Updated on: 4 April, 2022 11:32 AM IST
Do not ignore these symptoms of lung cancer!

പുകവലിയാണ് ശ്വാസകോശ അർബുദത്തിൻറെ പ്രധാന കാരണമെന്ന് പറയപ്പെടുന്നു.  പുകവലിക്കുന്നതിനേക്കാൾ അപകടമാണ് മറ്റൊരാൾ വലിച്ച പുക ശ്വസിക്കുക എന്നത്. ഇത്തരത്തിൽ ശ്വസിച്ചാൽ ഗുരുതരമായ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകാം.

ബന്ധപ്പെട്ട വാർത്തകൾ: ശ്വാസകോശ രോഗം മാറാൻ ആടലോടകം കൃഷി ചെയ്യാം

അന്തരീക്ഷത്തിൽ ഉളള പൊടിയും പുകയും ശ്വസിച്ച് അസുഖങ്ങൾ വരാതിരിക്കാനും ശ്രദ്ധിക്കണം. ഇതിനായി പുറത്ത് പോകുമ്പോൾ face mask ധരിക്കണം. വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷവും നിങ്ങൾ ഉറപ്പാക്കണം. ശ്വാസകോശ അർബുദം (Lung Cancer) ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.  ഇത് വളരെ വേഗത്തിൽ മറ്റ് അവയവങ്ങളിലേക്ക് പടരുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ശ്വാസകോശ അർബുദം: തുടക്കത്തിൽ എങ്ങനെ തിരിച്ചറിയാം?

ശ്വാസകോശ അർബുദത്തിൻറെ ചില ലക്ഷണങ്ങളെ കുറിച്ച് അറിയാം:

നഖങ്ങളുടെ ആകൃതിയിലുള്ള മാറ്റങ്ങളാണ് ശ്വാസകോശ ക്യാൻസറിൻറെ പ്രധാന ലക്ഷണമായി ചൂണ്ടിക്കാട്ടുന്നത്.  വിരലുകളുടെയും നഖങ്ങളുടെയും ആകൃതിയിലുള്ള ചില മാറ്റങ്ങളെ ഫിംഗർ ക്ലബിംഗ്  എന്നു പറയുന്നു.  'ഫിംഗർ ക്ലബിംഗ്' സാധാരണയായി രണ്ട് കൈകളിലെയും വിരലുകളുടെ മുകൾ ഭാഗത്തെ ബാധിക്കുന്നു. കൂടാതെ ഇത്  കാൽവിരലുകളേയും ബാധിക്കാം.  ഹൃദയത്തിലോ ശ്വാസകോശത്തിലോ ഉണ്ടാകുന്ന ഓക്‌സിജൻറെ അളവ് ക്രമാതീതമായി കുറയുന്നതാണ് കൈവിരലുകളിൽ കാണുന്ന ഈ ലക്ഷങ്ങൾക്ക് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. 

'ഫിംഗർ ക്ലബിംഗ്' വികസിപ്പിക്കുന്നതിന് സാധാരണയായി വർഷങ്ങളെടുക്കും. എന്നാൽ ശ്വാസകോശത്തിലെ കുരു പോലുള്ള ചില അവസ്ഥകളിൽ ഇത് വേഗത്തിൽ സംഭവിക്കാം.   പ്രത്യകിച്ച് കാരണമൊന്നുമില്ലാത്ത ചുമ മൂന്നാഴ്ച്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു ഡോക്ടറെ കാണേണ്ടതാണ്. 

നഖം താഴേക്ക് വളയുകയും അത് തലകീഴായി നിൽക്കുന്ന സ്പൂണിന്റെ വൃത്താകൃതിയിലുള്ള ഭാഗം പോലെ കാണപ്പെടുന്നു. വിരലിന്റെ അവസാനഭാഗം വലുതോ വീർത്തതോ ആയതായി കാണപ്പെടാം. ഇത് ചുവപ്പ് നിറങ്ങളിൽ കാണുന്നു. ശ്വാസംമുട്ടൽ, ചുമയ്ക്കുമ്പോൾ രക്തം വരിക, വിട്ടുമാറാത്ത ചുമ, എല്ലാ സമയത്തും വളരെ ക്ഷീണം തോന്നുക, പെട്ടെന്ന് ഭാരം കുറയുക ഇതെല്ലാം ശ്വാസകോശ അർബുദത്തിൻറെ മറ്റ്‌ പ്രധാന  ലക്ഷണങ്ങളാണ്.

ശ്വാസകോശ അർബുദം എങ്ങനെ തടയാം

അർബുദ രോഗം വരാതിരിക്കാൻ ഏറ്റവും ഒഴിവാക്കപ്പെടെണ്ട ഒന്നാണ് പുകവലിയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുളളത്. പുകവലിക്കുന്നതിലൂടെ ശ്വാസകോശാർബുദം വരാനുളള സാദ്ധ്യത കൂടുതലാണ്.  മറ്റൊരാൾ വലിച്ച പുക ശ്വസിക്കുന്നതും അപകടമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിന് തന്നെ വലിയ മാറ്റം വരുത്തും. കൃത്യമായ സമയത്ത് ആഹാരം കഴിക്കുക, അതോടൊപ്പം ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും പരമാവധി ഉൾപ്പെടുത്തണം.

ഭക്ഷണത്തിനൊപ്പം തന്നെ കൃത്യമായി വ്യായാമവും ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്.

English Summary: Do not ignore these symptoms of lung cancer!
Published on: 04 April 2022, 11:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now