Updated on: 14 March, 2023 3:05 PM IST
Diming light before 3 hour for sleep will reduce the risk of Gestational Diabetes

ഗർഭാവസ്ഥയിൽ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ഉറങ്ങുന്നതിന് ഏതാനും മണിക്കൂർ മുമ്പ് വരെ ഗർഭിണികൾ അവരുടെ റൂമുകളിലെ ലൈറ്റുകൾ ഓഫ് ചെയ്യുകയോ, ഡിം ചെയ്യുകയോ ചെയ്യുന്നത് ഗസ്റ്റേഷണൽ ഡയബറ്റിസ് വരാനുള്ള ചാൻസ് കുറയുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഗസ്റ്റേഷണൽ ഡയബറ്റിസ് മെലിറ്റസ് അനുഭവിക്കുന്ന സ്ത്രീകൾ ഉറങ്ങുന്നതിന് മൂന്ന് മണിക്കുർ മുമ്പു വരെ കിടപ്പുമുറികളിൽ പ്രകാശം വളരെ കൂടുതലായിരുന്നു എന്ന് പഠനങ്ങൾ പറയുന്നു.

പകൽ സമയത്തോ, രാത്രി ഉറക്കത്തിലോ പ്രകാശം എക്സ്പോഷർ ചെയ്യുന്നതിലോ ഗർഭാവസ്ഥയിലുള്ള പ്രമേഹം ഇല്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഫലങ്ങളുമായി വ്യത്യാസപ്പെടുന്നില്ല. ഉറക്കസമയത്തിനു മുമ്പ് പ്രകാശം എക്സ്പോഷർ ചെയ്യുന്നത് ഗർഭാവസ്ഥയിലെ പ്രമേഹത്തിന്റെ അളവ് തിരിച്ചറിയാൻ കഴിയാത്തതും, എളുപ്പത്തിൽ പരിഷ്കരിക്കാവുന്നതുമായ അപകട അവസ്ഥയാണ്. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് വെളിച്ചം കണ്ണുകളിൽ പതിക്കുന്നത്, ഗർഭിണികളല്ലാത്ത മുതിർന്നവരിൽ ഗ്ലൂക്കോസ് നിയന്ത്രണത്തിലെ തകരാറുമായി ബന്ധപ്പെട്ടിരിക്കാം എന്നാണ് സൂചിപ്പിക്കുന്നത്. സാധാരണയായി, വീട്ടിലെ തെളിച്ചമുള്ള ലൈറ്റുകളിൽ നിന്നും ടിവി, കമ്പ്യൂട്ടർ, സ്‌മാർട്ട്‌ഫോണുകൾ തുടങ്ങിയ ഉപകരണങ്ങളിൽ നിന്നു ഉറങ്ങുന്നതിന് മുമ്പ് തെളിച്ചമുള്ള പ്രകാശം കണ്ണിലേക്ക് എക്സ്പോഷർ ചെയ്യുന്നു.

എന്നിരുന്നാലും, ഗർഭകാലത്ത് രാത്രിയിലെ പ്രകാശം എക്സ്പോഷർ ചെയ്യുന്നതിന്റെ ഫലത്തെക്കുറിച്ച് വളരെക്കുറച്ചുപേർക്ക് മാത്രമേ അറിയൂ. ഗർഭകാലത്തെ പ്രമേഹം വർധിപ്പിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് ഭൂരിഭാഗം പേർക്കും അറിയില്ല, ഇത് അമ്മയ്ക്കും കുഞ്ഞിനും കാര്യമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഗർഭകാല പ്രമേഹം പ്രസവസംബന്ധമായ സങ്കീർണതകളും, അമ്മയുടെ പ്രമേഹം, ഹൃദ്രോഗം, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. ഇങ്ങനെയുള്ള സ്ത്രീകൾക്കുണ്ടാവുന്ന കുട്ടികൾ വളരുമ്പോൾ അമിതവണ്ണവും രക്തസമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് പഠനങ്ങൾ പറയുന്നു.

ഗർഭാവസ്ഥയിൽ ഗ്ലൂക്കോസ് പ്രശ്‌നങ്ങളില്ലാത്തവരേക്കാൾ, ഗർഭകാല പ്രമേഹമുള്ള സ്ത്രീകൾക്ക് ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉണ്ടാകാനുള്ള സാധ്യത ഏകദേശം 10 മടങ്ങ് കൂടുതലാണെന്ന് ഡാറ്റകൾ കാണിക്കുന്നു. ഈ കാലയളവിൽ കമ്പ്യൂട്ടറോ, ഫോണോ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാൽ അവ ഉപയോഗിക്കേണ്ടി വന്നാൽ സ്‌ക്രീനുകൾ കഴിയുന്നത്ര മങ്ങിയതായി സൂക്ഷിക്കുക.
നൈറ്റ് ലൈറ്റ് ഓപ്ഷൻ ഉപയോഗിക്കാനും, ബ്ലൂ ലൈറ്റ് ഓഫ് ചെയ്യാനും ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നു. ഗർഭിണികൾക്ക് ആദ്യ ഗർഭധാരണത്തിൽ തന്നെ ഗസ്റ്റേഷണൽ ഡയബറ്റിസ് വന്നാൽ അടുത്ത ഗർഭധാരണത്തിൽ വരാനുള്ള സാധ്യത കൂടുതലാണ്. ഉറക്കത്തിനു മുമ്പുള്ള ലൈറ്റ് എക്സ്പോഷർ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും വയറിലെ പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, വർദ്ധിച്ച രക്തസമ്മർദ്ദം എന്നിവയിലേക്ക് നയിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുടിയ്ക്ക് ഇനി കറ്റാർ വാഴ മാത്രം മതി..സമൃദ്ധമായി വളരും..

English Summary: Diming light before 3 hour for sleep will reduce the risk of gestational diabetes
Published on: 14 March 2023, 02:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now