ്കിലും അതിലേറ്റവും പ്രധാനപ്പെട്ടത് Anacardium Occdentale എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കശുമാവാണ്.പറങ്കികള്‍ നാട്ടിലെത്തിച്ച പറങ്കിമാവിന്റെ ജന്‍മദേശം ബ്രസീലാണ്.
കശുവണ്ടിപ്പരിപ്പിനാണ് നാം പ്രാധാന്യം കൊടുത്തിരിക്കുന്നത്. കാരണം അതിനാണ് മൂല്യം എന്നത് കൊണ്ട്. എന്നാൽ കശുവണ്ടി പ്പരിപ്പിനോളം തന്നെ പോഷകഗുണമുള്ളതാണ് കശുമാങ്ങയും. വൈറ്റമിന്‍ സി യുടെ അപര്യാപ്തത ഇല്ലാതാക്കാന്‍ ഈ ഫലത്തിനു സാധിക്കും. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമുള്ളതിനേക്കാള്‍ ആറിരട്ടി വൈറ്റമിന്‍ ‘സി’ ഇതിന്റെ നീരില്‍ അടങ്ങിയിരിക്കുന്നുWe have given importance to cashew nuts. Because that's what value is for. But cashews are just as nutritious as cashew nuts. This effect can eliminate the deficiency of vitamin C. Its juice contains six times more vitamin C than a person needs in a day
ഔഷധഗുണങ്ങള്‍
ഔഷധ മൂല്യത്തിന്റെ കാര്യത്തിൽ കശുമാങ്ങയും കശുവണ്ടിപ്പരിപ്പും ഇലയും വളരെ മുന്നിലാണ്. തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ വൈറ്റമിന്‍ ‘സി’ കശുമാങ്ങയിലും കശുവണ്ടിപരിപ്പിലും ധാരാളമുണ്ട്.
സ്‌കര്‍വി എന്ന രോഗത്തിന് ഉത്തമ പ്രതിവിധിയാണിത്. പനി, ഉറക്കമില്ലായ്മ, താഴ്ന്ന രക്തസമ്മര്‍ദ്ദം, പേശീവേദന എന്നിവക്കും. വിരേചനൗഷധമായും ഇതിന്റെ ജ്യൂസ് ഉപയോഗിക്കുന്നു. ആയൂര്‍വേദത്തില്‍ ബലക്ഷയം, വാതം,കൃമിദോഷം, ഛര്‍ദ്ദിതിസാരം, ബാലഗ്രഹണി എന്നിവക്കുള്ള ഔഷധമായി കശുമാങ്ങ ജ്യൂസ് ഉപയോഗിക്കുന്നു. പറങ്കിയണ്ടിതോടിന്റെ എണ്ണ വളം കടി വ്രണത്തിനും പാദം വിണ്ടു കീറുന്നതു തടയാനും ഉപയോഗിക്കാറുണ്ട്. പഴുത്ത കശുമാങ്ങ കാച്ചിയെടുത്ത ദ്രാവകം ഛര്‍ദ്ദി, അതിസാരം എന്നിവക്ക് ശമനമുണ്ടാക്കും. ചൂടുകാലത്തുണ്ടാകുന്ന പല രോഗങ്ങളെയും സുഖപ്പെടുത്താനുള്ള കഴിവ് പറങ്കിമാങ്ങക്കുണ്ട്.
ബസ് യാത്രയില്‍ ഛര്‍ദ്ദിക്കുന്നവര്‍ക്ക് ലളിതമായ ഒരു ചികിത്സ.
ബസ്സില്‍ കയറുമ്പോള്‍ പറങ്കിമാവിന്റെ തളിരില വായിലിട്ടു ചവയ്ക്കുക. ഫലം അത്ഭുതകരമായിരിക്കും. ദഹന ശക്തിക്ക് അത്യുത്തമമാണ് കശുമാങ്ങ നീര്. കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹണിക്ക് ഇത് ഒരു ഔഷധമാണ്. മലബന്ധം കാരണം വിഷമമനുഭവിക്കുന്നവര്‍ ദിവസവും അത്താഴത്തിനു ശേഷം അണ്ടിപ്പരിപ്പും കിസ്മിസ്സും ചവച്ചരച്ചു തിന്നുകയും പശുവിന്‍ പാല്‍ കുടിക്കുകയും ചെയ്യുക. മലബന്ധം അകലുമെന്നു ആയുർവേദത്തിൽ അഭിപ്രായപ്പെടുന്നു.
ലൈംഗിക ബലഹീനത അനുഭവിക്കുന്നവര്‍ക്കും അണ്ടിപ്പരിപ്പ് നല്ല ഔഷധമാണ്. ഇത്തരക്കാര്‍ പത്തു ഗ്രാം ബദാംപരിപ്പും അത്രതന്നെ അണ്ടിപരിപ്പും അത്താഴത്തിനു ശേഷം കഴിച്ച് പശുവിന്‍ പാല്‍ കുടിക്കുക. ഒരു മാസം തുടര്‍ച്ചയായി ഇപ്രകാരം ചെയ്താല്‍ ഫലം ലഭിക്കും. ബസ് യാത്രയില്‍ ഛര്‍ദ്ദിക്കുന്നവര്‍ക്ക് ലളിതമായ ഒരു ചികിത്സ.
പോഷകമൂല്യങ്ങള്‍
100 ഗ്രാം കശുമാങ്ങയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍
അന്നജം – 12.4ഗ്രാം,
വൈറ്റമിന്‍ – 180 ഗ്രാം,
മാംസ്യം – 0.3ഗ്രാം,
കൊഴുപ്പ് – 0.1 ഗ്രാം,
ഊര്‍ജ്ജം – 50.8 കലോറി,
നാര് – 0.9 ഗ്രാം,
ഇരുമ്പ് – 0.3ഗ്രാം,
കാത്സിയം – 9.8 മി.ഗ്രാം,
സോഡിയം – 30.2മി.ഗ്രാം,
പൊട്ടാസ്യം – 120. മി.ഗ്രാം,
ഫോസ്ഫറസ് – 10 മി.ഗ്രാം,
കരോട്ടിന്‍ – 23 മൈക്രോ
കൂടുതൽ അനുബന്ധ വാർത്തകൾക്കു:കശുമാങ്ങക്കാലം - പുതുതലമുറയ്ക്ക് അന്യമാകുന്ന കാലം...
#Farmer#farm#Cashew#Agriculture