ബീറ്റ്‌റൂട്ടും കാരറ്റും നമ്മുടെ ഇഷ്ടഭക്ഷണം ആണ്. പ്രത്യേകിച്ച് കുട്ടികളുടെ. കുട്ടികളെ ഈ പച്ചക്കറികൾ ആകർഷിക്കുന്നതിൻ്റെ മുഖ്യ കാരണം അതിൻ്റെ കടുത്ത നിറമാണ്. ബെറ്റാനിൻ (Betanin) ആണ് ബീറ്റ്റൂട്ടിനു തനതു നിറം കൊടുക്കുന്നത്. പോഷകസമൃദ്ധമാണ് ബീറ്റ്റൂട്ട്.
നമ്മളിൽ പലരും അറിയാതെ പോകുന്ന ഒരുപാട് സവിശേഷതകൾ. ബീറ്റ്റൂട്ടിനുണ്ട്. ശരീരത്തിലെ ഏതൊരാവയവം എടുത്താലും ബീറ്റ്റൂട്ട് കഴിക്കുന്നത് അവയ്ക്കു ഗുണമാണ്. കരൾ, കിഡ്നി, അസ്ഥികൾ, തലച്ചോറ്, കണ്ണുകൾ എന്നിവയ്ക്കെല്ലാം ബീറ്ററൂട്ട് കഴിക്കുന്നതു വഴി ആരോഗ്യകരമായ പ്രയോജനങ്ങൾ ലഭിക്കുന്നു.
ബീറ്റ്റൂട്ട് വിദേശരാജ്യങ്ങളിൽ സാലഡുകളിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഒരു പച്ചക്കറിയാണ്. ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. നിത്യവും ആഹാരത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻ്റെ ശരിയായ പ്രവർത്തനത്തിന് ഏറെ സഹായകമാണ്. കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്റൂട്ട്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം. ജലത്തിൽ ലയിക്കുന്ന തരം നാരുകളുണ്ട്.
beetrootപച്ചയ്ക്കു കഴിക്കാവുന്നവയാണ് ബീറ്റ് ഇലകൾ. ചീരയില പോലെ തന്നെ ഉപയോഗിക്കാവുന്ന പോഷക സംപുഷ്ടമായ ഒന്നാണ്. ബീറ്റ്റൂട്ടിൽ അയൺ ഉളളതുകൊണ്ട് രക്തത്തിലെ ഓക്സിജൻ്റെ സുഗമമായ പ്രവർത്തനത്തിനും അയണിൻ്റെ കുറവുകാരണം ഉണ്ടാകുന്ന തളർച്ച മാറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം. വൈറ്റമിൻ സി ഉളളതിനാൽ ബീറ്റ്റൂട്ട് രോഗപ്രതിരോധ ശക്തിയും തരുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടും ഗുണങ്ങള്‍ പലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും, ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിനും ക്യാന്‍സറിനും എന്തിന് ബുദ്ധിഭ്രംശത്തിനുള്ള ചികിത്സയ്ക്കുപോലും അത്യുത്തമമാണ് ബീറ്റ്റൂട്ട് ജ്യൂസ്.ബീറ്റ്റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ഹൃദയസംബന്ധമായ അസുഖമുള്ളവരും കായികതാരങ്ങളും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ് ബീറ്റ്റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. ഹൃദയത്തിന് രക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയ്ക്കാനും ബീറ്റ്റൂട്ടിലെ നൈട്രേറ്റിനു കഴിവുണ്ട്.
മഗ്നീഷ്യം, ഇരുമ്പ്, വിറ്റമിൻ എ, ബി 6, സി, ഫോളിക്കാസിഡ്, സിങ്ക്, കാർബോഹൈഡ്രേറ്റ് എന്നിവയാലും പോഷകസമൃദ്ധമാണ് ബീറ്റ്റൂട്ട്.ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ ഇരുമ്പ് (അയേൺ) വളരെ അത്യാവശ്യമായ പോഷണം ആണ്. രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. ബീറ്റ്‌റൂട്ട് അയേണിന്റെ മികച്ച സ്രോതസ്സാണ്. ഈ ഗുണങ്ങൾ എല്ലാം ഉള്ള ബീറ്റ് റൂട്ടിനെ നാം വേണ്ടവിധം ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് ;നല്ലയിനം ഒട്ടുമാവ് വിതരണത്തിനായി എത്തിയിരിക്കുന്നു