Updated on: 16 June, 2022 8:36 AM IST
Do not eat these food on an empty stomach

രാവിലെ എഴുന്നേറ്റ വഴിയേ ചിലർക്ക് വിശപ്പ് അനുഭവപ്പെടാറുണ്ട്. ആ സമയങ്ങളിൽ എളുപ്പത്തിൽ എന്താ കിട്ടുന്നത്, ഉദാഹരണമായി പഴങ്ങൾ, ജ്യൂസുകൾ, പച്ചയ്ക്ക് കഴിക്കാൻ സാധിക്കുന്ന തക്കാളി കാരറ്റ് പോലുള്ള പച്ചക്കറികൾ എന്നിവയെല്ലാം കഴിക്കാറുണ്ട്.  അധികപേരും ചായയോ കാപ്പിയോ കുടിച്ച് ആശ്വസിക്കുന്നവരാണ്. പക്ഷെ വെറും വയറ്റില്‍ കഴിക്കുവാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവയെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഈ പഴങ്ങൾ ഒന്നിച്ചു കഴിച്ചാൽ വിഷസാമാനം

*  പച്ചക്കറികളില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് വെറും വയറ്റില്‍ കഴിച്ചാല്‍ വയറ്റില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടാം. അതുപോലെ വയറ്റില്‍ ഗ്യാസ് രൂപപ്പെടുവാനും വയര്‍ ചീര്‍ത്തിരിക്കുന്നതായി തോന്നുവാനും സാധ്യതയുണ്ട്. അതുകൊണ്ട് വെറും വയറ്റില്‍ പച്ചക്കറികള്‍ കഴിക്കാതിരിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്.

​* തക്കാളി വെറുതെ കഴിക്കുവാന്‍ ഇഷ്ടമുള്ള നിരവധി ആളുകളുണ്ട്. സാലഡ് ഉണ്ടാക്കിയാലും സാന്‍വിച്ച്, ബര്‍ഗര്‍, കച്ചംബര്‍ എന്നിവയിലെല്ലാം തക്കാളി പച്ചയ്ക്ക് ഉപയോഗിക്കുന്നത് കാണാം. അതുപോലെ തക്കാളി വെറുതെ തിന്നുന്നവരും ധാരാളമാണ്. എന്നാല്‍, സിട്രസ് അടങ്ങിയിരിക്കുന്ന ഈ പച്ചക്കറി വെറും വയറ്റില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് കഴിച്ചാല്‍ വയറ്റില്‍ ഗ്യാസ് നിറയുന്നതിനും അതുമൂലം പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തക്കാളി പരമാവധി ഒഴിവാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: വഴുതന വർഗ്ഗ പച്ചക്കറികളിൽ നൂറുമേനി വിളവ് നൽകുന്ന ഈ വളക്കൂട്ടിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

* സിട്രസ് അടങ്ങിയ ഓറഞ്ച്, മുന്തിരി, നാരങ്ങ, എന്നിവയെല്ലാം വെറുംവയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. ചിലര്‍ ഷുഗര്‍ കുറയ്ക്കുവാന്‍ അല്ലെങ്കില്‍ തടി കുറയ്ക്കുവാന്‍ രാവിലെ വെറും വയറ്റില്‍ നാരങ്ങാ നീര് കുടിക്കുന്നത്. എന്നാല്‍, ഇവര്‍ ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ദിവസേന അസിഡിറ്റി ഉണ്ടാകുന്നതിനും നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കും ഇത് വഴിവെയ്ക്കുകയാണ്. അതുകൊണ്ട് വെറും വയറ്റില്‍ ഇത്തരം പഴങ്ങള്‍ അല്ലെങ്കില്‍ ഇവയുടെ ജ്യൂസ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.

* രാവിലെ എണീറ്റുവന്നാല്‍ ഉടനെ ഒരു ചായ അല്ലെങ്കില്‍ കാപ്പി എന്നിവ നിര്‍ബന്ധമാണ്. അതുപോലെ നന്നായി വിശന്ന് വയര്‍ ആളികത്തി നില്‍ക്കുമ്പോള്‍ കാപ്പി കുടിക്കുന്നവരും ഉണ്ട്. കാപ്പി ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പാദിപ്പിക്കുകയും ഇത് വയറ്റില്‍ അസഡിക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മാത്രവുമല്ല, വെറുംവയറ്റില്‍ കുടിക്കുന്നതിലൂടെ നിങ്ങളുടെ ശ്രദ്ധ ഇല്ലാതാക്കുവാനും ഇതിലെ കോഫീന്‍ കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻ കോഫി ഒരു ആരോഗ്യ ഔഷധം

* വെറുംവയറ്റില്‍ നല്ല എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഇത് വയറ്റില്‍ നല്ല പുകച്ചില്‍ ഉണ്ടാക്കുന്നതിനും അതുപോലെതന്നെ അസിഡിറ്റി നെഞ്ചെരിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിലേയ്ക്കും ഇത് നയിക്കുന്നുണ്ട്. പ്രത്യേകിച്ച് എരിവ് അലര്‍ജി ഉള്ളവരാണെങ്കില്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാം.

* നല്ല മധുരമുള്ള ആഹാരങ്ങളും അതുപോലെ മധുരം അടങ്ങിയിട്ടുള്ള ശീതളപാനീയങ്ങളും വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് രാവിലെതന്നെ കുടിക്കുന്നത് ഒട്ടും നല്ലതല്ല. ഇത് വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിനും ഗ്യാസ് നിറയുന്നതിനും വയറുവേദനയുമെല്ലാം അനുഭവപ്പെടുന്നതിന് കാരണമാകുന്നു.

​വെറുംവയറ്റില്‍ കഴിക്കുവാന്‍ സാധിക്കുന്ന ഭക്ഷണങ്ങള്‍

രാവിലെ വെറും വയറ്റില്‍ ഷൂഗര്‍ കുറയ്ക്കുന്നതിനും തടി കുറയ്ക്കുന്നതിനുമെല്ലാം നെല്ലിക്കാ ജ്യൂസ് വെറുംവയറ്റില്‍ കുടിക്കുന്നവരുണ്ട്. ഇത്തരത്തില്‍ വെറുംവയറ്റില്‍ കുടിക്കുന്നത് കണ്ണിന് കാഴ്ചശക്തി ലഭിക്കുന്നതിനും അതുപോലെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് വളരെ ഉപകാരപ്രദമാണ്. അതുകൊണ്ട് നെല്ലിക്ക കഴിക്കാവുന്നതാണ്. അതുപോലെ തണ്ണിമത്തന്‍, മുട്ട, ഈന്തപ്പഴം എന്നിവയെല്ലാം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതെല്ലാം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ നല്ല ഊര്‍ജ്ജം ലഭിക്കുന്നതിനും ശരീരത്തിന് വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കുന്നതിനും സഹായകമാകും.

English Summary: Do not eat these food on an empty stomach
Published on: 16 June 2022, 08:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now