കാൽസ്യം, പ്രോട്ടീൻ, വിവിധ അവശ്യ വിറ്റാമിനുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് തൈര്. തൈരിൽ വിറ്റാമിൻ ഡി യുടെ ഗുണം നിറഞ്ഞിരിക്കുന്നു. അത് ചർമത്തിന് ഏറെ ഗുണം നൽകുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും ചുളിവുകൾക്കും വാർദ്ധക്യ ലക്ഷണ അടയാളങ്ങൾക്ക് എതിരെ പോരാടാനും സഹായിക്കുന്നു. ഇതുകൂടാതെ, ലാക്റ്റിക് ആസിഡ് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നു, ഇത് മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും മുഖക്കുരു വരുന്നത് തടയുകയും ചർമ്മത്തിലെ ചുവപ്പ് കുറയ്ക്കുകയും ടാനിംഗ് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി തൈര് ഉപയോഗിക്കാവുന്ന വഴികളാണ് ഞങ്ങൾ പറയുന്നത്
ഒരു മോയ്‌സ്ചുറൈസറായി പ്രവർത്തിക്കുന്നു
നിങ്ങളുടെ ചർമ്മത്തിൽ ഈർപ്പം നഷ്ടപ്പെട്ടതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, തൈര് ഒരു മികച്ച മോയ്‌സ്‌ചുറൈസറായി നിങ്ങളുടെ മുഖത്ത് പ്രവർത്തിക്കുന്നു. ദിവസേന തൈര് മുഖത്ത് പുരട്ടുന്നത് മൃദുത്വവുമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കും. കുറച്ച് തൈര് എടുത്ത് അതിൽ തേൻ ചേർത്ത് നന്നായി ഇളക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
സൂര്യാഘാതത്തിൽ നിന്ന് ആശ്വാസം നൽകുന്നു
അൾട്രാവയലറ്റ് രശ്മികൾ നമ്മുടെ ചർമ്മത്ത് തട്ടുമ്പോൾ, അവ ശരീരകോശങ്ങളെ ബാധിക്കുകയും മുഖം മങ്ങിയും തവിട്ടുനിറമാക്കുകയും ചെയ്യുന്നു. അത് മൂലം മുഖത്ത് പാടുകൾ വരാൻ കാരണമാകും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ തൈര് പുരട്ടുന്നത് അൽപം ആശ്വാസം കിട്ടാൻ സഹായിക്കും. തൈരിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുള്ളതിനാലും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാലും ആണ് ഇത്.
മുഖക്കുരു തടയുന്നു
നമ്മുടെ ചർമ്മത്തിലെ മുഖക്കുരു തടയുന്നതിന്, തൈര് ഒരു സഹായകരമാണ്, കാരണം അതിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മുഖക്കുരു സാധ്യതയുള്ള സ്ഥലങ്ങളിൽ തൈര് പുരട്ടുന്നത് അവയെ കുറയ്ക്കും.
കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റുന്നു
കണ്ണിന് താഴെയുള്ള കറുപ്പ് ഒഴിവാക്കാൻ, കുറച്ച് തൈര് എടുത്ത് നിങ്ങളുടെ കണ്ണുകൾക്ക് താഴെ പുരട്ടി 10 മിനിറ്റ് നിൽക്കാൻ അനുവദിക്കുക. ഇത് ചെയ്തുകഴിഞ്ഞാൽ, തണുത്ത വെള്ളത്തിൽ നിങ്ങളുടെ കണ്ണുകൾ കഴുകുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്താൽ കറുപ്പ് കുറയും
മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു
കണ്ടീഷണറിന് പകരമായി തൈരും മുട്ടയും ഉപയോഗിക്കുന്നത് മൃദുവും പോഷകസമൃദ്ധവുമായ മുടി ലഭിക്കാൻ സഹായിക്കും. 1 മുട്ടയും 2 ടേബിൾസ്പൂൺ തൈരും എടുക്കുക (ഇത് നിങ്ങളുടെ മുടിയുടെ നീളം അനുസരിച്ച് വ്യത്യാസപ്പെടാം). കട്ടിയുള്ള മിശ്രിതം രൂപപ്പെടുന്നതുവരെ രണ്ട് ചേരുവകളും മിക്സ് ചെയ്യുക. മുടി മുഴുവൻ പുരട്ടി 10 മിനിറ്റിനു ശേഷം കഴുകിക്കളയുക.
ബന്ധപ്പെട്ട വാർത്തകൾ
കടലമാവ് വീട്ടില്‍ ഉണ്ടോ എങ്കില്‍ മുഖം വെളുപ്പിക്കാം
തിളക്കമേകും മുഖത്തിന് ബീറ്റ്‌റൂട്ട്